"ഒരു ഭഗവദ് ഗീതയും കുറെ മുലകളും" എന്ന പേരില്‍ ഒരു കഥ ഇനിയൊരിക്കലും, മുഹമ്മദു ബഷീര്‍ എന്ന് പേരുള്ള ഒരാള്‍ക്ക്
കേരളത്തിലോ ഇന്ത്യയിലോ എഴുതാന്‍ പറ്റുകയില്ല. നമ്മുടെ രാജ്യം ഇന്ന് വല്ലാതെ മാറി പോയിരിക്കുന്നു.
എം എഫ് ഹുസ്സൈന്‍ വരച്ച ചിത്രങ്ങള്‍ വിവാദം ആയത് , അദ്ദേഹത്തിന് സ്വന്തം രാജ്യത്ത് വെച്ച് മരിക്കാന്‍ പോലും അനുവദിക്കാതിരുന്നത് ആ ചിത്രങ്ങള്‍ ആരെയെങ്കിലും മുറിവേല്‍പ്പിച്ചതുകൊന്ടല്ല മറിച്ച് ചിത്രകാരന്റെ പേര് ഹുസൈന്‍ എന്നായതുകൊന്ടാണ്.
ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിയും വൈക്കം മുഹമ്മദു ബഷീറിന്റെ കഥയും .
ഇത് രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
പണ്ട് , രാജഭരണ കാലത്ത് തിരുവിതാംകൂറില്‍ സ്ത്രീകള്‍ക്ക് മാറു മറയ്ക്കാന്‍ അവകാശം ഉണ്ടായിരുന്നില്ല. വലിയ നികുതി കൊടുക്കാന്‍ കഴിവുള്ളവര്‍ക്ക് വേണമെങ്കില്‍ മാറു മറച്ചു നടക്കാം എന്ന് മാത്രം. നമ്പൂതിരിയുടെ / രാജാവിന്റെ / ദേവന്റെ മുനിപില്‍ മാറു മറയ്ക്കാന്‍ ബഹുഭൂരിപക്ഷം സമുദായങ്ങളിലെയും സ്ത്രീകള്‍ക്ക് അവകാശം ഇല്ലായിരുന്നു.
ബഷീറിന്റെ കഥകളില്‍ മുലക്കരം എന്ന അന്യായ നികുതിയുടെ കഥയില്ല.
എന്നാല്‍, നമ്പൂതിരിയുടെ / രാജാവിന്റെ / ദേവന്റെ മുനിപില്‍ മാറു മറയ്ക്കാന്‍
സ്ത്രീകള്‍ക്ക് അവകാസമില്ലായിരുന്നു എന്ന് ബഷീര്‍ ഈ കഥയില്‍ പറയുന്നു.
മുലക്കരം പോലെ ഒരുപാടു തരത്തില്‍ ജനത്തെ തലങ്ങും വിലങ്ങും ദ്രോഹിച്ച അന്യായ നികുതികളിലൂടെയാണ് തിരുവിതാംകൂറില്‍ രാജാക്കന്മാര്‍ ധനം സമാഹരിച്ചതും അതെല്ലാം അമ്പലങ്ങളില്‍ സൂക്ഷിച്ചതും.
പത്മനാഭസ്വാമിക്ഷേത്രത്തിലെ അറകളില്‍ ഉറങ്ങുന്ന നിധികള്‍ക്ക് നമ്മുടെ മുതുമുത്തശ്ശിമാരുടെ കണ്ണീരിന്റെ കഥ പറയാനുണ്ടാകും.