എന്റെ മക്കളെ , എന്റെ പോന്നു മക്കളെ എന്നെ വിട്ടു പോകരുതേ, എന്നെവിട്ടു പോകരുതേ" എന്നലറി വിളിക്കുന്ന ഒരു ഓര്‍കുട്ട് അമ്മ
എന്നെ വഴിയില്‍ കളഞ്ഞിട്ടു പോകരുതേ"എന്നു ഭ്രാന്തിയെ പോലെ പുലമ്പുന്ന ഒരമ്മ . അല്പം കനിവിനായി കെഞ്ചുന്ന, കുണ്ടിൽ പോയ കണ്ണുകളിൽ പ്രത്യാശയുടെ തിളക്കം.
ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്ന കൈകള് കൊണ്ടു എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തുവാനായി ഈ അമ്മ നന്നായി കഷ്ട്ടപെടുന്നു.
നിര്‍ഭാഗ്യം എന്ന് പറയട്ടെ , മക്കള്‍ ഓരോന്നായി എന്നെ വിട്ടു പോകരുതേ” വിലപിക്കുന്ന അമ്മയെ നമസ്ക്കരിച്ച്, നന്ദി പറഞ്ഞും പറയാതെയും നടന്നകന്നു.
എങ്ങോട്ട് ?