ചുംബനം ഇത്ര വലിയ പാപമോ ?



സഹോദരിമാരെ ചുംബിച്ചതിന് പതിനഞ്ചു വയസുകാരനെ മൂന്നു വര്‍ഷത്തേക്ക് ദുര്‍ഗുണപരിഹാര പാഠശാലയിലേക്ക് മാറ്റുവാന്‍ കോടതി വിധിയായി. യു.എ.ഇ.യിലെ അബുദാബിയിലാണ് സംഭവം നടന്നത്. പതിമൂന്നു വയസുള്ള രണ്ടു പെണ്‍കുട്ടികളുടെ അച്ഛനാണ് യുവാവിനെ വീട്ടില്‍ സഹോദരികളുമായി ചുംബിക്കുന്നത് കണ്ടു പോലീസിനെ വിവരം അറിയിച്ചത്. പെണ്‍കുട്ടികളാണ് തന്നെ മുറിയ്ക്കുള്ളിലേക്ക് കയറാന്‍ സഹായിച്ചത് എന്ന് യുവാവ് വെളിപ്പെടുത്തുന്നത് വരെ അവന്റെ പേരില്‍ ലൈംഗിക ആക്രമണത്തിനും ഭവനഭേദനത്തിനും കേസ്‌ എടുത്തിരുന്നു.


ഞായറാഴ്ച നടന്ന ന്യായവിചാരണയില്‍ കുറ്റം ചെയ്തെന്നോ ഇല്ലെന്നോ പ്രതികരിക്കാതെ രണ്ടു പെണ്‍കുട്ടികളും മൌനം പാലിക്കുകയായിരുന്നു. ഇതിനു മുന്‍പ് നടന്ന വിചാരണയില്‍ യുവാവ്‌ ആദ്യമായല്ല പെണ്‍കുട്ടികള്‍ തന്നെ ചുംബിക്കാന്‍ ക്ഷണിക്കുന്നത് എന്ന് തുറന്നു സമ്മതിച്ചിരുന്നു. ഈ പെണ്‍കുട്ടികളെ മര്യാദ പഠിപ്പിക്കുവാന്‍ മാതാപിതാക്കളെ ഏല്പിച്ചു എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആണ്‍കുട്ടിയെ പതിനെട്ടു വയസു തികയുന്നത് വരെ ദുര്‍ഗുണപരിഹാരപാഠശാലയില്‍ തടവില്‍ വയ്ക്കും. എന്നാല്‍ അതിനു മുന്‍പ് കുട്ടി മര്യാദ പഠിക്കുകയാണെങ്കില്‍ സ്വതന്ത്രനാക്കും എന്ന് ജഡ്ജ് പറഞ്ഞു. 

യു.എ.ഇ.ലോകത്തിലെ തന്നെ ഏറ്റവും കര്‍ശനമായ നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ്. ഇവിടെ മദ്യം തുടങ്ങി പല സുഖഭോഗകാര്യങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ കഴിഞ്ഞ വര്‍ഷമാണ് ബ്രിട്ടീഷ്‌ ദമ്പതികള്‍ ഭക്ഷണശാലയില്‍ വച്ച് ചുംബിച്ചതിന് ആറുമാസം തടവ്‌ ശിക്ഷ അനുഭവിച്ചത്. അയ്മന്‍ നജഫി(24) ചാര്ലറ്റ് ആഡംസ്(25) എന്നീ ദമ്പതികളാണ് കഴിഞ്ഞ നവംബില്‍ ഭക്ഷണശാലയില്‍ ചുംബിച്ചതിന് പിടിയിലായത്. 38 വയസുകാരിയായ ഒരു സ്വദേശിനിയായിരുന്നു ഇവര്‍ക്കെതിരെ പരാതി കൊടുത്തത്. എന്നാല്‍ കവിളില്‍ ഉമ്മ വയ്ക്കുക മാത്രമാണ് ഈ ദമ്പതികള്‍ ചെയ്തത് എന്ന് പിന്നീട് തെളിഞ്ഞു.