നനവ് -ഞങ്ങളുടെ മണ്‍വീട്
നനവ് -വിദൂരവീക്ഷണം
സ്വാഗതം
സിറ്റൌട്ട്
സിറ്റൌട്ട് -അകം
നനവ് എന്നു പേരിട്ടിരിയ്ക്കുന്ന ഞങ്ങളുടെ കൊച്ചു മണ്‍വീട് ഒരുങ്ങിയിരിയ്ക്കുകയാണ്.
വിഭവങ്ങള്‍ പരമാവധി കുറച്ചുകൊണ്ടും പ്രകൃതിയിലേയ്ക്ക് പരമാവധി തുറന്നിട്ടുകൊണ്ടും
നിര്‍മ്മിച്ചിരിയ്ക്കുന്ന നനവില്‍ ഞങ്ങള്‍ താമസിച്ചുതുടങ്ങിയിട്ട് നാല് മാസത്തോളമായി.
വ്യത്യസ്തതയാര്‍ന്ന അനുഭവങ്ങള്‍ പകര്‍ന്നുകൊണ്ട് ഞങ്ങളെ ഏറെ
സന്തോഷിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഈ മണ്‍വീട്
ഹാള്‍
നല്ല ചൂടുള്ളപ്പോള്‍ പുറത്തുനിന്നും കയറിവന്നാല്‍ നല്ല തണുപ്പേകി നനവ്
ആശ്വസിപ്പിയ്ക്കും . അതിനാല്‍ ഇവിടെ ഫാനുകള്‍ ആവശ്യമില്ല. തണുത്തുവിറയ്ക്കുന്ന
മഞ്ഞു കാലത്ത് ജനവാതിലുകള്‍ അടച്ചിട്ടാല്‍ ഇളംചൂടു പകരാനും നനവിന് സാധിയ്ക്കുന്നുണ്ട് .
വീട് അടച്ചിട്ട് പോയിവന്ന് ,വാതില്‍ തുറന്നപ്പോള്‍ പുറത്തു 22 -24 ഡിഗ്രി
തണുപ്പുള്ളപ്പോള്‍ 28 -32 ഡിഗ്രീ ചൂട് പകര്‍ന്ന് ഞങ്ങളെ
ഹാളിലെ ചുവരില്‍ ടിവീയും മറ്റും
മഴക്കാലത്താണ് അതിലേറെ രസം. നല്ല മഴ പെയ്യുമ്പോള്‍ മണ്‍ചുവരുകളും, ഓടും അല്പ്പം
കോണ്‍ക്രീറ്റും കലര്‍ന്ന മേല്‍ക്കൂരയും തണുപ്പത്രയും പിടിച്ചെടുത്ത് വീടിനെയാകെ
തണുപ്പിയ്ക്കുന്നു .കമ്പിളിയും പുതച്ച് കിടയ്ക്കാന്‍ തോന്നിപ്പിയ്ക്കുന്ന, ഊട്ടിയിലോ മറ്റൊ പോയ അവസ്ഥ.
സ്വിച്ച് ബോര്‍ഡ്
കുളിമുറി
ഇടയ്ക്കു വെയിലുദിച്ച ശേഷം മഴ വന്നാല്‍ മറ്റൊരനുഭവമായിരിയ്ക്കും.
വീടിനകത്തിരുന്നാല്‍ നേര്‍ത്ത ,തണുവാര്‍ന്ന മഴച്ചാറ്റലില്‍ നനയുംപോലെ
തോന്നുന്ന ഒരു അനുഭൂതി പകര്‍ന്ന് നനവ് വിസ്മയിപ്പിച്ചു.
ഇത് വര്‍ക്ക് എരിയയിലാണ്
പ്രധാനമായും ഒരു കിടപ്പുമുറിയും ,ഒരുതുറന്ന അടുക്കള ,കംപ്യൂട്ടര്‍മുറി,അതിഥിമുറി ,
ടിവി റൂം, ഹാള്‍ എന്നിവയെല്ലാം ചേര്‍ന്ന ഒരു മുറിയും സിടൌട്ടും
വര്‍ക്കിംഗ് കിച്ചാണുമാണ് നനവിനുള്ളത്.ചായം തേച്ചിട്ടില്ല .
ചുവരില്‍ അകവശത്ത് മണ്‍തേപ്പാണ്. പുറംച്ചുവരുകള്‍ തേച്ചുമിനുക്കിയിട്ടില്ല.
നിലത്തു തറയോടുകളാണ് പാകിയിരിയ്ക്കുന്നത്.ജനലഴികള്‍ തെങ്ങിതടി
ഉരുട്ടി ച്ചെത്തിയതാണ് .ഇരുമ്പിന് പകരം സിടൌട്ടിനും വര്‍ക്ക് എരിയയ്ക്കും
മരം കൊണ്ടുള്ള അഴികളാണ് .
ഓപ്പണ്‍ കിച്ചണ്‍
ഇവിടെ നിന്നാല്‍ വീടിന്റെ എല്ലാ ഭാഗത്തേയ്ക്കും ശ്രദ്ധ പതിപ്പിക്കാനാകും
നനവിലെ ആമ്പല്‍ക്കുളം
കിച്ചന്‍ സിങ്ക് -വര്‍ക്ക് ഏരിയയില്‍
കിണറിന് മണ്ണുകൊണ്ട് ആള്‍മറ
ഹാളില്‍ അതിഥി മുറിയും കമ്പ്യൂട്ടര്‍മുറിയും
വിറകടുപ്പ്
മണ്ണിന്‍റേയും മനസ്സിന്‍റെയുമീ സ്നേഹ നനവ് ഞങ്ങള്‍ ക്ക് ഒരുപാട്
പുതുമയാര്‍ന്ന അനുഭവങ്ങള്‍ തന്നുകൊണ്ടിരിയ്ക്കുകയാണ് . ഒരുപാടുപേര്‍
ഇവിടെ വന്നുകഴിഞ്ഞു . ചില സുഹൃത്തുക്കള്‍ ഇവിടെ താമസിച്ചു കഴിഞ്ഞു.
ഏവര്‍ക്കും ഏറെ ഇഷ്ടമായിട്ടുണ്ട് ഞങ്ങള്‍ മണ്ണിന്‍റെയും വാടാത്ത
സ്നേഹനനവുകൊണ്ട് കെട്ടിയുയര്‍ത്തിയ ഈ മണ്‍വീട്.....ഒരു ആശ്രമത്തിന്‍റെ
ശാന്തിയും ഹോളീഡേ കോട്ടേജിന്റെ മനോഹാരിതയും ഒത്തുചേര്‍ന്ന നനവിനെ
എന്നും നനവാര്‍ന്ന ഒരിടമാക്കി സംരക്ഷിയ്ക്കണം ഞങ്ങള്‍ക്ക്. നിങ്ങള്‍ക്കും
ഇതിനായി ഒപ്പം കൂടാം .ഔപചാരികതളേതുമില്ലാതെ ഇവിടേയ്ക്ക് വരാം...