."..ആങ്ങ്...ഛീ ..." ചാറ്റിങ്ങിനിടയില്‍ അവളൊന്നു തുമ്മി . .."എന്ത് പറ്റി..? ജലദോഷമാണോ ..? മഴ കൊണ്ടിട്ടുണ്ടാകും ..അല്ലേ..? സൂക്ഷിക്കണ്ടേ ..? ..തലയില്‍ രാസ്നാദി പൊടി ഇടണം ,നന്നായി ആവി പിടിക്കണം .., പിന്നെ ഇച്ചിരി കരുപ്പട്ടി കാപ്പി കുടിക്കണം ..എളുപ്പം ഭേദമാവും .
അല്ലെങ്കില്‍ ഡോക്ടറെ കണ്ടൂടെ ..ജലദോഷം അത്ര നിസ്സാരമാണോ ..നീ കളിക്കാതെ ഡോക്ടറെ കാണൂ ..എന്ത് ..? അച്ഛനവിടെ ഇല്ലെന്നോ ..? ഏട്ടനില്ലേ ..? ഇവര...ൊക്കെ എവിടെപ്പോയി ..? നിന്റെ കാര്യത്തില്‍ അവര്‍ക്കൊന്നും ഒരു ഉത്തരവാദിത്തവും ഇല്ലേ ..? ഹും ..ഞാന്‍ വരണോ ..ഏയ് സമയക്കുറവൊന്നും ഇല്ല ..ഉണ്ടെങ്കില്‍ തന്നെ നിനക്ക് വേണ്ടിയല്ലേ ..!! പറഞ്ഞു മുഴുവനാക്കിയില്ല , അതിനിടയില്‍ , അകത്തെ മുറിയില്‍ നിന്ന് അമ്മയുടെ വിളി , " മോനെ ...അമ്മയ്ക്ക് തീരെ വയ്യ ..രണ്ടു മൂന്നു ദിവസമായില്ലേ ...പനി തീരെ കുറവില്ല ..ഇന്നെങ്കിലും നമുക്കാ ഡോക്ടറെ ഒന്ന് കാണണം,അല്ലെങ്കില്‍ മരുന്ന് തീര്‍ന്നു , നീ അതെങ്കിലും ഒന്ന് വാങ്ങിത്താ " ദേഷ്യം വന്നു . ഒന്ന് മിണ്ടാതിരിക്ക് തള്ളെ ,
ഏട്ടന്‍ വരട്ടെ ,അല്ലെങ്കിലും ഒരു പനി വന്നാലൊന്നും ഒരാളും ചത്തൊന്നും പോകില്ല "അമ്മ പിന്നെ ഒന്നും പറഞ്ഞില്ല . " സോരീടാ ..അല്പം ബിസിയായിപ്പോയി , ഒരു ഗസ്റ്റ് വന്നിരുന്നു ," പിന്നെ വേറെന്താ..ഓ ആയ്ക്കോട്ടെ ..നീ റസ്റ്റ് എടുത്തോളൂ ..മരുന്ന് മുടക്കരുത് ..ടെക് കെയര്‍ ..ബൈ ഡാ ..സീ യു ഡാ .."