ആരോഗ്യത്തിന് നാട്ടുപഴങ്ങള്‍

ആരോഗ്യത്തിന് നാട്ടുപഴങ്ങള്‍
 

1.  നാട്ടുപഴങ്ങള്‍ പോഷക സമൃദ്ധം

വേനല്‍ക്കാലം കഴിഞ്ഞെങ്കിലും നിങ്ങളുടെ ഡയറ്റില്‍ നിന്നും പഴങ്ങളും മറ്റും ഒഴിവാക്കരുത്. അത്രതന്നെ ശ്രദ്ധിക്കാത്തതും ആരോഗ്യത്തിന് വളരെ ഗുണപ്രദവുമായ വിവിധയിനം പഴങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും ലഭ്യമാണ്. ഇവ ആരോഗ്യത്തിന് എത്രത്തോളം ഗുണപ്രദമാണെന്ന് നോക്കാം
 
2.പാഷന്‍ ഫ്രൂട്ട്

സുഗന്ധത്തോടുകൂടിയ മഞ്ഞ നിറത്തിലുള്ള പഴത്തില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവയടങ്ങിയിരിക്കുന്നു. നാരുള്ള പഴങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്ന ഇവയുടെ സ്പാനിഷ് നാമം ലിറ്റില്‍ പോമഗ്രനേറ്റ് എന്നാണ്. പര്‍പ്പിള്‍ ഗ്രനേഡില എന്ന പേരില്‍ അറിയപ്പെടുന്ന ഇവയില്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പേരക്കയുടെ സ്വാദോടു കൂടിയ ഇവ പകുതിക്ക് മുറിച്ചാല്‍ കുരുക്കളോടു കൂടിയ പള്‍പ്പാണ് കാണുക. ഇത് ഉപയോഗിച്ച് ശീതള പാനീയങ്ങളും ഫ്രൂട്ട് സലാഡും ഉണ്ടാക്കാനാവും. കൂടാതെ കോഴിയിറച്ചി, മത്സ്യം എന്നിവയുടെ കൂടെയും ഉപയോഗിക്കാം
3.സ്റ്റാര്‍ ഫ്രൂട്ട് (കരംമ്പോള)

പുളിയും മധുരവും ചേര്‍ന്ന സ്വാദോടു കൂടിയ ഇവ നടുവില്‍ മുറിച്ചാല്‍ നക്ഷത്ര അകൃതിയാണ്. അതുകൊണ്ടാണ് ഇവയെ സ്റ്റാര്‍ ഫ്രൂട്ടെന്ന് വിളിക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഈ പഴം വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. മധ്യകേരളത്തില്‍ തോടാപുളിയെന്ന് വിളിക്കുന്ന സ്വര്‍ണ നിറത്തോട് കൂടിയ പഴത്തില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. സലാഡിലും മറ്റു വിഭവങ്ങളോടൊപ്പവും ഇവ ഉപയോഗിക്കാം. വൃക്കയില്‍ കല്ലുണ്ടാക്കുന്ന ഓക്‌സാലിക്ക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ നേരത്തെ സ്റ്റോണ്‍ വന്നിട്ടുള്ളവര്‍ ഇത് ഒഴിവാക്കണം
4.മാമ്പഴം

മാമ്പഴക്കാലം അവസാനിക്കാറായെങ്കിലും മാമ്പഴത്തിന്റെ സ്വാദ് നാവില്‍ നിന്ന് പോവില്ല. പഴുത്താല്‍ പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ മാമ്പഴങ്ങള്‍ വിവിധ തരത്തിലുണ്ട്. വൈറ്റമിന്‍ എയും, സിയും പൊട്ടാസിയവുമെല്ലം അടങ്ങിയിട്ടുണ്ട്. മാമ്പഴം ഉപയോഗിച്ച് ജ്യൂസുകളും മില്‍ക്ക് ഷേക്കുകളുമൊക്കെ ഉണ്ടാക്കാം. ഐസ്‌ക്രീമുകളിലും ഫ്രൂട്ട് സലാഡുകള്‍ക്കും മാമ്പഴം സ്വാദ് കൂട്ടും. അച്ചാറിടാനും മറ്റും ഉപോയോഗിക്കാവുന്ന മാങ്ങ തന്നെയാണ് പഴങ്ങളിലെ താരം
5. പപ്പായ

