നനവ് -ഞങ്ങളുടെ മണ്‍വീട്

ലോകം ശാസ്ത്രത്തിനു പിന്നാലെ ......!!!



ശാസ്ത്രത്തിന്‌ ലഭ്യമായ വിവരങ്ങളനുസരിച്ച്‌, ഏതാണ്ട്‌ 1370 കോടി വര്‍ഷം മുമ്പാണത്രെ, ഈ പ്രപഞ്ചത്തിന്റെ ജനനം! നാം അധിവസിക്കുന്ന ഭൂമിയുള്‍പ്പെ ടെ ഒന്‍പത്‌ ഗ്രഹങ്ങളും, അവ വലംവെയ്ക്കുന്ന സൂര്യനും അടങ്ങുന്ന 'സൌരയൂഥം' എന്ന കുടുംബം, 'ആകാശഗംഗ' എന്ന ഗ്യാലക്സിയിലെ ചെറിയൊരു കുടുംബം മാത്രം. സൂര്യനെപ്പോലെയുള്ള ഇരുപതിനായിരം കോടിയിലേറെ നക്ഷത്രങ്ങളുണ്ട്‌ നമ്മുടെ ഗ്യാലക്സിയില്‍! ഇതു പോലുള്ള പതിനായിരം കോടിയിലേറെ ഗ്യാലക്സികളുണ്ട്‌ നമ്മുടെ പ്രപഞ്ചത്തില്‍ . തീരെ ചെറിയ നക്ഷത്രങ്ങള്‍ക്കു തന്നെ ഭൂമിയുടെ പത്ത്‌ ലക്ഷം ഇരട്ടി വലുപ്പമുണ്ടത്രേ!. പ്രപഞ്ചത്തിന്റെ വിസ്തീര്‍ണ്ണത്തെപ്പറ്റി നമുക്കൊന്നാലോചിക്കാം. ഭൂമിയുടെ തൊട്ടടുത്തുള്ള ചന്ദ്രനിലേക്കുള്ള ദൂരം നാല്‌ ലക്ഷം കിലോമീറ്റര്‍ . ഭൂമിയില്‍ നിന്ന്‌ സൂര്യനിലേക്കുള്ള ദൂരം പതിനഞ്ച്‌ കോടി കിലോമീറ്റര്‍ . സെക്കന്‍ഡില്‍ മൂന്ന്‌ ലക്ഷംകിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ഒരു പ്രകാശരശ്മി ഒരു വര്‍ഷം കൊണ്ട്‌ സഞ്ചരിക്കുന്ന ദൂരമാണ്‌ ഒരു പ്രകാശവര്‍ഷം. (അതായത്‌ 94,60,80,00,00,000 കിലോമീറ്റര്‍ ) ഭൂമിയില്‍ നിന്നും പ്രപഞ്ചത്തിന്റെ ഒരു കോണിലേയ്ക്കുള്ള ദൂരം 1370 കോടി പ്രകാശവര്‍ഷമാണത്രെ! പ്രപഞ്ചത്തിന്റെ ഉല്‍ഭവസമയത്ത്‌ രൂപപ്പെട്ടതെന്നു കരുതുന്ന ഏറ്റവും പുതിയ ഗ്യാലക്സി കണ്ടെത്തിയിരിക്കുന്നത്‌ ഇത്രയും ദൂരെയാണ്‌. പ്രപഞ്ചത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്‌ കണ്ടെത്തിയിട്ടുള്ളതെന്ന്‌ ശാസ്ത്രം അത്ഭുതത്തോടെ സമ്മതിക്കുന്നു. അത്യന്തം വിശാലമായ ഈ പ്രപഞ്ചത്തെപ്പറ്റി ഒന്നു ചിന്തിക്കുക. പ്രപഞ്ചത്തിന്റെ ഒരു കോണില്‍ സ്ഥിതിചെയ്യുന്നു, സുന്ദരമായ ഭൂമി എന്ന ഗ്രഹം.

ഫേസ്ബുക്കില്‍ നിന്നൊരു കുഞ്ഞുകഥ.


