പല്ലു വൃത്തിയാക്കുന്നതും ഹൃദയാരോഗ്യവും തമ്മിലെന്താണ് ബന്ധം? ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. വര്‍ഷം ഒരുതവണ ദന്തിസ്‌റ്റിനെക്കൊണ്ട് പല്ലു വൃത്തിയാക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാവാനുള്ള സാധ്യത കുറയ്‌ക്കുമെന്ന് തായ്‌വാനിലെ വെറ്ററന്‍സ് ജനറല്‍ ഹോസ്‌പിറ്റലും സ്വീഡനിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലും നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഹൃദയാഘാത സാധ്യത 24 ശതമാനവും പക്ഷാഘാത സാധ്യത 13 ശതമാനവും കുറയ്‌ക്കാന്‍ കൃത്യമായ പല്ലു വൃത്തിയാക്കല്‍ സഹായിക്കുമെന്ന് അമ്പതിനായിരം പേരില്‍ നടത്തിയ പഠനത്തില്‍ വ്യക്‌തമായതായി വെറ്ററന്‍സ് ജനറല്‍ ഹോസ്‌പിറ്റലിലെ ഗവേഷക എമിലി ചെന്‍ പറയുന്നു. പല്ലു വൃത്തിയാക്കുന്നതിലൂടെ വായില്‍ വൃണങ്ങളുണ്ടാവാനുള്ള സാധ്യത ഒഴിവാകുകയും ബാക്‌ടീരിയകള്‍ വളരാനുള്ള സാഹചര്യം ഇല്ലാതാവുകയും ചെയ്യുന്നു. ബാക്‌ടീരിയകളുടെ വളര്‍ച്ച തടയുന്നതുവഴി ഹൃദയാഘാത, പക്ഷാഘാത സാധ്യത കുറയുന്നു. ദന്തരോഗമുള്ളവരില്‍ ഹൃദയാഘാത സാധ്യത 53 ശതമാനം മുതല്‍ 69 ശതമാനം വരെയാണെന്ന് 7,999 പേരില്‍ നടത്തിയ പഠനത്തില്‍ വ്യക്‌തമായതായി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിലെ ആന്‍ഡേഴ്‌സ് ഹോള്‍മുലുന്‍ഡ് പറഞ്ഞു.
|