മേയ്‌ 31ന്‌ ഫേസ്‌ബുക്ക്‌ ക്വിറ്റ്‌ ഡേ

നിങ്ങളുടെ ഫേസ്‌ ബുക്ക്‌ അക്കൗണ്ട്‌ കളയണമെന്നുണ്ടോ? എന്നാല്‍ അതിനും ഒരു ദിവസമുണ്ട്‌.മെയ്‌ 31 ആണ്‌ ഫേസ്‌ ബുക്ക്‌ ക്വിറ്റ്‌ ഡേ എന്നാണ്‌ ഒരു വെബ്‌ സൈറ്റ്‌ പറയുന്നത്‌. കഴിഞ്ഞ കുറേ നാളുകളായി വിവാദത്തില്‍ അകപ്പെട്ട സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്ങ്‌ സൈറ്റിന്‌ സുരക്ഷാഭീഷണി ഉണ്ടെന്ന വാര്‍ത്ത പലരേയും തങ്ങളുടെ അക്കൗണ്ട്‌ ഡിലീറ്റ്‌ ചെയ്യാന്‍പ്രേരിപ്പിച്ചിട്ടുണ്ട്‌. വ്യാജപ്രൊഫൈലുകളും ഫേസ്‌ബുക്ക്‌ പ്രൊഫൈലുകള്‍ വില്‌പനക്ക്‌ എത്തിയതും ഫേസ്‌ബുക്ക്‌ ആരാധകരെ പരിഭ്രാന്തിയില്‍ ആഴ്‌ത്തിയിരുന്നു.ഗൂഗിള്‍ കാനഡ എന്ന ഓണ്‍ലൈന്‍ സേര്‍ച്ച്‌ ഏജന്‍സിയുടെ കണക്ക്‌ പ്രകാരം കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ 40 ശതമാനത്തോളം അക്കൗണ്ടുകളാണ്‌ ഡിലീറ്റ്‌ ചെയ്യപ്പെട്ടത്‌.ലോകത്താകമാനം 400 ദശലക്ഷം മെമ്പര്‍മാരുള്ള ഫേസ്‌ബുക്കില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്‌ 15.9 ദശലക്ഷത്തില്‍ നിന്നും 19.5 ദശലക്ഷമായി ഉയര്‍ന്നു. മേയ്‌ 11 മുതല്‍ 13 വരെ മാത്രം കൊണ്ടാണ്‌ ഈ ഉയര്‍ച്ച ഉണ്ടായത്‌. ൈപ്രവസിയും സെക്യൂരിറ്റിയും ഉറപ്പ്‌ വരുത്താന്‍ കഴിയുന്നില്ല എന്നതാണ്‌ ലോകത്തിലെ നമ്പര്‍ വണ്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്ങ്‌ സൈറ്റായ ഫേസ്‌ ബുക്കിന്‌ തിരിച്ചടി ആയിരിക്കുന്നത്‌.അതിശയകരമായ വസ്‌തുത ഫേസ്‌ബുക്കിന്റെ ൈപ്രവസി പോളിസി അമേരിക്കന്‍ ഭരണഘടനയെക്കാള്‍ വലുതാണ്‌ എന്നതാണ്‌. 5,830 വാക്കുകളാണ്‌ ഫേസ്‌ബുക്കിന്റെ പ്രൈവസി പോളിസിക്കുള്ളത്‌ അമേരിക്കന്‍ ഭരണഘടന അമെന്‍മെന്‍ഡ്‌സില്ലാതെ 4,543 വാക്കുകളാണ്‌. എന്തായാലും ഇത്തരം കഷ്ടപ്പാടുകള്‍ ഒഴിവാക്കാന്‍ മെയ്‌ 31 വരെ കാത്തിരിക്കാം