വനവാസത്തിന് തയ്യാറെടുന്ന ശ്രീരാമനോടൊപ്പം പോകാനൊരുങ്ങി നില്ക്കുന്ന ആയിരക്കണക്കിന് പ്രജകളെക്കുറിച്ച് രാമായണത്തില് പരാമര്ശിക്കുന്നുണ്ട്. എല്ലാ സ്ത്രീകളും പുരുഷന്മാരും കുട്ടികളും പട്ടണത്തിലേക്ക് പോവുക എന്നാണ് ശ്രീരാമന് അവരോട് പറയുന്നത്. അതു കേട്ട മിക്കവരും മടങ്ങി. കുറച്ചുപേര് മാത്രം അവിടെ അവശേഷിച്ചു. അവര് ഹിജഡകളായിരുന്നു. ആണ് വര്ഗത്തിലും പെണ് വര്ഗത്തിലും ഉള്പ്പെടാത്തവര്. ഹിജഡകളെക്കുറിച്ചുള്ള ഈ കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്: കാട്ടിലേക്ക് കൂടെപ്പോരാന്* സന്നദ്ധരായ ഹിജഡകളുടെ സമര്പ്പണ മനോഭാവത്തില് സന്തുഷ്ടനായ രാമന് അവര്*ക്കൊരു വരം നല്കുന്നു. ലോകത്ത് നടക്കുന്ന മംഗള കര്മ്മങ്ങളില് പങ്കെടുത്ത് അനുഗ്രഹങ്ങള്* നല്കാമെന്നായിരുന്നു അത്.
ജീവിക്കാനുള്ള എല്ലാ വഴികളും കൊട്ടിയടക്കുമ്പോള്* വരുമാനത്തിനായി ഹിജഡകള്* ലൈംഗികവൃത്തി സ്വീകരിക്കുന്നു. അതിനുള്ള ഇടങ്ങളാണ് ഹമാം. ഹമാമിന്റെ അകത്തും പുറത്തുമുള്ള ഹിജഡയുടെ ജീവിതം ചിത്രങ്ങളായി സംസാരിക്കുന്നുണ്ട്.
ഖുര്*ആനിലും 'ഖുന്*സാ' എന്ന് ഈ മൂന്നാം ലിംഗവ്യക്തിത്വങ്ങളെ പരാമര്*ശിക്കുന്നുണ്ട്. സ്ത്രീയും പുരുഷനും ആയിത്തീരുന്നത് ഒരാളുടെയും സ്വന്തം തീരുമാനത്തിലൂടെയല്ല എന്നതുപോലെ തന്നെയാണ് ഒരാള്* ഹിജഡയായിത്തീരുന്നതും. എന്നിട്ടും സമൂഹത്തിന്റെ കാരുണ്യത്തിന്റെ കണ്ണുകള്* ഇവര്*ക്ക് വേണ്ടി തുറക്കപ്പെടുന്നില്ല. തീവണ്ടികളില്* ശല്യമായി കൂട്ടത്തോടെയെത്തി പണം പിടിച്ചു വാങ്ങുന്ന ഒരു വിഭാഗമായാണ് ഇന്നും ഹിജഡകളെ കാണുന്നത്. ഇതൊന്നുമല്ലാതെ ഹൃദയവും വികാരവിചാരങ്ങളുമുള്ള ആളുകളാണ് ഇക്കൂട്ടരെന്ന് നമ്മള്‍ മനസിലാക്കണം
കടക്കണ്ണുടക്കം അരക്കെട്ടിലും...
ആകാരവടിവിലും അതിശയിപ്പിക്കുന്ന നൃത്തച്ചുവടുമുള്ളവരെ തെല്ലസൂയയോടെയാണ് മറ്റുള്ള ഹിജഡകള്* നോക്കിക്കാണുന്നത്.
ചൂടാനും ചൂടിക്കാനും...
ഹിജഡകളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് പൂക്കള്* വീട്ടിലിരുന്ന് മാല കോര്*ക്കുന്ന ഹിജഡകള്*
മഞ്ഞളണിയും രാവ്..
