ഒറ്റ ബ്രാ: വില പന്ത്രണ്ടര കോടി രൂപ!


പന്ത്രണ്ടര കോടി രൂപ വിലയുള്ള ബ്രാ. നിശാവസ്ത്രങ്ങളുടെയും ലിംഗറീസിന്റെയും പ്രമുഖബ്രാന്‍ഡായ വിക്ടോറിയയുടെ സൂപ്പര്‍മോഡല്‍ മിറാൻഡ കെർ ആണ് രണ്ടര മില്യണ്‍ ഡോളര്‍ ബ്രാ അണിഞ്ഞ് റാമ്പിലെത്തിയത്. യെല്ലോ ഡയമണ്ട്സും പേളും പതിപ്പിച്ച ഈ ലെറ്റ് ബ്ലൂ ബ്രാ ഒരുക്കിയത് ലണ്ടൻ ജുവല്ലേഴ്‌സ് ആണ്.
എന്നാൽ ബ്രായുടെ പൊലിമയേക്കാൾ ഓസ്‌ട്രേലിയൻ മോഡലായ മിറാൻഡയുടെ പ്രകടനമാണ് കൂടുതൽ ശ്രദ്ധേയമായത്. കാരണം പത്തു മാസം മുമ്പാണ് ഇവർ ഒരു കുഞ്ഞിനു ജൻമം നൽകിയത്. ഗർഭിണിയായതിനാൽ കഴിഞ്ഞ വർഷത്തെ വിക്ടോറിയയുടെ ഷോയിൽ മിറാൻഡ പങ്കെടുത്തിരുന്നുമില്ല. പ്രസവത്തിനു ശേഷം വെറും പത്തുമാസം കൊണ്ട് പഴയ സൂപ്പർ ഫിഗറിലേക്ക് തിരിച്ചെത്തിയ മിറാൻഡയെ കൈയടിച്ച് അഭിനന്ദിക്കാൻ മുൻനിരയിൽ തന്നെ ഭർത്താവ് ഒർലാൻഡോ ബ്ലൂമും ഉണ്ടായിരുന്നു.

Pilates എന്ന വ്യായാമമുറയും യോഗയുമാണ് തന്നെ ഇതിനു സഹായിച്ചതെന്ന് മിറാൻഡ പറയുന്നു. അതു പോലെ കുഞ്ഞിനെ കൃത്യമായി മുലയൂട്ടിയതും പഴയ ഫിഗറിലേക്ക് തിരിച്ചെത്തുന്നത് എളുപ്പമാക്കിയെന്ന് അവർ പറഞ്ഞു.