ഒരു വിമാനം പറക്കാന്‍ തയാറെടുക്കുന്നു. 
യാത്രക്കാര്‍ വരിവരിയായി വന്നിരുന്നു. 
പരിചാരികമാര്‍ ഓരോരുത്തര്‍ക്കും സീറ്റുകള്‍ കാണിച്ചു കൊടുത്തു കൊണ്ടിരുന്നു. 
കൂട്ടത്തില്‍ മദ്ദ്യവയസ്കയായാ ഒരു സ്ത്രീ തന്റെ അടുത്തിരിക്കുന്നത് ഒരു നീഗ്രോ ആണെന്ന് കണ്ട് ക്ഷുഭിതയായി. 
അവര്‍ ഒരു പരിചാരികയെ വിളിച്ചു പരാതി പറഞ്ഞു: 
"ഇത് കണ്ടോ.. ഒരു കറുത്തവന്റെ അടുത്താണോ എനിക്ക് സീറ്റ്?.. 
എനിക്കിവിടെ ഇരിക്കാനാവില്ല. എനിക്ക് വേറെ സീറ്റ് വേണം". 

ചുംബനം ഇത്ര വലിയ പാപമോ ?



സഹോദരിമാരെ ചുംബിച്ചതിന് പതിനഞ്ചു വയസുകാരനെ മൂന്നു വര്‍ഷത്തേക്ക് ദുര്‍ഗുണപരിഹാര പാഠശാലയിലേക്ക് മാറ്റുവാന്‍ കോടതി വിധിയായി. യു.എ.ഇ.യിലെ അബുദാബിയിലാണ് സംഭവം നടന്നത്. പതിമൂന്നു വയസുള്ള രണ്ടു പെണ്‍കുട്ടികളുടെ അച്ഛനാണ് യുവാവിനെ വീട്ടില്‍ സഹോദരികളുമായി ചുംബിക്കുന്നത് കണ്ടു പോലീസിനെ വിവരം അറിയിച്ചത്. പെണ്‍കുട്ടികളാണ് തന്നെ മുറിയ്ക്കുള്ളിലേക്ക് കയറാന്‍ സഹായിച്ചത് എന്ന് യുവാവ് വെളിപ്പെടുത്തുന്നത് വരെ അവന്റെ പേരില്‍ ലൈംഗിക ആക്രമണത്തിനും ഭവനഭേദനത്തിനും കേസ്‌ എടുത്തിരുന്നു.

ഹിജിഡ-പൊതുമൂത്രപ്പുരയില് പോലും സ്ഥാനമില്ലാത്ത ഈ യഥാര്‍ത്ഥ മൂന്നാം ലോകക്കാര്‍

വനവാസത്തിന് തയ്യാറെടുന്ന ശ്രീരാമനോടൊപ്പം പോകാനൊരുങ്ങി നില്ക്കുന്ന ആയിരക്കണക്കിന് പ്രജകളെക്കുറിച്ച് രാമായണത്തില് പരാമര്ശിക്കുന്നുണ്ട്. എല്ലാ സ്ത്രീകളും പുരുഷന്മാരും കുട്ടികളും പട്ടണത്തിലേക്ക് പോവുക എന്നാണ് ശ്രീരാമന് അവരോട് പറയുന്നത്. അതു കേട്ട മിക്കവരും മടങ്ങി. കുറച്ചുപേര് മാത്രം അവിടെ അവശേഷിച്ചു. അവര് ഹിജഡകളായിരുന്നു. ആണ് വര്ഗത്തിലും പെണ് വര്ഗത്തിലും ഉള്പ്പെടാത്തവര്. ഹിജഡകളെക്കുറിച്ചുള്ള ഈ കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്: കാട്ടിലേക്ക് കൂടെപ്പോരാന്* സന്നദ്ധരായ ഹിജഡകളുടെ സമര്പ്പണ മനോഭാവത്തില് സന്തുഷ്ടനായ രാമന് അവര്*ക്കൊരു വരം നല്കുന്നു. ലോകത്ത് നടക്കുന്ന മംഗള കര്മ്മങ്ങളില് പങ്കെടുത്ത് അനുഗ്രഹങ്ങള്* നല്കാമെന്നായിരുന്നു അത്. 

കൗമാരത്തിന്‍റെ വഴികള്‍ കൊട്ടേഷന്‍ ടീമുകളിലേയ്ക്കോ...?



