മുല്ലപ്പെരിയാര്‍ എന്ന മരണപ്പെരിയാര്‍


മുല്ലപെരിയാര്‍ ഡാം !

ഒരു മുല്ലച്ചെടി പോലും ബാക്കി വയ്ക്കാതെ തടയണ തകര്‍ത്ത് വെള്ളത്തിന്റെ മഹാ പ്രവാഹം പെരിയാറിനെ കൂടി വിഴുങ്ങി ആര്‍ത്തലച്ചു വരുന്ന ദുസ്വപ്നങ്ങള്‍ ഇപ്പോഴൊരു മഹാ പ്രവാഹമായി നമ്മുടെ  ഉറക്കം കെടുത്തുന്നു!


ആര്‍ക്കറിയാം!!! നാളെ ഒരു പ്രഭാതം പുലരുമ്പോഴേക്കും നമ്മള്‍ ബാക്കിയുണ്ടാകുമോ എന്ന്‌? വേണ്ടപ്പെട്ടവര്‍ പ്രളയത്തില്‍ മരിച്ചാല്‍ കരയാന്‍ ബാക്കിയായ കുറെ ജന്മങ്ങള്‍ ഉണ്ടാകുമായിരിക്കും, ശവം കിട്ടിയാല്‍ ശേഷക്രിയ ചെയ്യാനും !!.

 എന്നാല്‍ എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തിന്റെ ചില ഭാഗങ്ങളിലും കരയാന്‍ പോലും ആരും അവശേഷിക്കില്ല. ആരും പറഞ്ഞില്ലെങ്കിലും ദുരന്തത്തിന് ശേഷം ഇരുട്ടില്‍ കഴിയുന്ന ഒരു ജനപദമായി കേരളം മാറുന്ന കാലം വിദൂരമല്ല.

ശേഷിക്കുന്നവര്‍ക്ക് കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത ഇരുട്ടിന്റെ നിര്‍ബന്ധിത ഹര്‍ത്താല്‍! അന്നും നാം ഈ ഹര്‍ത്താല്‍ ആഘോഷിക്കണം.........

ഓര്‍ക്കുക...ഈ നാടിനെ നിങ്ങള്‍ രക്ഷിച്ചില്ലെങ്കില്‍ വേറെയാരും രക്ഷിക്കില്ല..........തീര്‍ച്ചയായും.... മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ഉണ്ടാക്കുന്നത്‌ വരെ വിശ്രമിക്കില്ല എന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം... ഇപ്പോള്‍ കേരളത്തിന്‌ അനുകൂലമായി ഉണ്ടായിരിക്കുന്ന ഈ നിലപാട് മുതലാക്കി വേണ്ടത് ചെയ്യാന്‍ അധികാരികള്‍ തയ്യാരാവുന്നില്ലെന്കില്‍ നമുക്ക് എല്ലാവര്ക്കും മുന്നിട്ടിരങ്ങാം... കക്ഷി രാഷ്ട്രീയ ചിന്തകള്‍ ഒക്കെ വെടിഞ്ഞു പ്രാദേശിക വാദം ഒക്കെ മാറ്റിവച്ചു നമുക്ക് ഒറ്റക്കെട്ടായി പുതിയ അണക്കെട്ടിനു വേണ്ടി പോരാടാം.... കേവലം അഞ്ചു ജില്ലകളിലെ ജനത മാത്രമല്ല കേരളം മുഴുവന്‍ ഈ പോരാട്ടത്തില്‍ പങ്കെടുക്കണം... സേവ് മുല്ലപ്പെരിയാര്‍....സേവ് കേരള...


ഈ കണ്ട വെള്ളമൊക്കെ ഒരുമിച്ചു പാഞ്ഞു വന്നാല്‍  ഏറ്റവും വലിയ സുനാമിയായിരിക്കും അത്.മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ അത് തന്നെ സംഭവിക്കും


അത് തടയേണ്ടത് അനിവാര്യമാണ് .സംഘടിക്കുക ഒരുമിച്ചു പ്രവര്‍ത്തിക്കുക 


നമുക്ക് ജീവിക്കുവാനുള്ള ഈ ഭൂമി വെള്ളത്തിനടിയില്‍ ആവാതിരിക്കുവനായ്... 


നമുക്ക് ജീവിക്കുവാനായി അണിചേരുക