കേള്‍ക്കാത്ത ചോദ്യങ്ങള്‍


സോഫ്‌റ്റുവെയര്‍ എഞ്ചിനീയറായ മേരി ഓഫീസില്‍ പോകുന്ന വഴിക്കാണ്‌ രണ്ടാം ക്ലാസുകാരിയായ മീനുവിനെ സ്‌കൂളിലാക്കിയിരുന്നത്‌. കാ റിലിരുന്ന്‌ പുറത്തെ കാഴ്‌ചകള്‍ നോക്കിയിരിക്കാന്‍ അവള്‍ക്ക്‌ ഇഷ്‌ടമായിരുന്നു. പതിവുപോലെ അമ്മയുടെയൊപ്പം കാറില്‍ പോകുമ്പോള്‍ റോഡിന്റെ അ രികിലുള്ള വീടിന്റെ മുമ്പില്‍ ഒരു കോഴി കുറെ കുഞ്ഞുങ്ങളുമായി നില്‌ക്കുന്നത്‌ അവള്‍ കണ്ടു.

 മീനു തിരിഞ്ഞ്‌ ഭംഗിയുള്ള കോഴിക്കുഞ്ഞുങ്ങളെ വീണ്ടും നോക്കി. ``എന്തുകൊണ്ടാണ്‌ കോഴിക്ക്‌ പറക്കാന്‍ കഴിയാത്തത്‌?'' അവള്‍ ചോദിച്ചു. ഓഫീസില്‍ അന്ന്‌ ചെയ്‌തുതീര്‍ക്കേണ്ട ജോലികളെപ്പറ്റി ചിന്തിച്ചുകൊ ണ്ട്‌ കാറോടിച്ചിരുന്ന മേരി മകളുടെ ചോദ്യം കേട്ടതായി നടിച്ചില്ല. അല്‌പം കഴിഞ്ഞപ്പോള്‍ അല്‌പം ഉച്ചത്തില്‍ അവള്‍ ചോദ്യം ഒന്നുകൂടി ആവര്‍ത്തിച്ചു. ``എന്താണ്‌ ഒച്ചവയ്‌ക്കുന്നത്‌?'' മേരി ദേഷ്യത്തോടെയാണ്‌ ചോദിച്ചത്‌. അവള്‍ ഒന്നും പറഞ്ഞില്ല. വൈ കുന്നേരം സ്‌കൂളില്‍നിന്ന്‌ തിരിച്ചുവരുമ്പോഴും അവള്‍ കാറിലിരുന്ന്‌ എന്തൊ ക്കെയോ പറയുന്നുണ്ടായിരുന്നു. മേരി അതൊന്നും ശ്രദ്ധിച്ചില്ല. വീട്ടിലെത്തിയാല്‍ ചെയ്‌തുതീര്‍ക്കേണ്ട കാര്യങ്ങളെപ്പറ്റിയുള്ള ചി ന്തയിലായിരുന്നു അവര്‍.
വൈകുന്നരം പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ മീനു പറഞ്ഞു, ``അമ്മയ്‌ക്ക്‌ തരാന്‍ ഒരു സാധനം എഴുതിവച്ചിട്ടുണ്ട്‌.'' രാവിലെ തന്നാല്‍ മതിയെന്ന്‌ അവര്‍ പറഞ്ഞെങ്കിലും അ പ്പോള്‍ അമ്മ ഭയങ്കര തിരക്കിലായിരിക്കുമെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ മുറിയിലേക്ക്‌ കയറി മടക്കിവച്ചിരുന്ന പേപ്പര്‍ എടുത്തുകൊണ്ടുവന്ന ത്‌. മേരി അടുക്കളയിലേക്ക്‌ നടന്നുകൊണ്ടാണ്‌ പേപ്പര്‍ വായിച്ചത്‌. അവരുടെ കണ്ണു നീര്‍ വീണ്‌ കടലാസ്‌ നനഞ്ഞു. ``അമ്മ എപ്പോഴും തിരക്കിലാണെന്ന്‌ എനിക്കറിയാം. എന്നാലും ആ തിരക്കിന്റെ ഒരു ഭാഗമായി എന്നെയും കരുതണം.'' എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്‌.

തിരക്കുകള്‍ വര്‍ധിക്കുമ്പോ ള്‍ മക്കള്‍ക്ക്‌ നല്‌കുന്ന പരിഗണന കുറഞ്ഞുപോകുന്നുണ്ടോ എന്ന്‌ പരിശോധിക്കണം.