സൂക്ഷിക്കുക : ഗള്‍ഫിലെ കള്ളന്മാര്‍

സൂക്ഷിക്കുക ഗള്ഫ് നാട്ടില്കള്ളന്മാരുണ്ട്. അതും വെറും കള്ളന്മാരല്ല, ജീവന്വരെ കവര്ന്നെടുക്കുന്ന കള്ളന്മാര്‍. ഒരു കാലത്ത് ഏതൊരു പെണ്കുട്ടിക്കും ഏതു പാതിരാവിലും നിര്ഭയത്തോടെ ഗള്ഫു നാടുകളിലെ വീഥികളിലൂടെ നടന്നു പോവാമായിരുന്നു. അത്രയ്ക്കും സുരക്ഷിതമായിരുന്നു ഓരോ ഗള്ഫു നാടുകളിലെയും തെരുവുകള്‍. പക്ഷെ ആഗോള തലത്തില്പിടിപെട്ട സാമ്പത്തിക മാന്ദ്യം സുരക്ഷയെ മൊത്തം പിഴുതെറിഞ്ഞിരിക്കുകയാണ് 

പണമില്ലാതെ വരുമ്പോള്കൊള്ളയുടെ വഴി തിരഞ്ഞെടുക്കുന്ന കള്ളന്മാര്ഇന്ന് എല്ലാ ഗള്ഫു നാടുകളിലും നിറഞ്ഞു കവിഞ്ഞിരിക്കുന്നു. നമ്മുടെ നാട്ടിലെ പോലെ വീടുകയറിയുള്ള കൊള്ളയല്ല. മറിച്ച്‌, റോഡിലൂടെ നടന്നു പോവുന്നവനെ തടഞ്ഞു നിര്ത്തി കയ്യിലുള്ളതെല്ലാം തട്ടി പറിക്കുകയാണ് ഇവിടുത്തെ രീതി. വഴങ്ങി കൊടുത്തില്ലെങ്കില്ജീവന്തന്നെ തട്ടിയെടുക്കാന്വരെ മടിക്കാത്തവരാണ്ഇവിടുത്തെ കള്ളന്മാര്‍. മലയാളികള്അടക്കമുള്ള നിരവധി പേര്ഈയടുത്ത ദിവസങ്ങളില്പല ഗള്ഫു നാടുകളിലും ഇവരുടെ ആക്രമത്തിനിരകളായി.

കടയടച്ച്രാത്രി വൈകി റൂമിലേക്ക്നടന്നു പോവുകയായിരുന്ന സുബൈര്എന്ന കാസര്കോട്ടുകാരന്ഇക്കഴിഞ്ഞ ദിവസം ഷാര് കോര്നീഷില്വെച്ചു ക്രൂരമായി ആക്രമിക്കപ്പെട്ടു. കയ്യിലുണ്ടായിരുന്ന രണ്ടായിരത്തോളം ദിര്ഹമും മൊബൈല്ഫോണും പേഴ്സും കൊള്ളയടിക്കപ്പെട്ടു. ഇതിനു സമാനമായ ധാരാളം സംഭവങ്ങള്ദിവസേന അരങ്ങേറുന്നു. ബലൂചിസ്ഥാനില്നിന്നും കുടിയേറിപ്പാര്ക്കുന്ന യുവാക്കളാണ് കള്ളന്മാരില്ഭൂരിഭാഗവും. പിന്നെ കറുത്ത വര്ഗക്കാരായ ആഫ്രിക്കക്കാരുമുണ്ട്. ഇരുപത്തിനാല് മണിക്കൂറും പോലീസ് വാഹനം ചീറിപ്പാഞ്ഞ് ഒരു മുടക്കവുമില്ലാതെ പോവുന്നുണ്ട്. എങ്കിലും കള്ളന്മാര്ക്ക് ഒരു പഞ്ഞവുമില്ല. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിന്നരികിലും ആള്വാസമില്ലാത്ത സ്ഥലങ്ങളിലുമാണ് ഇവരെ ഏറ്റവും കൂടുതല്ശ്രദ്ധിക്കേണ്ടത്. കഴിവതും റോഡിലൂടെ തന്നെ നടന്നു പോവാന്ശ്രദ്ധിക്കുക. കുടുംബമായി ഒറ്റ മുറിയില്താമസിക്കുന്നവരും വളരെ ശ്രദ്ധിക്കണം. കാളിംഗ് ബെല്ലടിച്ചാല്ആരാണെന്ന്ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ കതക് തുറക്കാന്പാടുള്ളൂ. ഷാര് മഹത്തയില്ഈയിടെ ഒരു ഫാമിലി റൂമില്ബെല്ലടിച്ചു കയറിയ അക്രമി കത്തികാണിച്ച് ഭീഷണിപ്പെടുത്തി ആയിരത്തി അഞ്ഞൂറ് ദിര്ഹം തട്ടിയെടുത്തു. ഉടന്തന്നെ പോലീസില്വിവരം അറിയിച്ചെങ്കിലും കള്ളന്താഴെ കാത്തുകിടന്ന വണ്ടിയില്കയറി രക്ഷപ്പെടുകയായിരുന്നു.