യേശുവിനു പോലും അമേരിക്കയെ സഹിക്കാന്‍ പറ്റാതായി.

താന്‍ ‘ആധുനിക കാലത്തിന്റെ യേശു‘ ആണെന്ന് വൈറ്റ് ഹൌസിന് നേരെ വെടിവയ്പ്പ് നടത്തിയ ഇരുപത്തിയൊന്നുകാരന്‍ ഓസ്‌കാര്‍ ഒര്‍ട്ടേഗ ഹെര്‍ണാണ്ടസ്. ബുധനാഴ്ച പെന്‍സില്‍‌വാനിയയില്‍ നിന്ന് പിടിയിലായ ഇയാളുടെ മേല്‍ പ്രസിഡന്റ് ബരാക് ഒബാമയെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

തന്നെ കാണാന്‍ യേശുവിനേപ്പോലെ ഇരിക്കുന്നത് യാദൃശ്ചികതയല്ല, ലോകത്ത് പലതും ചെയ്യാനാണ് ദൈവം തന്നെ അയച്ചിരിക്കുന്നത്. നിങ്ങള്‍ കാത്തിരുന്ന യേശുവാണ് താന്‍ എന്നും ഒര്‍ട്ടേഗ ഹെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ക്കുന്നു.


അറസ്റ്റിലാകുന്നതിന് മുമ്പ് ചിത്രീകരിച്ച ഒരു വീഡിയോയില്‍ ആണ് ഇയാള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇയാള്‍ക്ക് ചില മാനസികപ്രശ്‌നങ്ങളുണ്ടെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.