മുഖപടം നീക്കി, മഞ്ഞളണിഞ്ഞുള്ള നീരാടല്* ജല്*സയിലെ മുഖ്യചടങ്ങാണ്. സ്*നാനത്തിന് മുന്*പ് ശരീരമാസകലം മഞ്ഞളണിഞ്ഞ പുതുനാരികള്*
ലാവണ്യശാസ്ത്രത്തിന്റെ നിമ്*നോന്നതങ്ങള്*
സിലിക്കണ്* ശസ്ത്രക്രിയ വഴി സ്ത്രീകളുടേതിന് തുല്യമായ സ്തനങ്ങള്* ഹിജഡകള്* വെച്ച് പിടിപ്പിക്കുന്നു. സ്ത്രീത്വത്തിലേക്കുള്ള മാറ്റത്തില്* ഇതും ഒരു അഭിമാനപ്രശ്*നം തന്നെ. സ്വകാര്യ,സര്*ക്കാര്* ആശുപത്രിളില്* സ്തനവര്*ദ്ധനവിനുള്ള ശസ്ത്രക്രിയകള്* ബുദ്ധിമുട്ടേറിയ കാര്യമല്ല.
സൗന്ദര്യറാണി
സ്ത്രീകളുടെ സൗന്ദര്യമാനദണ്ഡങ്ങള്* തന്നെയാണ് ഹിജഡകളുടേതും. ഫാഷന്* മല്*സരത്തില്* പങ്കെടുക്കാനെത്തിയ ഹിജഡ.
ക്യാറ്റ് വാക്ക് ടു ലൈഫ്
സൗന്ദര്യമല്*സരങ്ങള്* ഹിജഡകള്*ക്കിടയില്* തരംഗമായി മാറിയിട്ട് കാലങ്ങളേറെയായി. സിനിമയിലേക്കും മോഡലിങ്ങിലേക്കുമുള്ള അവസരമായി അവര്* ഇതിനെ കാണുന്നു. ചെന്നെയില്* നടന്ന മിസ് ഇന്ത്യ സൗന്ദര്യമല്*സരത്തില്* നിന്ന്
അടുക്കള നേരങ്ങള്*
ഒരു കുടുംബം പോലെ ഹിജഡകള്* ഒരുമിച്ച് താമസിക്കുന്നു. ഒരേ കുടുംബത്തില്* തന്നെ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ജീവിതം പങ്കിടുന്നു. ഒരു ഹിജഡ കുടുംബത്തിലെ അടുക്കളകാഴ്ച.
മോഹനം സ്തംഭനം
സമ്മോഹനമായ നൃത്തച്ചുവടുകള്* ജല്*സയില്* ഒഴിച്ചുകൂടാനാവാത്തതാണ്. മികവുറ്റ നര്*ത്തകികള്*ക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണിത്.
പൊരുതി, കൈപിടിയിലൊതുക്കി
ദീര്*ഘനാളത്തെ സമരപോരാട്ടങ്ങള്*ക്ക് ഒടുവിലാണ് തേര്*ഡ് ജെന്*ഡറിനെ തമിഴ് നാട് സര്*ക്കാര്* അംഗീകരിച്ചത്. തനിക്ക് ലഭിച്ച തിരിച്ചറിയല്* കാര്*ഡുമായി സബിത
മംഗല്യവര്ണ്ണങ്ങളില്
താലികെട്ട് ചടങ്ങിനായി വില്*പനയ്ക്ക് വെച്ച മഞ്ഞള്* പൂത്താലികള്* ഇത്തരം താലികള്* കുത്താണ്ടവര്* ക്ഷേത്രത്തില്* മംഗല്യച്ചടങ്ങുകള്*ക്ക് ഉപയോഗിക്കുന്നു.
ഭക്തലഹരി
മദ്യപാനവും പുകവലിയും ഹിജഡകള്*ക്കിടയില്* വ്യാപകമാണ്. ഇവര്* ദു:ഖങ്ങള്*ക്ക് അവധി നല്*കുന്നത് ഇത്തരം ശീലങ്ങളിലൂടെയാണ്.
പൂമുഖ പാതയില്* അന്നവും തേടീ...
ഹമാമിന് മുന്നില്* കസ്റ്റമേഴ്*സിനെ കാത്തിരിക്കുന്നവര്* . സെക്*സ് വര്*ക്ക്, ബതായി(അനുഗ്രഹം), ഭിക്ഷാടനം എന്നിവയാണ് ഹിജഡകളുടെ ജീവിതമാര്*ഗ്ഗം. മറ്റ് വഴികള്* സമൂഹം കൊട്ടിയടക്കുമ്പോള്* ലൈംഗീകവൃത്തി ഇവരുടെ പ്രഥമജീവിതചര്യയാകുന്നു. അതിനുള്ള മേച്ചില്*പ്പുറം ഹമാമുകളാണ്. ഹമാം എന്നാല്* കുളിപ്പുര. സുഖകരമായ സ്*നാനസൗകര്യങ്ങളുള്ള ഹമാമുകള്* കാലക്രമത്തില്* ലൈംഗീകവൃത്തിക്കുള്ള ഇടങ്ങളായി.
