അപ്രത്യക്ഷമാകുന്ന 50 പൈസ

ആവശ്യക്കാര്‍ കുറയുന്നതുകൊണ്ട്‌ അമ്പതുപൈസയുടെ നാണയം പിന്‍വലിച്ചേക്കും. 50 പൈസമാത്രം വിലയുള്ള സാധനങ്ങള്‍ രാജ്യത്ത്‌ ഇല്ല എന്നതാണ്‌ ഇപ്പോഴത്തെ സ്‌ഥിതി. അതുകൊണ്ട്‌ ചെറിയ കടകളില്‍പോലും അമ്പതുപൈസ വിനിമയം ചെയ്യപ്പെടുന്നില്ല. അമ്പതുപൈസകള്‍ ചില കടക്കാര്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്‌. എന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന നാണയം സ്വീകരിക്കാതിരിക്കുന്നത്‌ ക്രിമിനല്‍ കുറ്റമാണെന്നുള്ളതാണ്‌ സത്യം. ഏതായാലും ഈ പശ്‌ചാത്തലത്തില്‍, 50 പൈസ പിന്‍വലിക്കുന്ന കാര്യം ചിന്തിച്ചുവരികയാണെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ വൃത്തങ്ങള്‍ പറയുന്നു.

50 പൈസയോട്‌ പുതുതലമുറയും മുഖം തിരിച്ചുനില്‍ക്കുകയാണ്‌. ഫേസ്‌ ബുക്കില്‍ `നോ - 50 പൈസ പ്ലീസ്‌' എന്നൊരു കൂട്ടായ്‌മതന്നെയുണ്ട്‌. `50 പൈസ തരുന്നവരെ ഞാന്‍ വെറുക്കുന്നു' എന്നതാണ്‌ കൂട്ടായ്‌മയുടെ മുദ്രാവാക്യം. കൂട്ടായ്‌മയില്‍ ഏറെയും യുവാക്കളാണ്‌.
ഇക്കൊല്ലം മുതല്‍ `എട്ടണ' വിസ്‌മൃതിയിലാകാനാണ്‌ സാധ്യത.