
മനോഹരമായി പോളിഷ് ചെയ്ത നഖങ്ങള്‍ സ്ത്രീയുടെ വിരലുകളുടെ ഭംഗി കൂട്ടും. ആ ഭംഗി സ്ഥിരമായി നിലനിര്‍ത്താന്‍ ചില മുന്‍കരുതലുകള്‍ എടുത്തേപറ്റൂ.
1. വാഷിംഗ് സോപ്പും വാഷിംഗ് പൗഡറും ഉപയോഗിച്ച് തുണി അലക്കുമ്പോള് കൈയ്യുറ ഉപയോഗിക്കുക. ഡിറ്റര്‍ജെന്റുകള്‍ കയ്യുടെ ആരോഗ്യത്തെ നശിപ്പിക്കും.
2. അടുക്കള ജോലിയില്‍ ആയിരിക്കുമ്പോഴും കയ്യുറ ശീലമാക്കുക. കാരണം പാത്രം കഴുകാനുപയോഗിക്കുന്ന ഡിഷ് വാഷുക ളും ഡിറ്റര്ജെന്റിന്റെ അതേ ഇഫക്ടാണ് നല്കുന്നത്. അത് നഖത്തെ നശിപ്പിക്കും.
3. നഖത്തിന്റെ ഇടയില്‍ അഴുക്കോ ആഹാരസാധനങ്ങളോ പറ്റിയാല്‍ ഉടന് നഖങ്ങള്‍ കഴുകി വൃത്തിയാക്കണം.
4.നഖത്തിനു ചുറ്റുമുളള കട്ടിയുള്ള ചര്മ്മം നഖത്തിനുളളിലേക്ക് രോഗാണുക്കളെ; പ്രത്യേകിച്ച് ബാക്ടീരിയകളെ കടത്തി വിടാതെ നഖത്തിന്റെ ഉള്ഭാഗത്തെ സംരക്ഷിക്കുന്നു. പുതിയ നഖം വളരുന്നത് നഖത്തിന്റെ കീഴ് ഭാഗത്തുനിന്നാണ്. ഇവിടം ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഏതെങ്കിലും കോള്‍ഡ് ക്രീം വിരലുകളില് പുരട്ടി അഞ്ചു മിനിട്ട് ഉഴിയുക.
5.കൈ കഴുകുന്ന ഓരോ പ്രാവശ്യവും ഉണങ്ങിയ ടൗവ്വല്‍ തുടച്ചിട്ട് മോയിസ്ച്ചറൈസര്‍ പുരട്ടുക. ഒപ്പം നഖങ്ങളുടെ ചുറ്റും പുരട്ടാന്‍ മറക്കരുത്.
6.സമീകൃത ആഹാരം കഴിക്കാന്‍ ശ്രദ്ധി ക്കുക. വൈറ്റമിന്‍ എ, ബി.12, സി, കാല് സ്യം, പ്രോട്ടീന്‍, സിങ്ക് എന്നിവ ത്വക്കിനും നഖത്തിനും മുടിയുടെ വളര്ച്ചയ് നല്ലതാണ്.
7.ഇടയ്ക്കിടയ്ക്ക് നഖം ട്രിം ചെയ്ത് ആകൃതി വരുത്തി വൃത്തിയാക്കുക. ഒപ്പം വശങ്ങളിലെ കട്ടിയുളള തൊലി നീക്കം ചെയ്യണം.
8.കട്ടിയായി നെയില്പോളിഷ് ഇടുന്നത് നല്ലതല്ല. ചിലര്‍ പൊയ്‌നഖങ്ങള്‍ അണി യാറുണ്ട്. അതും നഖത്തിന്റെ ആരോഗ്യ ത്തിന് നല്ലതല്ല.മാനുക്യൂര്‍ നഖ ത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്.