ആര്‍ച്ചി കോമിക്‌സ്‌ ഇന്ത്യയിലേക്ക്‌

ആര്‍ച്ചി കോമിക്‌സ്‌ മാഗസിന്‍ ഇന്ത്യയിലേക്ക്‌. 1939 ല്‍ അമേരിക്കയില്‍ പ്രസിദ്ധീകരണം തുടങ്ങിയ കോമിക്‌സ്‌ മാഗസിനാണ്‌ ആര്‍ച്ചി. ലോകത്തില്‍ ഏറ്റവുമധികം വിറ്റഴിയുന്ന കോമിക്കുകളിലൊന്നാണിത്‌. ഇന്ത്യയില്‍ പല പബ്ലിഷിങ്‌ കമ്പനികളും ആര്‍ച്ചിക്കുവേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും നറുക്ക്‌ വീണത്‌ ആര്‍ക്കാണെന്ന്‌ ഇന്ത്യയിലെ ആര്‍ച്ചി ഫ്രാഞ്ചൈസിയായ കിഡ്‌സ്‌ മീഡിയ ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല.