സൂപ്പര്‍താരങ്ങള്‍ എന്നും സൂപ്പര്‍താരങ്ങളാണ് - സന്തോഷ് പണ്ഡിറ്റ് പി.ടി രവിശങ്കറുമായി സംസാരിക്കുന്നു

സൂപ്പര്‍താരങ്ങള്‍ എന്നും സൂപ്പര്‍താരങ്ങളാണ്


പുറത്തിറങ്ങിയാല്‍ എല്ലാവരും പെട്ടന്ന് തിരിച്ചറിഞ്ഞ് ചുറ്റും കൂടും. ഞാന്‍ ഒരു പച്ചയായ മനുഷ്യനാണെങ്കിലും മറ്റുള്ളവര്‍ എന്നെ സൂപ്പര്‍താരമായിട്ടാണ് കാണുന്നത്-സന്തോഷ് പണ്ഡിറ്റ് പി.ടി രവിശങ്കറുമായി സംസാരിക്കുന്നു
പി.ടി. രവിശങ്കര്‍
കുട്ടിക്കാലത്തുനിന്ന് തുടങ്ങാം.






 

 കലാപരമായ അഭിനിവേശം എങ്ങനെയാണ് ഉണ്ടായത്?
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി സ്റ്റേജില്‍ കയറിയത്.അന്നുതന്നെ ഇത്തരം കാര്യങ്ങളോട് എനിക്ക് വലിയ ഇഷ്ടമായിരുന്നു.
പ്രത്യേകിച്ചും മൈം. മോണോ ആക്ടും മിമിക്രിയും ഇഷ്ടമാണെങ്കിലും അനുകരണത്തെ ഞാന്‍ അന്നും ഇന്നും വെറുക്കുന്നു.

സ്വന്തമായി ഒരു സ്റ്റൈല്‍ ഉണ്ടാക്കിയെടുക്കണം എന്ന ചെറുപ്പം മുതലുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ ഫലമായാണ് ഞാന്‍ ഇന്നത്തെ രൂപത്തിലും ഭാവത്തിലും എത്തിയത്.ഒഴുക്കിനെതിരെ നീന്തുക എന്നത് എന്റെ ഒരു ശീലമായിപ്പോയി.പിന്നെ വായന. സൈക്കോളജി ഫിലോസഫി എന്നിവയായിരുന്നു.
ചെറുപ്പം മുതലുള്ള ഇഷ്ട വിഷയങ്ങള്‍.നിഗൂഢ ശാസ്ത്രങ്ങളിലേക്കായിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍. സാധാരണ വീടുകളിലെ കുട്ടികള്‍ ബാലരമയോ ബാലഭൂമിയോ വാങ്ങാന്‍ പറയുമ്പോള്‍ ഞാന്‍ അച്ഛനോട് ആവശ്യപ്പെട്ടിരുന്നത് എന്റെ സത്യന്വേഷണ പരീക്ഷണങ്ങളും മിസ്റ്റിക്ക് ഗ്രന്ഥങ്ങളുമായിരുന്നു.അച്ഛന്‍ വളരെ കഷ്ടപ്പെട്ടാണ് അതെല്ലാം വാങ്ങിത്തന്നത്.പിന്നെ വീട്ടില്‍ വേദ പഠനം നിര്‍ബന്ധമായിരുന്നു.
അതെല്ലാം നിഗൂഢ ശാസ്ത്രത്തിലേക്കെന്നെ അടുപ്പിച്ചു.വായന എല്ലാം നോണ്‍ ഫിക്ഷനായിരുന്നു. എന്തുകൊണ്ടോ എനിക്ക് സാഹിത്യരചനകള്‍ ഇഷ്ടമല്ലായിരുന്നു. ഞാന്‍ വായിക്കാനാശിച്ച നിഗൂഢ ഗ്രന്ഥങ്ങള്‍ തേടി ഞാനൊരുപാടലഞ്ഞിട്ടുണ്ട്. എന്റെ പ്രായത്തില്‍ ഇത്രയേറെ വായിച്ച മറ്റൊരാളുണ്ടോ എന്നെനിക്ക് സംശയമാണ്.
ആദ്യകാലത്ത് വായിച്ച പുസ്തകങ്ങളെക്കുറിച്ച് പറയാമോ?
ഒരുപാടുണ്ട്.വിവേകാനന്ദ സര്‍വസ്വം,ഗാന്ധിജിയെകുറിച്ചുള്ള പുസ്കങ്ങള്‍. ..സൂഫിസം,അദ്വൈതം എന്നിവ പറയുന്ന ഗ്രന്ഥങ്ങള്‍ എന്റെ വീക്ക്നസ്സ് ആയിരുന്നു.
ദൈവസങ്കല്‍പംഎനിക്ക് താല്‍പര്യമുള്ള വിഷയമാണ്. പുരാണം എനിക്ക് താല്‍പര്യമില്ലാത്ത വിഷയമാണ്.
ദൈവസങ്കല്‍പം?
പണ്ട് അച്ഛന്‍ പറഞ്ഞ ഒരു ഉപമയാണ് എനിക്ക് ഓര്‍മ്മവരുന്നത്. വിശക്കുമ്പോള്‍ നാം ഭക്ഷണം കഴിക്കുന്നു. ഉദാഹരണത്തിന് ചിക്കന്‍ ബിരിയാണിയാണ് കഴിക്കുന്നതെങ്കില്‍
ചിക്കന്‍ ബിരിയാണി വയറ്റിലെത്തി അത് നാമായി മാറുന്നു. ദ്വൈതമില്ലാത്ത അവസ്ഥ അദ്വൈതം. ശ്രീകൃഷ്ണന്‍ നാം തന്നെയാണെന്ന് തിരിച്ചറിയുന്നത് പോലെ.

നിങ്ങളാണോ ശ്രീകൃഷ്ണന്‍?
അതെ.പക്ഷെ അതിന്റെ സാങ്കേതികത മനസ്സിലാക്കണം.ഇതൊരു അദ്വൈത സിദ്ധാന്തമാണ്.അത് മനസ്സിലാക്കിയില്ലെങ്കില്‍ പ്രശ്നമാണ്.
അതെന്താ?
പിന്നെ വെള്ളമടിക്കാന്‍ പറ്റില്ലല്ലോ…നമ്മള്‍ ദൈവമായാല്‍ കള്ളുകുടിക്കുന്നത് മോശമല്ലേ….
സന്തോഷിന്റെ കുടുംബവേരുകള്‍ ഉത്തരേന്ത്യയില്‍ നിന്നാണെന്ന് കേട്ടിട്ടുണ്ടല്ലോ?ശരിയാണ്.നാലഞ്ചുതലമുറക്ക് മുന്‍പ് കേരളത്തിലെത്തിയവരാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ വീട്ടിലെ പ്രധാന ഭാഷ ഹിന്ദിയാണ്.
എന്റെ പെങ്ങളും ഞാനും എം.എ.ഹിന്ദിയാണ്.എന്റെ മക്കളും ഇതേ വഴി പിന്തുടരണമെന്ന തന്നെയാണ് എന്റെ ആഗ്രഹം.
സാഹിത്യത്തില്‍ താല്‍പര്യമുണ്ടോ?
ചെറുപ്പം മുതല്‍ ഞാന്‍ സാഹിത്യകൃതികള്‍ വായിക്കാറില്ല. ഞാന്‍ പറഞ്ഞല്ലോ, എനിക്ക് നിഗൂഢ ശാസ്ത്രത്തിലാണ് താല്‍പര്യം.
പക്ഷെ പഠിക്കുന്ന കാലത്തൊക്കെ കഥ-കവിതാ രചനകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്.അതിന്റെ ഒക്കെ ഒരട്ടി സര്‍ട്ടിഫിക്കറ്റ് വീട്ടിലുണ്ട്.

കഥകളെഴുതുന്ന ഞാന്‍ സാഹിത്യ വായിക്കാത്തതില്‍ അമ്മക്ക് വലിയ വിഷമമുണ്ടായിരുന്നു. പക്ഷെ ഞാന്‍ വായിച്ചില്ല.എനിക്ക് ഇന്നേ വരെ അതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടയിട്ടില്ല എന്നതാണ് സത്യം.
ഒരുപാട് ബിരുദങ്ങളുണ്ടെന്ന് കേട്ടിട്ടുണ്ട്?(ചിരിക്കുന്നു) പ്രാഥമിക വിദ്യഭ്യാസം ചേളന്നൂര്‍ എ.കെ.കെ.ആര്‍ സ്കൂള്‍.
കോളജ് പഠനം മീഞ്ചന്ത ആര്‍ട്സ് കോളജില്‍ നിന്നും. പെട്ടന്നു തന്നെ ജോലിക്ക് കയറിയതിനാല്‍ തുടര്‍ന്ന് എല്ലാം പ്രൈവറ്റായാണ് പഠിച്ചത്.
അക്കാലത്ത് ആദ്യം ചെയ്തത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇംഗ്ലീഷ് ഹിന്ദി ട്രാന്‍സിലേഷന്‍ കോഴ്സാണ്.
സിവില്‍ എഞ്ചിനിയറിങ്ങില്‍ ഡിപ്ലോമ നേടിയതിനെ തുടര്‍ന്ന് ഒരു പ്രൈവറ്റ് കമ്പനിയില്‍ ഞാന്‍ ജോലിക്ക് കയറി.
ഇപ്പോള്‍ ആജോലിയുണ്ടോ?ഇല്ല. എന്റെ മുഴുവന്‍ സമയവും സിനിമക്കായി മാറ്റിവച്ചിരിക്കുകയാണ്.
എങ്ങനെയാണ് സിനിമയിലെത്തിയത്?
ഒരു സിനിമ ചെയ്യണമെന്ന് തീരുമാനിച്ചപ്പോള്‍ മനസ്സിലേക്ക് വന്നത് കൃഷ്ണനും രാധയുടേയും ആശയമാണോ?
ചെറുപ്പം മുതലേ സിനിമ എനിക്ക് ക്രേസായിരുന്നു.എന്റെ ആഗ്രഹം അറിഞ്ഞ അച്ഛന്‍ പറഞ്ഞു, ഒന്നുകില്‍ നീ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാവണം.
അല്ലെങ്കില്‍ ഒരു ഗള്‍ഫ് കാരന്‍. അതുമല്ലെങ്കില്‍ ഡോക്ടറോ എഞ്ചിനീയറോ. അച്ഛന്‍ അങ്ങനെ പറഞ്ഞത് ജീവിത സുരക്ഷ മുന നിര്‍ത്തിയായിരുന്നു.
പക്ഷെ എനിക്കതൊന്നും പ്രശ്നമല്ലായിരുന്നു. ഞാന്‍ തെരഞ്ഞെടുത്തത് ബുദ്ധിയാവശ്യമുള്ള വഴിയായിരുന്നു. മ റ്റുള്ളവര്‍ സഞ്ചരിക്കാത്ത വഴികള്‍.
സോളിങ്ങ്,മെറ്റലിങ്ങ് ടാറിങ്ങ് എന്നിവചേര്‍ന്നതാണ് റോഡ് പണി.ഇത് കാലങ്ങളായി ചെയ്തുവരുന്നത് കൊണ്ട് എല്ലാവരും പിന്തുടരുന്നു.
എന്തുകൊണ്ട് സോളിങ്ങില്ലാതെ റോഡ് പണിയുന്നില്ല എന്ന് ആരും ചോദിക്കുന്നില്ല. പക്ഷെ ഞാന്‍ ചോദിക്കും.
മറ്റുള്ളവരുടെ വഴി പിന്തുടരാന്‍ എനിക്ക് താല്‍പര്യമില്ല.സി നിമ ഒരുപാട് ബുദ്ധി ആവശ്യമുള്ള ഒരു രംഗമാണ്.
പ്രത്യേകിച്ചും സംവിധായകന്.അതുകൊണ്ടാണ് ഞാന്‍ സിനിമ തെരഞ്ഞെടുത്തത്.
കൃഷ്ണനും രാധയും പ്രദര്‍ശനത്തിന് ഒരുങ്ങുകയാണല്ലോ.അതിലെ ഗാനങ്ങള്‍ ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ യൂടൂബില്‍ ചരിത്രം സൃഷ്ടിച്ചല്ലോ? സത്യത്തില്‍ എന്താണ് സംഭവിച്ചത്?
രണ്ടുമാസം കൊണ്ട് 25 ലക്ഷം ക്ലിക്കാണ് ഇതിന് ലഭിച്ചത്.ഇതില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാമല്ലോ ഗാനങ്ങളുടെ സ്വീകാര്യത.
ക്ലിക്കുകളിലൂടെ കിട്ടുന്ന പണം താങ്കളുടെ അക്കൌണ്ടിലേക്കാണോ വരുന്നത്?അതെ. ഒരു വിദേശ കമ്പനിയാണത് ചെയ്യുന്നത്.
അപ്പോള്‍ ഈ കാലയളവില്‍ താങ്കള്‍ ഏകദേശം എത്ര സമ്പാദിച്ചുകാണും?
ദയവു ചെയ്ത് ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണം.അത് എനിക്കും അവര്‍ക്കും ദോഷം ചെയ്യും. ഇടനിലക്കാര്‍ക്ക് കിട്ടുന്ന തുകയുടെ പങ്കാണ് എനിക്കുള്ളത്.

ചിലപ്പോള്‍ അവര്‍ക്ക് ഒരു ക്ലിക്കിന് ഒരു ഡോളര്‍ കിട്ടുന്നുണ്ടാകാം. ഇട നിലക്കാരെ ഒഴിവാക്കിയാല്‍ എനിക്കും അത്രതന്നെ കിട്ടുമായിരിക്കും.

റെക്കോര്‍ഡ് ബുക്കിലേക്ക് കയറാന്‍ തയ്യാറെടുന്ന ഈ സന്ദര്‍ഭത്തില്‍ കൂടുതലൊന്നും പറയാനാവില്ല.
ഏത് റെക്കോര്‍ഡ് ബുക്കിലേക്കാണ് കൃഷ്ണനും രാധയും കയറിചെല്ലുന്നത്?ലിംക ബുക്ക് ഓഫ് റക്കോര്‍ഡിലും ഗിന്നസ് ബുക്കിലും കൃഷ്ണനും രാധയും ഉടന്‍ പ്രത്യക്ഷപ്പെടും.

ക്യാമറ ഒഴികെ മറ്റെല്ലാ കാര്യവും ഒറ്റക്ക് ചെയ്തതിനുള്ള റെക്കോര്‍ഡാണിത്.
സംശയം തീര്‍ക്കാനായി ഞാന്‍ ഒരാളോട് ഇതേപറ്റി ചോദിച്ചിരുന്നു.
അപ്പോള്‍ അദ്ദേഹം പറഞ്ഞു ലോകത്തു തന്നെ നിങ്ങള്‍ക്ക് മാത്രമേ ഇങ്ങനെ ചിന്തിക്കാന്‍ പോലും സാധിക്കുകയുള്ളൂ.പിന്നെയല്ലേ ചെയ്യുന്നത്.
യാത്രകള്‍ ഇഷ്ടമാണോ?പിന്നല്ലാതെ.അതെന്റെ ജീവിതത്തിന്റെ ഭാഗമാണ്.അതും ട്രൈനിലെ ജനറല്‍ കംപാര്‍ട്ട് മെന്റുകളില്‍ മാത്രം.അവിടെയാണ് യഥാര്‍ത്ഥ ജീവിതമുള്ളത്.

ഗാന്ധിജി പറഞ്ഞിട്ടുണ്ട് ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന്.അച്ഛന്‍ എന്നോട് പറഞ്ഞിട്ടുണ്ട് ആരുപറഞ്ഞതാണെങ്കിലും നേരിട്ടനുഭവിക്കാതെ വിശ്വസിക്കരുതെന്ന്.

അങ്ങനെയാണ് ഇന്ത്യയെ അറിയാന്‍ ഞാന്‍ യാത്ര തുടങ്ങിയത് മിസോറാമിലും കാശ്മീരിലുമൊഴികെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും ഞാന്‍ ചെന്നിട്ടുണ്ട്.
കല്‍ക്കട്ടയിലോ അലഹാബാദിലോ ഒക്കെ ചെന്നാല്‍ നഗരം ഒന്ന് കണ്ടതിന് ശേഷം ഞാന്‍ ഉള്‍ഗ്രാമങ്ങളിലേക്ക് യാത്രയാകും അങ്ങനെ ഞാന്‍ മനസ്സിലാക്കി ഗാന്ധിജി പറഞ്ഞത്
ശരിയാണെന്ന്.അതുകൊണ്ടാണല്ലോ നഗരത്തിലെ വീട് വിറ്റ് ഞാന്‍ ഗ്രാമത്തിലേക്ക് മാറിയത്.
ഇന്റര്‍നെറ്റിലൂടെ പൃഥ്വിരാജിനെയും ശ്രീശാന്തിനേയും ചേര്‍ത്ത് നിരവധി പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ടല്ലോ? എന്തുതോന്നുന്നു?
(ചിരിക്കുന്നു)
ഇന്റര്‍നെറ്റിലൂടെ സൂപ്പര്‍താരമായ ആദ്യത്തെ ആള്‍ ഞാനാണെന്ന് തോന്നുന്നു. സത്യത്തില്‍ ഇത്തരം കാര്യങ്ങളൊക്കെകാണുമ്പോള്‍ എനിക്ക് കൌതുകമാണ്.

