കൂട്ടുകാരോടൊപ്പം ചുറ്റിക്കറങ്ങി നടന്നതുമൂലം അവര്‍ക്ക് പിറ്റേദിവസത്തെ പരീക്ഷക്ക് കാര്യമായി ഒന്നും പഠിക്കാന്‍ കഴിഞ്ഞില്ല. ഇന്റേണല്‍ മാര്‍ക്കു ള്ളതിനാല്‍ ആ പരീക്ഷക്ക് പ്രാധാന്യം ഉണ്ടായിരുന്നു. അതിനാല്‍ അധ്യാപകനോട് നുണ പറയാന്‍ അവര്‍ നാലു പേരുംകൂടി ആലോചിച്ചു തീരുമാനിച്ചു. പിറ്റേന്ന് രാവിലെ അവര്‍ അധ്യാപകനെ കാണാന്‍ ചെന്നു. എല്ലാവരുടെയും വസ്‌ത്രങ്ങളില്‍ കരിയും ഗ്രീസുമൊക്കെ തേച്ചിരുന്നു. ``ഞങ്ങള്‍ ഇന്നലെ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ സംബന്ധിച്ച് തിരിച്ചുവരുന്ന വഴിക്ക് രാത്രിയില്‍ കാറിന്റെ ടയര്‍ പൊട്ടുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തു. പലവിധത്തില്‍ ശ്രമിച്ചിട്ടും നന്നാക്കാന്‍ കഴിഞ്ഞില്ല. രാവിലെയാണ് മെക്കാനിക്ക് കാര്‍ ശരിയാക്കിത്തന്നത്. അവിടെനിന്നും വരുന്ന വഴിയാണ്. അതിനാല്‍ പരീക്ഷ മറ്റൊരു ദിവസം നടത്താന്‍ കഴിയുമോ?'' അവര്‍ ചോദിച്ചു. മൂന്നു ദിവസത്തിനുശേഷം പരീക്ഷ നടത്താമെന്ന് അധ്യാപകന്‍ സമ്മതിച്ചു.
നാലു പേരും വളരെ നന്നായി പരീക്ഷക്കായി ഒരുങ്ങി. പരീക്ഷ തുടങ്ങുന്നതിനുമുമ്പ് അവരെ നാലു മുറികളിലായി ഇരുത്തി. ചോദ്യപേപ്പറില്‍ രണ്ടു ചോദ്യങ്ങള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ.
1. പേര്......(2 മാര്‍ക്ക്)
2. ഏതു ടയറാണ് പൊട്ടിയത്? (98 മാര്‍ക്ക്).