ഇന്റെര്‍നെറ്റിലൂടെ കുട്ടികളുടെ നഗ്നത ആസ്വദിക്കുന്നവര്‍ ഇനി കുടുങ്ങും. ഇത്തരക്കാര്‍ ഇന്റര്‍പോളിന്റെ നിരീക്ഷണത്തിലാണ്. ഇന്റര്‍പോള്‍ തയ്യാറാക്കിയ ആദ്യപട്ടികയില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാവും.
ഇത്തരം സൈറ്റുകളുടെ സ്ഥിരം ഉപഭോക്‌താക്കളുടെ ആദ്യപട്ടിക ഇന്റര്‍പോള്‍ സംസ്ഥാന പൊലീസിന് അയച്ചു. ഇരുപതോളം മലയാളികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പട്ടികയില്‍ ഉള്ളവര്‍ക്കെതിരെയുള്ള നടപടികള്‍ സൈബര്‍ പൊലീസ് വിഭാഗം ആരംഭിച്ചു.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ളവരും ഗള്‍ഫ് മലയാളികളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സൈബര്‍ പൊലീസ് ശേഖരിച്ച് വരികയാണ്