ഈ പട്ടിണി പാവങ്ങളുടെ വിശപ്പറിയാന്‍ , നമ്മുക്ക് ആവുമോ?

ലോകത്താകമാനമുള്ള ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി യാചിക്കുന്ന പട്ടിണി പാവങ്ങള്‍ അവരനുഭവിക്കുന്ന വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കി പാവങ്ങളോട് കരുനയുള്ളവരകാന്‍ നമുക്ക് പറ്റുമോ ?
വസ്ത്രധാരണത്തിലും വീട് നിര്മാണത്തിലും, ഭക്ഷണ കാര്യത്തിലും പ്രവാസി മലയാളികള്‍ കുറച്ച കൂടി മിതത്വം പാലിക്കുന്നത് നന്നായിരിക്കും,
ഓരോരുത്തരും സ്വയം ചിന്തിക്കേണ്ടതാണ്.

ലോകത്താകമാനമുള്ള ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി യാചിക്കുന്ന പട്ടിണി പാവങ്ങള്‍ അവരനുഭവിക്കുന്ന വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കി പാവങ്ങളോട് കരുനയുള്ളവരകാന്‍ നമുക്ക് പറ്റുമോ ?
എന്ത് കൊണ്ട് പട്ടിണി പാവങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ നമ്മള്‍ ശ്രമിക്കുന്നില്ല ?
ദിവസങ്ങളോളം ആഹാരം കഴിക്കാതെ എല്ലും തൊലിയുമായി കഴിയുന്ന പട്ടിണി പാവങ്ങള്‍, ഉടുക്കാന്‍ ഉടു തുണിയില്ലാതെ കിടക്കാന്‍ ഒരിടം പോലുമില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യ മക്കള്‍, പകര്‍ച്ചവ്യാതി പോലെയുള്ള മാറാ രോഗങ്ങള്‍ അവരെ പിടി കൂടിക്കൊണ്ടിരിക്കുന്നു, ഒരു നേരത്തെ ആഹാരം ലഭിക്കാന്‍ ഏതെങ്കിലും രാജ്യങ്ങളില്‍നിന്നു അയക്കുന്ന ഭക്ഷണപോതിക്ക് വേണ്ടി കാത്തിരിക്കുന്ന കുട്ടികള്‍.
വെള്ളവും ഭക്ഷണം കിട്ടാതെ മരിച്ചു വീഴുന്ന കാഴ്ച വാര്‍ത്താ മാധ്യമങ്ങളില്‍ നാം ദിനേന കണ്ടു കൊണ്ടിരിക്കുകയാണ്.ഈ പട്ടിണി പാവങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ മലയാളികളായ നമ്മളും പങ്ക് ചെരെണ്ടിയിരിക്കുന്നു, നമ്മെ ദൈവം ഒരു പാടനുഗ്രഹിചിട്ടുണ്ട്, കേരളത്തിലെ ഓരോ ഉള്‍പ്രദേശങ്ങളിലും ഉയര്‍ന്നു വരുന്നത് കൊട്ടാരം പോലെയുള്ള വീടുകളാണ്, ആഡംബരവും ധൂര്‍ത്തും കുറച്ച കൂടുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന രൂപത്തിലാണ് പല പ്രവാസികളുടെയും വീട് നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നത് .
നടക്കാന് ദൂരമുള്ളിടത് കാറുകള്‍.....
നടക്കാന് ദൂരമുള്ളിടത് കാറുകള്‍.....
ഭക്ഷണ രീതിയും അതിലേറെ ധൂര്‍ത് നിറഞ്ഞതാണ്. കരിച്ചതും പൊരിച്ചതും ബേക്ക്ചെയ്തതും.... പാക്കറ്റില്‍ നിറച്ചതുള്‍പെടെ ഫാസ്റ്റ് ഫുഡ്, ഇങ്ങനെ ആവശ്യത്തില്‍ അതികം ഉണ്ടാക്കി ബാക്കിവരുന്നത് കളയാനും മടിയില്ലാത്ത അവസ്ഥ, ഇതൊക്കെ മലയാളിയുടെ ശീലമായി മാറിക്കൊണ്ടിരിക്കുകയാണ്. അമിതാഹാരവും ഇത്തരം ശീലങ്ങളും അനാരോഗ്യത്തിന് വഴി ഒരുക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പൊന്നും ഒരു പ്രശ്നമേ അല്ലാതായി മാറിയിരിക്കുന്നു. ചെറുപ്പത്തിലെ കാന്‍സര്‍, അറിയാത്ത പലരോഗങ്ങള്‍, അമിതവണ്ണം, പോന്നതടി, കൊളസ്ട്രോള്‍, ബി പി, ഷുഗര്‍, ഇതൊക്കെ വര്‍ധിക്കാനും തുടങ്ങി.
ഒരു നിമിഷമെങ്കിലും ഇവരെ പറ്റി നാം ചിന്തിച്ചിട്ടുണ്ടോ അവര്‍ക്ക് വേണ്ടി നാം എന്തങ്കിലും ചെയ്തിട്ടുണ്ടോ
ആവശ്യത്തിലധികം ഭക്ഷണം ഉണ്ടാക്കാതെ, ധൂര്‍ത് കാണിക്കാതെ നമ്മുടെ ആഹാരത്തില്‍ നിന്ന് ഒരു ശതമാനമെങ്കിലും ഈ പാവങ്ങള്‍ക്ക് എത്തിക്കാന്‍ ശ്രമിചിരുന്നങ്കില്‍......

പൊങ്ങച്ചത്തിന് വേണ്ടി കാട്ടിക്കൂടുന്ന പെകൂതുകള്‍ ഒരു പാട് അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ.
വസ്ത്രധാരണത്തിലും വീട് നിര്മാണത്തിലും, ഭക്ഷണ കാര്യത്തിലും പ്രവാസി മലയാളികള്‍ കുറച്ച കൂടി മിതത്വം പാലിക്കുന്നത് നന്നായിരിക്കും,
ഓരോരുത്തരും സ്വയം ചിന്തിക്കേണ്ടതാണ്.
ദൈവം നമുക്ക് നല്‍കിയ അനുഗ്രഹം നാം മറക്കതിരിക്കുക്ക, അവനു നന്ദി കാണിക്കുക.