യാത്രക്കാര്‍ വരിവരിയായി വന്നിരുന്നു.
പരിചാരികമാര്‍ ഓരോരുത്തര്‍ക്കും സീറ്റുകള്‍ കാണിച്ചു കൊടുത്തു കൊണ്ടിരുന്നു.
കൂട്ടത്തില്‍ മദ്ദ്യവയസ്കയായാ ഒരു സ്ത്രീ തന്റെ അടുത്തിരിക്കുന്നത് ഒരു നീഗ്രോ ആണെന്ന് കണ്ട് ക്ഷുഭിതയായി.
അവര്‍ ഒരു പരിചാരികയെ വിളിച്ചു പരാതി പറഞ്ഞു:
"ഇത് കണ്ടോ.. ഒരു കറുത്തവന്റെ അടുത്താണോ എനിക്ക് സീറ്റ്?..
എനിക്കിവിടെ ഇരിക്കാനാവില്ല. എനിക്ക് വേറെ സീറ്റ് വേണം".
"മാം, എനിക്ക് അല്‍പ്പം സമയം തരൂ.. ഞാന്‍ പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കാം"
എന്നും പറഞ്ഞു പരിചാരിക കാപ്റ്റന്റെ അടുത്തേക്ക് നീങ്ങി.
അല്‍പ്പം കഴിഞ്ഞു മടങ്ങി വന്ന പരിചാരിക, യാത്രക്കാരിയോടു പറഞ്ഞു:
"മാം, എക്കണോമി ക്ലാസ്സില്‍ ഒരു സീറ്റും ഒഴിവില്ല, ഒഴിവുള്ളത് വീഐപ്പി ക്ലാസ്സില്‍ മാത്രമാണ്.
എക്കണോമി ക്ലാസ്സില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് വീഐപ്പി ക്ലാസ്സില്‍ സീറ്റ് കൊടുക്കാന്‍ സാധിക്കില്ലെന്നാണ് കാപ്റ്റന്‍ പറയുന്നത്".
ഇത്രയും പറഞ്ഞ് പരിചാരിക നീഗ്രോ യാത്രക്കാരന്റെ നേരെ തിരിഞ്ഞു കൊണ്ട് തുടര്‍ന്നു:
"എങ്കിലും സര്‍, ഏതെന്കിലും തരത്തിലുള്ള അസൌകര്യത്തോടെ താങ്കളെ യാത്ര ചെയ്യിപ്പിക്കുന്നത് ശരിയല്ലാത്തതിനാല്‍....
ദയവായി താന്കള്‍ ബാഗ്ഗെജും എടുത്തു എന്റെ കൂടെ വന്നാലും..
കാപ്റ്റന്‍ താങ്കള്‍ക്കു വേണ്ടി ഒരു വീഐപ്പി സീറ്റ് റിസര്‍വ് ചെയ്തിരിക്കുന്നു".
പരിചാരിക പറഞ്ഞ് നിര്‍ത്തിയില്ല.. സംഭവം വീക്ഷിച്ചു കൊണ്ടിരുന്ന മറ്റു യാത്രക്കാര്‍
ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിക്കുകയും കറുത്ത വര്‍ഗ്ഗക്കാരനായ യാത്രക്കാരനെ അകമഴിഞ്ഞ് അനുമോദിക്കുകയും ചെയ്തു.
സ്നേഹത്തിനും സൌഹൃദത്തിനും നിറങ്ങളില്ല.
വര്‍ണ്ണവെറി എന്നും ഒറ്റപ്പെടും..