തെന്നാലി ഓണ്‍ലൈന്

രാവിലെ കിടക്കപ്പായയില്‍ നിന്ന് ഉണര്‍ന്ന ഉടനെ, രാത്രിയിലെപ്പോഴോ ശരീരത്തില്‍ നിന്നു വേര്‍പെട്ടു പോയ കൈലി തപ്പിയെടുത്തുടുക്കുമ്പോളാണ് അറപ്പുരയുടെ വാതിലില്‍ ഒരു മുട്ടു കേട്ട് ടിന്റു മോന്‍ ഞെട്ടിയത്.
"ഹാാ.. ഹാരാത്..."
നാറുന്ന സ്വന്തം കഥകള്‍ നാടായ നാടെല്ലാം പാണന്മാര്‍ പാടി നടക്കാന്‍ തുടങ്ങിയപ്പോള്‍ തുടങ്ങിയ ശീലമാണ് കട്ടിലിനടിയില്‍ ഉറുമി വെക്കുന്നത്. ഉറുമി മാത്രമല്ല നാടന്‍ നാലെണ്ണം അകത്തു ചെല്ലുമ്പോള്‍ ടിന്റു വാളും വെക്കുമെന്ന് കടത്തനാട്ട് ഒരു ചൊല്ലു തന്നെയുണ്ട്.
രാവിലെ കിടക്കപ്പായയില്‍ നിന്ന് ഉണര്‍ന്ന ഉടനെ, രാത്രിയിലെപ്പോഴോ ശരീരത്തില്‍ നിന്നു വേര്‍പെട്ടു പോയ കൈലി തപ്പിയെടുത്തുടുക്കുമ്പോളാണ് അറപ്പുരയുടെ വാതിലില്‍ ഒരു മുട്ടു കേട്ട് ടിന്റു മോന്‍ ഞെട്ടിയത്.
"ഹാാ.. ഹാരാത്..."
ടിന്റുമോന്‍ ഞൊടിയിടയില്‍ കട്ടിലിനടിയില്‍ നിന്ന് ഉറുമി വലിച്ചെടുത്തു കഴിഞ്ഞു.
നാറുന്ന സ്വന്തം കഥകള്‍ നാടായ നാടെല്ലാം പാണന്മാര്‍ പാടി നടക്കാന്‍ തുടങ്ങിയപ്പോള്‍ തുടങ്ങിയ ശീലമാണ് കട്ടിലിനടിയില്‍ ഉറുമി വെക്കുന്നത്. ഉറുമി മാത്രമല്ല നാടന്‍ നാലെണ്ണം അകത്തു ചെല്ലുമ്പോള്‍ ടിന്റു വാളും വെക്കുമെന്ന് കടത്തനാട്ട് ഒരു ചൊല്ലു തന്നെയുണ്ട്.
ഉറുമിയുമായി നടന്നുചെന്നു വാതില്‍ തുറന്നപ്പോള്‍... അതാ കുന്നത്തു വെച്ച കരിന്തിരി പോലെ കുഞ്ഞുണ്ണൂലി മുന്നില്‍ ഒരു ഓട്ടുപാത്രത്തില്‍ മില്‍മ പാലുമായി നില്‍ക്കുന്നു.
"നാശത്തിനു വരാന്‍ കണ്ട നേരം…"
ടിന്റു പിറുപിറുത്തു കൊണ്ട് ഓട്ടുമൊന്ത വാങ്ങി ഒറ്റവീര്‍പ്പിനു പാലു മുഴുവന്‍ മോന്തി. തലേന്നത്തെ വാറ്റിന്റെ ലഹരി ഒരു നിമിഷം കൊണ്ട് പോയിക്കിട്ടി. ഇനി എല്ലാം ഒന്നേന്നു തുടങ്ങേണ്ടിയിരിക്കുന്നു എന്ന് ടിന്റു മനസ്സിലോര്‍ത്തു.
