
ദിവസം ഒരു മിസ്ഡ് കാളെങ്കിലും തേടി വരാത്തവര്‍ ചുരുക്കം. മിസ്കാളിടുന്നവരെ നാം ശുക്കനെന്ന് വിളിക്കും. പിന്നെ ആരുമറിയാതെ നമ്മളും ഒരു മിസ്സിടും. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ പകുതിയും സന്ദേശങ്ങള്‍ കൈമാറാന്‍ മിസ്ഡ് കാള്‍ ഉപയോഗപ്പെടുത്തുന്നവരാണത്രെ. രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.
സംഗതി മിസ്സാണെങ്കിലും ഒത്തിരി സന്ദേശങ്ങള്‍ ഇത് കൈമാറുന്നു. ഓഫീസിലെത്തിയെന്നറിയിക്കാന്‍ ,ഓഫീസ് വിട്ടെന്ന് പറയാന്‍ മാത്രമോ എന്നെ മറക്കല്ലേ എന്നൊരു പ്രണയാതുരത വരെ ചില മിസ്ഡ് കാളുകള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്നു.
ഇന്ത്യയില്‍ ഏകദേശം തെണ്ണൂറ് കോടി മൊബൈല്‍ ഉപഭോക്താക്കളുണ്ട്. എന്നാല്‍ ഇതിനനുസരിച്ച വരവില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഒരാളില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം വെറും 150 രൂപയാണത്രെ!. ഇന്ത്യക്കാരുടെ അഗാധമായ മിസ് കാള്‍ പ്രണയമാണത്രെ അതിന് കാരണം.
എന്തിനേറെ പറയുന്നു ബിസിനസ് നടത്തിപ്പിന് പോലും മിസ് കാള്‍ ഉപയോഗിക്കുകയാണ് ബംഗളൂരുവിലെ സിപ് ഡയല്‍ കമ്പനി. തങ്ങളുടെ സേവനം ആവശ്യമാണോ എന്ന് ഒരു മിസ്ഡ് കാളിലൂടെ അറിയിക്കാനുള്ള സൌകര്യം ഉപഭോക്താക്കള്‍ക്ക് ഒരുക്കി കൊടുത്തിരിക്കുകയാണിവര്‍. യെസ് എന്നാണ് ഉത്തരമെങ്കില്‍ ഒരു നമ്പര്‍. നൊ എന്നാണ് ഉത്തരമെങ്കില്‍ മറ്റൊരു നമ്പര്‍. മിസ്സിട്ടാല്‍ മാത്രം മതി. സഹായം വീട്ട് പടിക്കല്‍.