മനുഷ്യത്വമില്ലാത്ത വിപ്ലവം!





ഇവിടെയാണ് വിപ്ലവം ജയിക്കുന്നത്. ഒരു കുഞ്ഞു കുരുന്നിനെ കാണുന്നുണ്ടോ ചിത്രത്തിൽ ? കാണില്ല, ഇവിടെ ഈ ജന്തുവിനു അവന്റെ പാർട്ടിയും, സമരവുമാണ് ആവശ്യം.
 
റഷ്യൻ വിപ്ലവം നടക്കുമ്പോൾ തോക്കുമായ് ഒരു വീട്ടിലേക്ക് ഇരച്ചുകയറിയ വിപ്ലവകാരികൾ മുതിർന്നവരെ മുഴുവൻ വെടിവെച്ചു കൊന്നു. അവസാനം അവശേഷിച്ച ഒരമ്മയും കുഞ്ഞും. അമ്മയുടെ മടിതട്ടിൽ കിടന്നു അമ്മിഞ്ഞ നുണയുന്ന കുഞ്ഞിനെ വലിച്ച് നിലത്തിട്ട് അമ്മയെ കൊന്നു. വാവിട്ടു കരയുകയായിരുന്ന കുഞ്ഞിനെ നേക്കി ആ വലിയ വിപ്ലവകാരി ആക്രോശിച്ചു, ഇവനേയും കൊല്ലുക, ഇല്ലെങ്കിൽ സർ ചക്രവർത്തിയുടെ അവസാനത്തെ അംഗമായ ഇവൻ നമ്മുടെ ലക്ഷ്യം പിഴപ്പിക്കും ! അങ്ങിനെ കമ്മ്യൂണിസ്റ്റ് ഭരണം നേടി, ഒരു പുരുഷായുസ്സിന്റെ വളർച്ചക്കപ്പുറം കടക്കാൻ കഴിയാതെ അതു തകർന്നു. മനുഷ്യന്റെ എല്ലാ നന്മകളേയും പിഴപ്പിച്ച കമ്മ്യൂണിസം അതിന്റെ പതനം പൂർത്തീകരിച്ചു. ഇപ്പോൾ അതിന്റെ കീടങ്ങളായി അവശേഷിക്കുന്ന വികൃത രൂപങ്ങളാണിത്. താനെ നശിക്കുന്ന ഒരു ജന്മം! മനുഷ്യത്വം മരവിച്ചവർ.അതിന്റെ അവസാനത്തെ രൂപമാവട്ടെ കാവിയും കാക്കിയുമണിഞ്ഞ ഈ വിരൂപി.