ഇതൊക്കെ കണ്ടാല്‍ എങ്ങനെ തെറി വിളിക്കാതിരിക്കും!

ഹരിശങ്കറേ മാപ്പ് !
സില്‍സില ആല്‍ബം വന്നപ്പോള്‍ ചീത്ത വിളിച്ച ജനം സില്‍സില ഹരിശങ്കറിന്റെ ചിത്രത്തിനു മുന്നില്‍ പ്രണമിച്ചു നിന്ന് നെ‍ഞ്ചത്തടിച്ചു നിലവിളിക്കുകയാണ്. സില്‍സിലയുടെ യൂ ട്യൂബ് പേജില്‍ ചീത്ത വിളിച്ച വിമര്‍ശകര്‍ക്കു ദൈവം കൊടുത്ത ശിക്ഷയാണിത്. സില്‍സിലയെ മലയാളത്തിലെ ഏറ്റവും കൂതറ ആല്‍ബം എന്നാണ് പ്രേക്ഷര്‍ വിളിച്ചത്. അന്നേ ഞാന്‍ പറഞ്ഞതാണ് വേണ്ടാ വേണ്ടാന്ന്, അപ്പോ അതുവഴി പോയവനൊക്കെ എന്റെ നെ‍ഞ്ചത്തോട്ടും കയറി. ഇപ്പോ എന്തായി ?
സില്‍സില കാണുമ്പോള്‍ നമുക്കൊരു ചൊറിച്ചില്‍ അനുഭവപ്പെടുമെങ്കിലും പിന്നേം പിന്നേം ചൊറിയാനുള്ള ആഗ്രഹം കൊണ്ട് നമ്മള്‍ പിന്നേം പിന്നേം കണ്ട് അതിന്റെ ഹിറ്റ് പത്തിരുപതു ലക്ഷമാകാറായി. അല്ലെങ്കിലും ജീവിതം ഒരു സില്‍സില എന്നൊക്കെ പറഞ്ഞ് പുള്ളിക്കാരന്‍ അതിലൂടെ ജെനുവിനായ ഒരു സന്ദേശം നല്‍കാനാഗ്രഹിച്ചിരുന്നു. പ്രണയവും യൗവ്വനവുമൊക്കെ ഓരോ സില്‍സിലകളാണെന്നു നമ്മള്‍ തിരിച്ചറിഞ്ഞത് അതിലൂടെയാണെന്നു പറയാം. ഒന്നുമില്ലെങ്കിലും രണ്ടു ഹോളിവുഡ് നടിമാരും ഘാടഘടിയനായ ഒരു സിനിമാറ്റിക് ഡാന്‍സറും (ഫോര്‍ ഇന്‍ വണ്‍) ഉള്‍പ്പെടെ ഒരു സംഘം കലാകാരന്‍മാര്‍ അതില്‍ മാറ്റുരച്ചുവച്ചിട്ടുണ്ട്.

ഇതൊക്കെ പറയാനിപ്പോ എന്താണ് സംഭവിച്ചതെന്നു ചോദിച്ചാല്‍ സൂനാമിപോലെ മലയാളികള്‍ക്കിടയില്‍ പടര്‍ന്നുകയറിക്കൊണ്ടിരിക്കുന്ന പുതിയ ആല്‍ബമാണ്- രാത്രി ശുഭരാത്രി. ഒരു സ്യൂട്ടും പെണ്‍കുട്ടിയുമാണ് ആല്‍ബത്തിലുള്ളത്. സ്യട്ടിന്റെ താല്‍പര്യമാവാം ആല്‍ബത്തിന്റെ പിന്നിലെന്ന് ഊഹിക്കാം. ആല്‍ബത്തിന്റെ ടൈറ്റില്‍സില്‍ ഇങ്ങനെ കാണാം-

ചിത്രം: കൃഷ്ണനും രാധയും
രചന, സംഗീതം, ചിത്രസംയോജനം, പാടിയത്: സന്തോഷ് പണ്ഡിറ്റ്
സില്‍സിലയില്‍ ഹരിശങ്കറും ഏതാണ്ട് ഇതേ കാര്യങ്ങള്‍ തന്നെ ചെയ്തിരുന്നു.ഈ ആല്‍ബത്തില്‍ സ്യൂട്ടിന്റെ വേഷം അഭിനയിച്ചിരിക്കുന്നത് സന്തോഷ് പണ്ഡിറ്റ് ആണോ എന്നറിയില്ല. എന്തായാലും ആല്‍ബത്തിന്റെ നിലവാരത്തെക്കാള്‍ അതില്‍ ഒരു കൗമാരക്കാരിയോടൊത്ത് സ്യൂട്ട് ആടിപ്പാടുന്നതിലെ അസൂയയാണ് പല കമന്റുകളിലും തെളിയുന്നത്. പോളിയോയും ബാധിച്ച കൂനനായ നായകന്‍ തന്റെ കുറവുകള്‍ എല്ലാം മറന്ന് നായികയോടൊപ്പം ഏതോ കമ്പനി മുതലാളിയായി അഭിനയിക്കുന്നതാണ് ഉദ്ദേശിച്ചിരിക്കുന്നതെങ്കില്‍ സ്വാഭാവികമായ അഭിനയമാണ് എന്നത് പറയേണ്ടിരിക്കുന്നു. കാശുണ്ടെങ്കില്‍ ആര്‍ക്കും ആല്‍ബമെടുക്കാം, യൂ ട്യൂബിലിടാം. ഐഡിയുണ്ടെങ്കില്‍ ആര്‍ക്കും കയറി തെറിവിളിക്കാം. ഇതിനെയാണ് കലയുടെ ഉദാരവല്‍ക്കരണം എന്നു പറയുന്നത്. ഇനി വിഡിയോ കാണാം.










ലിതാണ് ലെറിക്‍സ്-

 
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി

ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി

പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി

രാഗം അനുരാഗം നീയെന്നും അനുരാഗി

ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

 
(മ്യൂസിക് ,സ്തോഭജനകമായ നൃത്തം)
കല്യാണപ്പെണ്ണേ കസ്തൂരിമൈനേ കണ്ണുതട്ടാതെ

കണ്ണിമവയ്‍ക്കാതേ..

തില്ലാനത്താളം തക്കിടതരികിടമേളം

നാഗസ്വരം വേണം, എഴുസ്വരം വേണം

പൂമാലയും പൊന്‍താലിയും

മൈലാഞ്ചിയും പൂമെത്തയും

ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി

ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി

പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി

രാഗം അനുരാഗം നീയെന്നും അനുരാഗി

ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

 
കല്യാണപ്പന്തലും കല്യാണസദ്യയും ആഘോഷമാക്കേണം

പൂരമാക്കേണം…

സംഗീതനൃത്തത്തുടിതാളങ്ങള്‍ പുല്ലാങ്കുഴല്‍ വേണം

ഗോപികമാര്‍ വേണം..

പൂന്തെന്നലേ പാടിവായോ തോനുണ്ണാല്‍ ഓടിവായോ

ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി

ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി

പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി

രാഗം അനുരാഗം നീയെന്നും അനുരാഗി

ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

(ഇനിയൊക്കെ പണ്ഡിതനായ സന്തോഷിന്റെ ജാതകപ്രകാരം സംഭവിക്കട്ടെ.. ശുഭരാത്രി)