അദ്ദേഹത്തിന് ഇതില്‍ വിഷമമുണ്ടാവാന്‍ സാധ്യതയുണ്ട്. കാരണം പൃഥ്വി 10 കൊല്ലത്തോളം ഫീല്‍ഡില്‍ നിന്ന ആളല്ലേ.
എന്റെ കാര്യമെടുക്കുകയാണെങ്കില്‍ ആദ്യസിനിമപോലും പുറത്തിറങ്ങിയിട്ടില്ല.

എന്നെ വച്ച് മോര്‍ഫ് ചെയ്ത ഫോട്ടോകളും ധാരാളമായി കാണാറുണ്ട് മഗധീര ചിത്രത്തിലെ നായകന്റെ ചിത്രത്തില്‍ എന്റെ തല വച്ച ചിത്രം മനോഹരമാണ്.
എനിക്കും അറിയാവുന്ന ഫോട്ടോ ഷോപ്പ് പണിയാണത്.പക്ഷെ അതിനൊന്നും എനിക്ക് താല്‍പര്യമില്ല.

ശ്രീശാന്ത് മികച്ച കളിക്കാരനാണ്.അതുകൊണ്ടണല്ലോ ഇന്ത്യന്‍ ടീമിന്റെ ആദ്യ പതിനൊന്നില്‍ കയറിപ്പറ്റിയത്. നമുക്കൊന്നും പറ്റിയില്ലല്ലോ….
സാധാരണ മനുഷ്യനില്‍ നിന്നും സൂപ്പര്‍താരമായി മാറിയപ്പോള്‍ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായി?
പ്രധാന പ്രശ്നം സ്വതന്ത്രമായി നടക്കാനാവില്ല എന്നതു തന്നെയാണ്.പുറത്തിറങ്ങിയാല്‍ എല്ലാവരും പെട്ടന്ന് തിരിച്ചറിഞ്ഞ് ചുറ്റും കൂടും.

ഞാന്‍ ഒരു പച്ചയായ മനുഷ്യനാണെങ്കിലും മറ്റുള്ളവര്‍ എന്നെ സൂപ്പര്‍താരമായിട്ടാണ് കാണുന്നത്. ഇനി പടം റിലീസ് കൂടിചെയ്താല്‍ പറയുകയും വേണ്ട (ചിരിക്കുന്നു).
സൂപ്പര്‍താരങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
മോഹല്‍ ലാലിനേയും മമ്മൂട്ടിയേയും വിലയിരുത്താന്‍ ഞാന്‍ ആളല്ല. പക്ഷെ സൂപ്പര്‍താരങ്ങള്‍ എന്നും സൂപ്പര്‍താരങ്ങളാണ് .

1980 ന്ശേഷം ശരിക്കും മോഹന്‍ലാല്‍ മമ്മൂട്ടി യുഗം തന്നെയായിരുന്നു.ഇനി വരുന്ന ഒരാള്‍ക്ക് മൂന്നാമനായി കൂടാനേ സാധിക്കുകയുള്ളൂ.
ഇവരില്‍ ആരേയാണ് കൂടുതല്‍ ഇഷ്ടം?എനിക്ക് ലാലേട്ടനെയാണിഷ്ടം.
എന്തുകൊണ്ട്?അദ്ദേഹം കൂടുതല്‍ ഫ്ലക്സിബിള്‍ ആണ്.
സ്വപ്ന പദ്ധതികള്‍ലാലേട്ടനെ വച്ച് മനസ്സില്‍ ഒരുകഥയുണ്ട്. വളരെ നല്ലതാണത്.എന്റെ വരുന്ന വര്‍ക്കുകള്‍ക്ക് ശേഷമേ അതിനെ പറ്റി ആലോചിക്കുന്നുള്ളൂ