ഈ ആഴ്ച്ചയില്‍ തന്നെ അടുത്തടുത്ത രണ്ടു ദിവസങ്ങളിലായി പത്രത്തില്‍ വന്ന രണ്ടു വാര്‍ത്തകള്‍ വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു. മറ്റൊന്നുമല്ല, മാറുന്ന യുവതലമുറയുടെ ചില നേര്‍ചിത്രങ്ങള്‍ കണ്‍മുന്നില്‍ നിറഞ്ഞു നിന്നപ്പോള്‍ മനസ്സ് മരവിപ്പിലമര്‍ന്നു പോയത് സ്വാഭാവികം. ഒന്നാമത്തെ വാര്‍ത്ത ഇപ്രകാരം, സേലത്ത് പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളെ ട്രെയിനില്‍ വച്ച് സീനിയേഴ്സ് റാഗ് ചെയ്തു വളരെ ഗുരുതരമായി മുറിവേല്‍ക്കപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്തത് അതിലും ദയനീയം, കൂട്ടുകാരനെ കൊല്ലാന്‍ വേണ്ടി ഗുണ്ടകള്‍ക്ക് കൊട്ടേഷന്‍ കൊടുത്ത വിദ്യാര്‍ത്ഥിനി ഏറെ നാളായി ഒളിവിലായിരുന്നു, ഒടുവില്‍ ഒരു ബന്ധു വീട്ടില്‍ നിന്ന് അവളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ തന്നെയാണു രണ്ടിടത്തും വിഷയം. 

അമേരിക്കയുടെ സ്വന്തം ponytail


അമേരിക്കൻ വനിതകളുടെ ഏറ്റവും പ്രിയപ്പെട്ട ഹെയർസ്റ്റൈൽ ഏതാണ്? പോണിടെയ്‌ൽ. അതെ, നമുക്ക് ചിരപരിചിതമായ ആ പഴയ ഹെയർ സ്റ്റൈൽ തന്നെ. ജീൻസ്, സ്‌കേർട്ട്, ഫ്രോക്ക്, പാന്റ്സ് എന്നിങ്ങനെ അല്പം മോഡേൺ ആയ ഏതു വേഷത്തിനൊപ്പവും യോജിച്ചു നിൽക്കും ഈ സ്റ്റൈൽ. നമ്മുടെ നാട്ടിൽ സ്‌കൂൾ/ കോളജ് കുട്ടികളെയാണ് അധികവും പോണിടെയ്‌ലിൽ കാണുന്നത്.

സ്ലിംബ്യൂട്ടിയാകാൻ മാജിക് ഡ്രസ്


ഒരു ഉടുപ്പ് ധരിച്ചാൽ മാത്രം മതി മെലിഞ്ഞു സുന്ദരിയാകാം. പട്ടിണി കിടക്കേണ്ട, വ്യായാമവും ചെയ്യേണ്ട. ഇംഗ്ലീഷ് ഫാഷൻ ഡിസൈനർ സ്‌റ്റെല്ലാ മെക്കാർട്ടിനിയുടെ ബൈകളർ ഒക്‌ടാവിയ എന്ന ഈ മാജിക് വസ്‌ത്രത്തിനു പിന്നാലെയാണ് ഹോളിവുഡ് സുന്ദരികളെല്ലാം.

കൊലവെറി ടീഷർട്ടും superhit




ധനുഷിന്റെ കൊലവെറി പാട്ട് നെറ്റിൽ ഹിറ്റായതോടെ Why this Kolaveri D? എന്ന എഴുത്തുള്ള ടീഷർട്ടുകളും വിപണിയിൽ.  

അടിവിഴീതെ നോക്കണമെന്നുമാത്രം.........


ദേഷ്യം അടക്കാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും എന്തെങ്കിലും ഒരു കാര്യത്തിന് ക്ഷോഭിച്ചാല്‍ പിന്നെ ഉറഞ്ഞുതുള്ളി സര്‍വ്വതും നശിപ്പിക്കാനുള്ള ദേഷ്യമാണ്.

സംസ്ഥാനം മുഴുവന്‍ മുങ്ങി പോയാലും ഞങ്ങളുടെ പച്ചക്കറി തോട്ടം നനയണം.



ഒരു സംസ്ഥാനം മുഴുവന്‍ മുങ്ങി പോയാലും ഞങ്ങളുടെ പച്ചക്കറി തോട്ടം നനയണം. തമിഴന്റെ സ്വന്തം പച്ചക്കറി തോട്ടത്തിനോടുള്ള സ്നേഹം നമ്മള്‍ കണ്ടു പഠിക്കണം.