മധ്യഅമേരിക്കയിലാണ് ജനനമെങ്കിലും നമ്മൂടെ നാട്ടില്‍ ധാരളമുണ്ടാവുന്നവയാണ് പപ്പായ. കറുമൂസ എന്ന് നമ്മള്‍ വിളിക്കുന്ന പപ്പായയില്‍ വൈറ്റമിന്‍ സി ധാരളമായി അടങ്ങിയിരിക്കുന്നു. ഏഴ് ഇഞ്ചോളം നീളവും 20 ഇഞ്ചോളം വിതിയും വരെ വലുപ്പം വെയ്ക്കുന്ന ഇവ പ്രോട്ടീന്‍ സംമ്പുഷ്ടവുമാണ്. കൂടാതെ ദഹനത്തിന് വളരെ നല്ലതെന്ന പ്രത്യേകതയും പപ്പായക്കുണ്ട്
6. മാതളനാരങ്ങ(ഉറുമാമ്പഴം)

ധാരളം ആന്റി ഓക്‌സിഡന്റുകളും നാരുകളും അടങ്ങിയവയാണ് ഉറുമാമ്പഴം അഥവാ മാതളനാരങ്ങ. ആപ്പിളിന്റെ വിലപ്പത്തിലുള്ള ഇവയില്‍ കടും ചുവപ്പ് നിറത്തിലുള്ള നിരവധി കുരുക്കളാണ് ഉണ്ടാവുക. ഭക്ഷ്യയോഗ്യമായ മധുരമുള്ള ഈ കുരുക്കള്‍ കടിച്ചുമുറിച്ചു തിന്നാവുന്നവയാണ്. സലാഡുകളിലും മറ്റ് പഴങ്ങള്‍ക്കൊപ്പവും ഉറുമാമ്പഴം കഴിക്കാം. അരകപ്പ് ഉറുമമ്പഴക്കുരുക്കളില്‍ 80 കലോറിയോളം അടങ്ങിയിട്ടുണ്ട്
7. പേരക്ക

സ്റ്റ്രോബറി പഴത്തിന്റെ സ്വാദുള്ളതാണ് പേരക്ക. വെള്ള, മഞ്ഞ, ചുവപ്പ്, പിങ്ക് എന്നീ നിറങ്ങളില്‍ അകമുള്ള വ്യത്യസ്ഥ ഇനങ്ങളിലുള്ള പേരയ്ക്കകളുണ്ട്. കുരുവുള്ളതും കുരു ഇല്ലാത്ത വയുമുണ്ട്. വൈറ്റമിന്‍ എ, വൈറ്റാമിന്‍ സി, നാരുകള്‍, പൊട്ടാസ്യം എന്നിവയെല്ലാം പേരക്കയിലുണ്ട്. ജാമുകളും, ജ്യൂസുകളും, ഡിസേര്‍ട്ടുകളുമുണ്ടാക്കാം
8. കിവി

പെട്ടാസ്യവും നാരുകളും ധാരളമായി അടങ്ങിയ പഴമാണ് കിവി. ഓറഞ്ചിലുള്ളതിനെക്കാള്‍ രണ്ടിരട്ടി വൈറ്റമിന്‍ സിയും ഇവയിലടങ്ങിയിരിക്കുന്നു. കോഴിമുട്ടയുടെ ആകൃതിയിലുള്ള ഇവ തൊലി കളഞ്ഞ് ഉപയോഗിക്കാം. സലാഡുകളിലും ജ്യൂസുകളിലും ഇവ ഉപയോഗിക്കാറുണ്ട്. ഇറക്കുമതി ചെയ്യുന്ന പഴമായതിനാല്‍ നാട്ടിന്‍പുറങ്ങളിലെ കടകളില്‍ ഇവ സുലഭമല്ല.