കാലചക്രത്തില്‍ ഗണനത്തിന്‍റെ അപൂര്‍വതകള്‍ നിരവധി. അത്തര ത്തിലൊന്ന് ഇന്ന്. തീയതിയും മാസവും വര്‍ഷവും ഒന്നിച്ചെഴുതിയാല്‍ ഇന്ന് 1-11-11.
2011 അത്തരം ചില അപൂര്‍വതകള്‍ക്കു വഴിയൊരുക്കിയാണ് തുടങ്ങിയത്. ജനുവരി ഒന്ന് 2011. 1-1-11 അതിലായിരുന്നല്ലോ തുടക്കം. ഒന്ന് എന്ന അക്കം നാലു തവണ. ജനുവരി പതിനൊന്നിന് ഇത്തരത്തില്‍ ഒരു അപൂര്‍വത ആവര്‍ത്തിച്ചു. 11-1-11
ഇന്നും ഒന്ന് എന്ന അക്കം അഞ്ചു തവണ ആവര്‍ത്തിക്കും. ഈ മാസം തന്നെ ഒന്നിന്‍റെ ഈ കളി നാലാം തവണ. ഈ മാസം പതിനൊന്നിന്, 11-11-11. ഒന്ന് ആറു തവണ.
ഇന്നും ഒന്ന് എന്ന അക്കം അഞ്ചു തവണ ആവര്‍ത്തിക്കും. ഈ മാസം തന്നെ ഒന്നിന്‍റെ ഈ കളി നാലാം തവണ. ഈ മാസം പതിനൊന്നിന്, 11-11-11. ഒന്ന് ആറു തവണ.
ഇനി വരാനിരിക്കുന്നു ദിവസങ്ങള്‍.
November 11, 2011 (11.11.11ഈ മാസം പതിനൊന്ന്)
February 2, 2022 (2.2.22)
February 22, 2022 (22.2.22)
March 3, 2033 (3.3.33)
April 4, 2044 (4.4.44)
May 5, 2055 (5.5.55)
June 6, 2066 (6.6.66)
July 7, 2077 (7.7.77)
August 8, 2088 (8.8.88)
September 9, 2099 (9.9.99)
അക്കങ്ങളുടെ ആവര്‍ത്തനത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല. മറ്റു പല കാര്യങ്ങളിലും 2011 പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഈ മാസം പതിനൊന്നിന് ഒന്ന് എന്ന അക്കം ആറു തവണ ആവര്‍ത്തിക്കും എന്നു പറഞ്ഞല്ലോ? ഈ വര്‍ഷം ആറ് ഗ്രഹണങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുക. നാലു സൂര്യഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങ ളും. ജനുവരി നാലിനായിരുന്നു ആദ്യത്തെ ഗ്രഹ ണം. ഈ ഭാഗിക സൂര്യ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമായിരുന്നു. ജൂണ്‍ 2, ജൂലൈ 1 എന്നീ ദിവസ ങ്ങളിലായിരുന്നു മറ്റു സൂര്യഗ്രഹണങ്ങള്‍. ഈ മാസം ഇരുപത്തഞ്ചിനാണ് നാലാമത്തെ സൂര്യഗ്രഹണം. ജൂണ്‍ പതിനഞ്ചിനായിരുന്നു ആദ്യ ചന്ദ്രഗ്രഹണം. അടുത്തത് ഡിസംബര്‍ പത്തിന്.