ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവമാണ് പ്രണയമെന്ന് അതനുഭവിച്ചവരൊക്കെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രണയത്തിന് വേണ്ടി ആളുകള്‍ എന്തും ചെയ്യും, അത്രയ്ക്ക ശക്തമായ ഒരു വികാരമാണത്...
ജനിച്ചുന്ന വളര്‍ന്ന മതവും മാതാപിതാക്കളും കുടുംബവും ഗ്രാമവും ഒക്കെ ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. എത്ര ദരിദ്രവും ശുഷ്‌കവുമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്നവയാണ് ഈ സ്വത്വയാഥാര്‍ത്ഥ്യങ്ങളെങ്കിലും ഒരുപാട് സുന്ദര നിമിഷങ്ങള്‍ക്ക് ജീവിതത്തിന്റെ വസന്തകാലത്ത്കൂട്ടിരുന്നവയുമാണ്...
പ്രണയത്തിന് ജാതിയോ മതമോ ഭാഷയോ അതിര്‍വരമ്പുകളോ എന്തിനേറെ ചിലപ്പോള്‍ ലിംഗവ്യത്യാസം പോവുമില്ല. വ്യത്യസ്ത മതങ്ങളിലെ യുവാവും യുവതിയും പ്രണയബദ്ധരായാല്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചാല്‍ പ്രണയിക്കുമ്പോഴില്ലാത്ത മതം ഒന്നിക്കുമ്പോള്‍ ഇടപെടുന്നത് എപ്രകാരമാണ് എന്നു മനസ്സിലാവുന്നില്ല...