ഏയ്ഞ്ചല്* ഗ്ലാഡി
പോള്* ഗ്ലാഡിന്* എന്ന ബിരുദ വിദ്യാര്*ത്ഥി ഏയ്ഞ്ചല്* ഗ്ലാഡിയായി രൂപാന്തരം പ്രാപിച്ച ശേഷം മദ്രാസ് സര്*വ്വകലാശാലയില്* എംഎ മാസ് കമ്യൂണിക്കേഷന്* കോഴ്*സിന് ചേര്*ന്ന് പഠിക്കാനെത്തിയപ്പോള്* നെറ്റി ചുളിച്ചവര്* ഏറെ. മദ്രാസ് സര്*വ്വകലാശാലയിലെ ആദ്യട്രാന്*സ് ജെന്റര്* വിദ്യാര്*ത്ഥിയായ ഗ്ലാഡി ഇപ്പോള്* ചെന്നൈയിലെ ടിസിഎസ് എന്ന സോഫ്റ്റ്*വെയര്* കമ്പിനിയില്* ജോലി ചെയ്യുന്നു
അരവാന്റെ ഓര്*മ്മയില്* താലിചാര്*ത്ത്
കുത്താണ്ടവര്* ക്ഷേത്രത്തിലെ പൂജാരി ഹിജഡകള്*ക്ക് താലിചാര്*ത്തുന്നു. അരവനാണ് താലി കെട്ടുന്നതെന്നാണ് സങ്കല്പം.
ഗ്ലാഡിയുടെ പാഠശാല
സ്വയം പഠിക്കുന്നതിനൊപ്പം തന്റെ ചുറ്റുവട്ടത്തുള്ള സാധാരണക്കാരുടെ മക്കളെ അക്ഷരലോകത്തേക്ക് നയിക്കാനും ഗ്ലാഡി സമയം കണ്ടെത്തുന്നു. മുഖ്യാധാര സമൂഹവും ഹിജഡകളും തമ്മിലുള്ള വിടവ് നികത്താന്* ഗ്ലാഡിയെപ്പോലെ വിദ്യ ആര്*ജ്ജിച്ചവര്*ക്ക് കഴിയുന്നു.
ഒറ്റസ്നാപ്പിലൊതുങ്ങാത്ത ജീവിതം..
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്* സംവിധാനം ചെയ്ത നവരസ എന്ന തമിഴ് സിനിമയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഖുശ്ബു
കറുപ്പിന്റെ വെളുപ്പ്
കൂട്ടുകാരികളുടെ സന്തോഷവേള
ദേവിയെ തേടും കരങ്ങള്*
കുലദേവതയായ സന്തോഷിമാതയെ സാക്ഷി നിര്*ത്തിയാണ് ജല്*സയിലെ എല്ലാ ചടങ്ങുകളും. കോഴിപ്പുറത്തേ
സന്തോഷിമാതയാണ് സമുദായത്തിന്റെ രക്ഷക
കൂട്ടുതേടുന്ന നോട്ടം
ചെന്നൈ സംഗമയുടെ ഓഫീസില്* നടന്ന നാടകറിഹേഴ്*സല്* ക്യാമ്പില്* നിന്ന്.
നല്*കാം മുത്തം, ശമിക്കുമോ ദു:ഖം
ശസ്ത്രക്രിയയിലൂടെ സ്*ത്രൈണത കൈവരുത്താമെങ്കിലും പ്രസവശേഷി ഹിജഡകള്*ക്ക് സ്വപ്*നം മാത്രമാണ്.
കുട്ടികളെ ദത്തെടുത്തും പാവകളെ ഓമനിച്ചും ചിലര്* കാലം കഴിയുന്നു.
ഛേദിച്ച മംഗല്യം
വൈധവ്യം ഏറ്റുവാങ്ങിയ ഹിജഡകളുടെ അറുത്ത് മാറ്റിയ താലിച്ചരടുകള്*
അനുകരിക്കാനാവില്ല ഈ കൈത്താളം
പ്രത്യേകരീതിയിലുള്ള കൈകൊട്ടല്* ഹിജഡകളുടെ അര്*ത്ഥപൂര്*ണ്ണമായ മറ്റൊരു ഭാഷയാണ്.
ചില ചിഹ്നങ്ങളും സൂചനകളും അതില്* അന്തര്*ലീനമാണ്
പ്രത്യേകരീതിയിലുള്ള കൈകൊട്ടല്* ഹിജഡകളുടെ അര്*ത്ഥപൂര്*ണ്ണമായ മറ്റൊരു ഭാഷയാണ്.
ചില ചിഹ്നങ്ങളും സൂചനകളും അതില്* അന്തര്*ലീനമാണ്