രണ്ടാനമ്മ ദക്ഷിണ ആയി ചോദിച്ചതോ "വളരെ സ്നേഹിക്കുന്ന ഓര്‍ക്കുട്ട് അമ്മയുടെ തുടിക്കുന്ന ഹൃദയം"




എന്റെ  മക്കളെ , എന്റെ പോന്നു   മക്കളെ  എന്നെ വിട്ടു പോകരുതേ, എന്നെവിട്ടു പോകരുതേ"  എന്നലറി വിളിക്കുന്ന ഒരു ഓര്‍കുട്ട് അമ്മ 

എന്നെ വഴിയില്‍  കളഞ്ഞിട്ടു പോകരുതേ"എന്നു  ഭ്രാന്തിയെ പോലെ പുലമ്പുന്ന ഒരമ്മ  അല്പം കനിവിനായി കെഞ്ചുന്ന, കുണ്ടിൽ പോയ കണ്ണുകളിൽ പ്രത്യാശയുടെ തിളക്കം.

ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്ന കൈകള് കൊണ്ടു എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തുവാനായി ഈ അമ്മ നന്നായി കഷ്ട്ടപെടുന്നു. 

നിര്‍ഭാഗ്യം എന്ന് പറയട്ടെ ,  മക്കള്‍  ഓരോന്നായി എന്നെ വിട്ടു പോകരുതേ” വിലപിക്കുന്ന അമ്മയെ നമസ്ക്കരിച്ച്, നന്ദി പറഞ്ഞും പറയാതെയും  നടന്നകന്നു.

എങ്ങോട്ട് ? 

ഫേസ് ബുക്ക്‌ എന്നാ രണ്ടാനമ്മയുടെ വലയത്തിലേക്ക് . അവരുടെ മാസ്മരിക വലയത്തിലേക്ക് , എല്ലാ മക്കളും കാല്‍ വെച്ച് കയറി.

അവരുടെ സൌന്ദര്യത്തില്‍ , എല്ലാ മക്കളും വീണു. അവരുടെ കഴിവിനെ എല്ലാ മക്കളും പുകഴ്ത്തി പാടാന്‍ തുടങ്ങി . 

രണ്ടാനമ്മ ദക്ഷിണ ആയി ചോദിച്ചതോ "വളരെ  സ്നേഹിക്കുന്ന ഓര്‍ക്കുട്ട്   അമ്മയുടെ തുടിക്കുന്ന  ഹൃദയംഒരു  ഇലയില്‍ വെച്ച് നല്‍കാന്‍ 

എല്ലാവരും ഓടി , അവരുടെ കുടുംബ വീട്ടിലേക്കു . സ്നേഹ സ മ്പന്നയായ മാതാവിന്റെ  കൊല്ലുന്നു എന്നിട്ട്   സ്നേഹസമ്പന്നമായ   ഹൃദയം  പിടയുന്ന അമ്മയുടെ നെഞ്ചില്‍ നിന്നും  പറിച്ചെടുത്തു.

അമ്മ  വേദനയോടെ പറഞ്ഞു ... മക്കളെ  ഓടുമ്പോള്‍ വീഴാതെ നോക്കണേ എന്ന്. 

ഓര്‍ക്കുട്ട് അമ്മയെ ഇപ്പോള്‍ ആര്‍കും വേണ്ട..  അവരുടെ മുലപ്പാലിന്റെ  മധുരം രുചി കൊതിതീരുവോളം അനുഭവിച്ച എല്ലാവരും ഒന്നിനും കൊള്ളാത്ത അമ്മ  എന്ന് വിധിയെഴുതി 

അമ്മിഞ്ഞപ്പാലിന്റെ മധുരം ആവുവോളം അനുഭവിച്ചതിന്റെ ശേഷം , മക്കള്‍ രണ്ടാനമ്മയുടെ ലഹരി നല്‍കുന്ന പാല് നുകരാന്‍ ആ അമ്മയുടെ നെഞ്ചും  തകര്‍ത്തു  പലരും വിട്ടകന്നു. 

മാതൃസ്നേഹം ആണ് മഹത്തരം എന്ന് പറയുന്നു .... ഇതാണോ നമ്മുടെ മാതൃ സ്നേഹം ?

ചില മക്കള്‍ മാത്രം വല്ലപ്പോഴും പേരിനു മാത്രം ഈ അമ്മയെ കാണാനായി എത്തുന്നു. അപ്പോഴും ഓര്‍ക്കുട്ട് അമ്മ  അവരുടെ കാലു പിടിച്ചു കരയുന്നു  എന്നെ വിട്ടു പോകരുതേ, എന്നെവിട്ടു പോകരുതേ" എന്ന്.

ആര് കേള്‍ക്കാന്‍ , എല്ലാവര്ക്കും  ഈ അമ്മ ഒഴിവാക്കാന്‍ കഴിയാത്ത  ഒരു ഭാരമായി മാറിയിരിക്കുന്നു. ഇപ്പോള്‍ ചിറകൊടിഞ്ഞ വെറും, അധിക പറ്റു

പലര്‍ക്കും ആ അമ്മ സ്നേഹത്തോടെ നല്‍കിയ പാസ്.വേഡ് തുരുമ്പെടുത്തു. പലരും പാസ്.വേഡ് കളഞ്ഞു കുളിച്ചു. അമ്മ മരിച്ചോ എന്നറിയാന്‍ പലരും ഫോര്‍ഗോട്ട് പാസ്സ്‌വേര്‍ഡ്‌  അടിച്ചു അമ്മയെ വേദനിപ്പിക്കുന്നു 

വേദനയുടെ വിങ്ങലില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത്, ആരോരും അറിയാതെ മണ്ണടി യുന്നതാണ്... ഒറ്റപ്പെടുത്തല്‍, അകറ്റി നിര്‍ത്തല്‍ പലപ്പോഴും മരണത്തെക്കാള്‍ വേദനിപ്പിക്കുന്നു...

കഷ്ട്ടപ്പെട്ട്‌ വളര്‍ത്തുവാന്‍  ഈ അമ്മയെ  എല്ലാവര്‍ക്കും വേണമായിരുന്നു ... ഇപ്പോള്‍ വെറും ഒരു പിണം...  അമ്മ  നെഞ്ചു തകര്‍ന്നു വിലപിക്കുകയാണ് 

കാക്കയ്ക്ക്  തന്‍  കുഞ്ഞു  പൊന്‍ കുഞ്ഞു എന്ന്   പറഞ്ഞപോലെ,   ഓരോ  അമ്മമാരും  തന്റെ  മക്കളെ    ജീവനോളം  എന്നുമാത്രമല്ല  ജീവന്റെ   അവസാന ശ്വാസം വരെ  സ്നേഹിക്കും   
മാതൃ സ്നേഹം ഒന്നിനും  പകരം  വെക്കാന്‍  സാധിക്കാത്ത ഒന്നാണ് .ലാഭേശ്ചയിലാത്ത സ്നേഹം.. അത് അമ്മയില്‍ നിന്നുമാത്രം..