എം.ജി .ശ്രീകുമാര്‍ സംഗീത സംവിധായകനായ ഉടന്‍ റിലീസ് ചെയ്യാന്‍ പോകുന്ന “അറബിയും ഒട്ടകവും പി. മാധവന്‍ നായരും“ എന്ന സിനിമയില്‍ മാധവെട്ടനെന്നും എന്ന് തുടങ്ങുന്ന പാട്ട് അമര്‍ ദയാബ് എന്ന ഈജിപ്റ്റ് ഗായകന്റെപാട്ട് യാതൊരു മാറ്റവുമില്ലാതെ അടിച്ചുമാറ്റി മലയാളികളെ പറ്റിച്ചിരിക്കുകയാണ്.
ഈജിപ്റ്റ് സംഗീതമാകുമ്പോള്‍ മലയാളികള്‍ ആരും തിരിച്ചറിയില്ലന്നാണ് പാവം എം.ജി.ശ്രീകുമാര്‍ കരുതിയത്. എന്നാല്‍ ഇപ്പോള്‍ സംഭവം അമര്‍ദയാബിന്റെ മലയാളി ആരാധകര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്..
നമ്മള്‍ മലയാളികള്‍ക്ക് അടിച്ചു മാറ്റിയ പാട്ട് കേള്ല്‍ക്കാനുള്ള യോഗമേ ഉള്ളോ ? സംഗീത സംവിധായകനാണൂ പോലും .
ഞെളിഞിരുന്നു റിയാലിറ്റി പിള്ളാരെ വിമര്ശിക്കാന് നാണമില്ലേടൊ കോപ്പി വീരാ...എന്ന് പത്തു പേര് ചോദിച്ചാല്‍ പുള്ളിക്ക് ഉത്തരം മുട്ടും .
ഈ രണ്ടു വീഡിയോയും ഒന്നു കണ്ടു നോക്കു.. വള്ളിപുള്ളി വിടാതെ അടിച്ചു മാറ്റി വെച്ചെക്കുന്നതു..
ഇവിടെ ആരാണ് കള്ളന്‍ ?