മോനേ എന്തിന് നീയിത് ചെയ്തു?--ഓരോ അമ്മയും വായിച്ചറിയാന്‍

'മോനേ എന്തിന് നീയിത് ചെയ്തു?' ഷിന്റോ എന്ന അമ്മയുടെ ദുഃഖം തീരുന്നേയില്ല...

ആലുവയ്ക്കടുത്ത് നൊച്ചിമയിലെ 'മീരാലയം' എന്ന ചെറിയവീട്. കുറച്ചുനാള്‍ മുന്‍പുവരെ ഈ വീട് ആഹ്ലാദത്തിന്റെ കളിത്തൊട്ടിലായിരുന്നു. ഗൃഹനാഥന്‍ രാജു, ഭാര്യ ഷിന്റോ, രണ്ടുകുട്ടികള്‍, സ്‌നീറ്റയും സാഗിലും. അവരുടെ കുസൃതികള്‍, കളിതമാശകള്‍... പക്ഷേ...

പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍

പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍

അമ്പലവാസി, അയല്‍വാസി, ദരിദ്രവാസി... പ്രവാസി!!!
കേരളം എന്ന ഇട്ടാവട്ടത്തില്‍ എത്ര എത്ര വാസികള്‍.
ഏതൊരു ചെറുപ്പക്കാരനെയും പോലെ ഗള്‍ഫ് മോഹം എന്നിലും ഉണ്ടായിരുന്നു.ഗള്‍ഫില്‍ പോകണം, അറിയപ്പെടുന്ന പ്രവാസി ആകണം, കോടി കോടി സമ്പാദിക്കണം, അങ്ങനെ സമ്പാദിച്ചു സമ്പാദിച്ചു ഒരു പണക്കാരനാകണം, ബസ്സ് വാങ്ങണം, ലോറി വാങ്ങണം, ആനേ
വാങ്ങണം...

ഹോ, എത്ര എത്ര മോഹങ്ങള്‍.

കൊളംബസ്‌ വിവാഹിതനായിരുന്നെങ്കില്‍....

കൊളംബസ്‌ വിവാഹിതനായിരുന്നെങ്കില്‍ അമേരിക്ക കണ്ടുപിടിക്കില്ലായിരുന്നു....എന്തുകൊണ്ട്‌?
അദ്ദേഹം താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയേണ്ടി വന്നേനേ...
 1. രാവിലെ എങ്ങോട്ടാ?
2. എന്തിനാ പോകുന്നത്‌?
3. എപ്പോള്‍ തിരിച്ചുവരും?
4. ഇപ്പോള്‍ പോയില്ലെങ്കിലെന്താ കുഴപ്പം?
5. ഞാനും വരട്ടെ...
 അവസാനം കൊളംബസിന്റെ മറുപടി
``പണ്ടാരമടങ്ങാന്‍... ഞാനെങ്ങും പോകുന്നില്ല''

പ്രവാസിയുടെ മണവാട്ടി

* പ്രവാസിയുടെ മണവാട്ടി *

ഈ സ്പ്രേക്കെന്താന്നു ഒരു പോത്തിന്റെ മണം ?
അതവിടെ വെച്ചേക്കു നബീസാ. അന്റെ ബാപ്പാക്ക് വേണ്ടി വാങ്ങിയതാ.

ഈ ആടിലി പൌഡര് ഇച്ചി മാണ്ട. ഇങ്ങക്ക് റോയല് മേരെജ് മാങ്ങ്യാ പോരായ്ന്യോ ?

നബീസേ. അത് ആടിലിയും യാടിലിയും ഒന്നുമല്ല. ബയ്ഗോന് സ്പ്രേ ആണ്. കൂറനിം പാറ്റനിം ഒക്കെ കൊല്ലാനുള്ള സ്പ്രേ. ഇങ്ങളെന്തിനാന്നു ബെള്ച്ചെണ്ണക്കുപ്പ്യൊക്കെ അബട്ന്നു കൊണ്ടോന്നത് ?. ഇബടെ
മില്ലീന്ന് നല്ല മുന്ത്യ ബെള്ച്ചെണ്ണ കിട്ടൂലെ ? അല്ലെങ്കീ പാമോയിലും കിട്ടും.
ഇന്റെ പൊന്നാര നബീസേ.... അത് വെളിച്ചെണ്ണയല്ല. ജോണ്സന്റെ ഷാമ്പൂ ആണ്.
ഇപ്പളെങ്കിലും പറഞ്ഞത് നന്നായി. അല്ലെങ്കീ ഞാനിപ്പോ അതെട്ത്ത് തലേ തേച്ചീനീ.

ഏത് ?

ഈയിടെ ഒരു ബീഡി പറഞ്ഞത്‌

പൊലീസ് വരുന്നുണ്ടോ എന്ന് കൂടെക്കൂടെ നോക്കി ബീഡി എന്നോടു പറഞ്ഞു: എനിക്കു വയ്യ ഇങ്ങനെ മാനം കെട്ടു ജീവിക്കാന്‍ . നിങ്ങള്ക്കറിയുമോ. ധീരതയുടെ ഒരു മുദ്രയായിരുന്നു ഞാന്‍. എന്നെ ആഞ്ഞുവലിച്ച് ആണ്കുട്ടികള്യുവാക്കളായി. എം.ടിയുടെ കഥയില്ബീഡിപ്പുകയൂതി 'അവന്‍ ' 'അയാളാ'യി. എന്നെ കട്ടു വലിച്ച് വികൃതിപ്പെണ്കുട്ടികള്പുലരും വരെ മുലകളുയര്ത്തി ചുമച്ചു. സ്വാതന്ത്ര്യസമരത്തിലും കയ്യൂരിലും വയലാറിലും നക്സലൈറ്റ് കലാപത്തിലും ഞാന്പങ്കെടുത്തിട്ടുണ്ട്. ഇടവഴികളും കാട്ടിടകളും പുല്മൈതാനങ്ങളും മരത്തണലുകളും എനിക്ക് ഹൃദിസ്ഥം. ചുമരെഴുതാനും മുദ്രാവാക്യങ്ങളെഴുതാനും പാട്ടെഴുതാനും ഞാന്കൂടി. ചരിത്രത്തിന് ഞാന്കൂട്ടുനിന്നു.