സ്‌ത്രീകള്‍ പുരുഷന്‍മാരോട്‌ പറയുന്ന അഞ്ച്‌ നുണകള്‍

എനിക്ക്‌ 23 വയസ്സാണ്‌ പ്രായം: പ്രായത്തെ കുറിച്ച്‌ സത്യം പറയുകയെന്നത്‌ മിക്ക സ്‌ത്രീകള്‍ക്കും അലര്‍ജിയാണ്‌. പിടിക്കപ്പെടില്ലെന്നറിഞ്ഞാല്‍ അവര്‍ ഒരു അഞ്ചാറ്‌ വയസ്സ്‌ കുറച്ചങ്ങ്‌ പറയും. താന്‍ ചെറുപ്പമാണെന്ന്‌ കാണിക്കാനുളള സ്‌ത്രീയുടെ തത്രപാടിന്റെ ഭാഗമാണീ നുണയെന്ന്‌ കരുതിയാല്‍ മതി.

നിങ്ങളുമായുളള ബന്ധം തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല: സ്‌നേഹിക്കുന്ന പുരുഷനൊപ്പം ജീവിക്കണമെന്ന്‌ ആഗ്രഹിക്കുന്ന സ്‌ത്രീ പക്ഷേ അത് തുറന്ന് പറയില്ല. കാരണം അത് പുരുഷനില്‍ നിന്ന് കേള്‍ക്കാനാണ് അവള്‍ ഇഷ്ടപ്പെടുന്നത്.

ഇത് കേള്‍ക്കാനായി പല നുണകളും അവള്‍ പറയും. അതിലൊന്നാണ് മേല്‍ പറഞ്ഞത്. കാരണം ഇത്തരമൊരും ഭീഷണി കേട്ടാല്‍ കാമുകന്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുളള ശ്രമങ്ങള്‍ നടത്തുമെന്ന്‌ അവള്‍ക്ക്‌ നന്നായിറിയാം. അതിനാല്‍ ഇനി കാമുകി ഇത്തരമൊരു ഡയലോഗ് പറയുകയാണെങ്കില്‍ ഉറപ്പിച്ചോളൂ, അവള്‍ നിങ്ങളെ സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന്.

എനിക്ക്‌ വേറെ കാമുകനുണ്ട്: പുരുഷന്റെ ഇഗോയ്‌ക്കിട്ട്‌ ഒരു തട്ട്‌ തട്ടാനുളള ഏറ്റവും നല്ല നുണയിതാണെന്ന്‌ സ്‌ത്രീകള്‍ക്ക്‌ അറിയാം. അതിനാല്‍ കാമുകി ഇത്തരം നുണ പറഞ്ഞാല്‍ അതങ്ങ്‌ പൂര്‍ണ്ണമായും വിശ്വസിക്കേണ്ട്‌.

എനിക്ക്‌ നീ മാത്രമല്ലേയുളളൂ: കാമുകന് തന്റെ ജീവിതത്തിലുളള സ്ഥാനം എത്ര വലുതാണെന്ന്‌ കാണിക്കാനായാണ്‌ സ്‌ത്രീ ഇത്തരമൊരു നുണ തട്ടിവിടുന്നത്‌. കാമുകന്‍ തനിക്ക്‌ വളരെ പ്രധാനപ്പെട്ട വ്യക്തിയാണെന്നും താന്‍ അവനെ വളരെയധികം ആശ്രയിക്കുന്നുവെന്നും വരുത്തിതീര്‍ക്കാന്‍ വേണ്ടിയും ഈ നുണയെ തരംതിരിക്കാം.എനിക്ക്‌ നിന്റെ മേല്‍ അത്ര ഭ്രാന്തൊന്നുമില്ല: പ്രണയത്തിന്റെ കയ്പ്പുനീര്‌ രുചിച്ച ഒരു സ്‌ത്രീയുടെ പ്രതികരണമായിരിക്കും ഇത്‌. തന്റെ ദുഖങ്ങള്‍ മറച്ചുവയ്‌ക്കാനും കാമുകന്‍ പിരിഞ്ഞുപോയാലും അത്‌ തന്നെ ബാധിക്കില്ലെന്ന്‌ വരുത്തിതീര്‍ക്കാനുമായി സ്‌ത്രീ കണ്ടെത്തുന്ന നുണയാണിത്‌.