അമേരിക്കയുടെ സ്വന്തം ponytail


അമേരിക്കൻ വനിതകളുടെ ഏറ്റവും പ്രിയപ്പെട്ട ഹെയർസ്റ്റൈൽ ഏതാണ്? പോണിടെയ്‌ൽ. അതെ, നമുക്ക് ചിരപരിചിതമായ ആ പഴയ ഹെയർ സ്റ്റൈൽ തന്നെ. ജീൻസ്, സ്‌കേർട്ട്, ഫ്രോക്ക്, പാന്റ്സ് എന്നിങ്ങനെ അല്പം മോഡേൺ ആയ ഏതു വേഷത്തിനൊപ്പവും യോജിച്ചു നിൽക്കും ഈ സ്റ്റൈൽ. നമ്മുടെ നാട്ടിൽ സ്‌കൂൾ/ കോളജ് കുട്ടികളെയാണ് അധികവും പോണിടെയ്‌ലിൽ കാണുന്നത്.

എന്നാൽ അമേരിക്കയിൽ പോണിടെയ്‌ൽ കെട്ടുന്നതിന് പ്രായം പ്രശ്നമല്ല. ഇവിടെ  56 ശതമാനം സ്‌ത്രീകൾക്കും ഏറ്റവും പ്രിയം ഈ സ്റ്റൈലാണ്. നാൽപ്പതുകളുടെ തുടക്കത്തിലുള്ള വനിതകളിൽ 68 ശതമാനത്തിനും പോണിടെയ്‌ലിനോടാണ് പഥ്യം. അമേരിക്കയിലെ  ഹെയർ സ്‌റ്റൈലിംഗ് ഉത്പന്നങ്ങളുടെ പ്രമുഖ ബ്രാൻഡായ ഗൂഡിയാണ് ഈ കൗതുകകരമായ സർവേയ്‌ക്കു പിന്നിൽ.
എളുപ്പത്തിൽ മുടി കെട്ടാം എന്നതു തന്നെ ഇതിന്റെ പോപ്പുലാരിറ്റിക്കു പിന്നിൽ. എന്തായാലും ഈ സ്‌റ്റൈലിന്റെ ആരാധകർ ഒരു കാര്യം ശ്രദ്ധിക്കണം. ഇടയ്‌ക്കെങ്കിലും മറ്റു സ്‌റ്റൈലുകൾ കൂടി പരീക്ഷിക്കണം. കാരണം എപ്പോഴും ഇങ്ങനെ കെട്ടിവച്ചാൽ മുടിയിഴകൾ പൊട്ടാനുള്ള സാധ്യതയേറെയാണ്. ശരി, ഇനി എന്താണ് നിങ്ങളുടെ പ്രിയപ്പെട്ട ഹെയർസ്‌റ്റൈൽ?