കളിതുടങ്ങിയിട്ട് 30 വര്‍ഷം; ആഘോഷം ഗൂഗിളില്‍

പാക്മാന് കളി തുടങ്ങിയിട്ട് ഇന്നേക്ക് മുപ്പത് വര്ഷം പൂര്ത്തിയാകുകയാണ്. പാക്മാനിന്റെ മുപ്പതാം വാര്ഷികം ആഘോഷിക്കാന് ഇന്റര്നെറ്റ് ഭീമന് ഗൂഗിളും വന് ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ലോഗോ തന്നെ പാക്മാന് ഗെയിം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു കമ്പ്യൂട്ടര് ഗെയിം ഗൂഗിളിന്റെ ലോഗോയായി വരുന്നത്.

കഴിഞ്ഞ ദിവസം രാത്രിമുതലാണ് ഗൂഗിള് പൂമുഖ പേജില് പാക്മാന് വീഡിയോ ഗെയിം ലോഗോ പ്രത്യക്ഷപ്പെട്ടത്. പാക്മാന് ഗെയിമിന്റെ ജന്മ നാടായ ജപ്പാനില് അര്ധരാത്രിയാണ് ലോഗോ വന്നത്. വളരെ ലളിതമായ പാക്മാന് ഗെയിം പുറത്തിറങ്ങി കുറച്ച് വര്ഷത്തിനുള്ളില് തന്നെ വന് ജനപ്രീതി നേടിയിരുന്നു.

1980 മെയ് 22നാണ് പാക്മാന് ഗെയിം പുറത്തിറങ്ങുന്നത്. ജപ്പാന് കേന്ദ്രമായി പ്രവര്ത്തിക്കുന്ന നാംകോയ്ക്ക് വേണ്ടി തൊറു ഇവതാനിയാണ് പാക്മാന് ഗെയിം വികസിപ്പിച്ചെടുത്തത്. അതേസമയം, പാക്മാന് ഡൂഡില് ഗൂഗിള് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളതില് വെച്ച് ഏറ്റവും മികച്ച ലോഗോയാണ്. പാക്മാന് ആര്കേഡ് ഗെയിമിന്റെ എല്ലാ തനിമകളും നിലനിര്ത്തിയാണ് ഗൂഗിള് ഡൂഡിള് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മ്യൂസികും ഇതിനോടൊപ്പം ചേര്ത്തിട്ടുണ്ട്.