"പുറത്തു രണ്ട് ചുള്ളന്‍ ചെക്കന്മാര്‍ വന്നുനില്‍ക്കുന്നു... കണ്ടിട്ട് ആ ഡുണ്ടു മോളുടെ മകനും മരുമകനുമാണെന്നു തോന്നുന്നു.. കയ്യില്‍ ആയുധങ്ങളുമുണ്ട്..." ആക്രാന്തപരവശയായി കുഞ്ഞുണ്ണൂലി മൊഴിഞ്ഞു.
ഡുണ്ടു മോള്‍....
ആ പേരു കേട്ട മാത്രയില്‍ ടിന്റു രോമാഞ്ചകഞ്ചുകമണിഞ്ഞു.
ഒരു കാലത്തു തന്റെ ആരെല്ലാമോ ഒക്കെ ആയിരുന്നവള്‍...
'ഡാഡി മമ്മി വീട്ടില്‍ ഇല്ല' എന്ന തമിഴ് ഗാനം പാടി തന്നെ വീട്ടിലേക്കു ക്ഷണിച്ചിരുന്നവള്‍...
ഒരുമിച്ചു കൊത്തംകല്ലു കളിച്ചു നടന്നിരുന്നവള്‍...
ഒടുവില്‍ വെറുമൊരു ചോക്കോബാറിനു വേണ്ടി തന്നെ നിഷ്‌കരുണം ഉപേക്ഷിച്ച്, 2സിയിലെ കുട്ടു മോനൊപ്പം പോയവള്‍...
അവളുടെ മകനാണു വന്നിരിക്കുന്നത്...
"അവര്‍ക്ക് ദാഹം മാറ്റാന്‍ ഒരു മൊന്ത കൊക്കൊകോള കൊടുക്കായിരുന്നില്ലേ നിനക്ക്...?"
ടിന്റു ഒരു ചോദ്യശരമെയ്തു.
"ഞാന്‍ ചോദിച്ചു... കടത്തനാടു ഷാപ്പില്‍ നിന്ന് കള്ളും കക്കയും കഴിച്ചെന്നാ പറഞ്ഞത്.. അവരുടെ വരവില്‍ ഞാനെന്തോ പന്തികേട് കാണുന്നു.."
ഭയചകിതയായി കുഞ്ഞുണ്ണൂലി പറഞ്ഞു. അതു കേട്ട ടിന്റു മോന്‍ എം.ടി.ശൈലിയില്‍ പൊട്ടിത്തെറിച്ചു.
"നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും കാണാത്തതു കാണും... നിങ്ങള്‍ ചിരിച്ചുകൊണ്ടു കരയും... മോഹിച്ചുകൊണ്ട് വെറുക്കും... ശപിച്ചുകൊണ്ട് കൊഞ്ചും...."
"അയ്യോ...അടിയനെ അങ്ങനെ കാണല്ലേ...."
കൈ കൂപ്പി കുഞ്ഞുണ്ണൂലി പറഞ്ഞതിനു കാതു കൊടുക്കാതെ ടിന്റുമോന്‍ പുറത്തേക്കു നടന്നു.
പുറത്ത് എന്‍.എല്‍.ബാലകൃഷ്ണനെ പോലൊരു തടിയനും ഇന്ദ്രന്‍സിനെപ്പോലെ ഒരു എലുമ്പനും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇരുവരുടെയും കയ്യില്‍ കത്തി, പിച്ചാത്തി, തുടങ്ങി എ.കെ.ഫോര്‍ട്ടീസെവന്‍ വരെയുള്ള ആയുധങ്ങള്‍. അതുകണ്ട് ഒന്നു ഞെട്ടിയെങ്കിലും ടിന്റു പെട്ടെന്നു തന്നെ ധൈര്യം സംഭരിച്ചു. അതീവ വാത്സല്യത്തോടെ ഇന്ദ്രന്‍സ് ശരീരിയെ പുണര്‍ന്നു...
"എന്റെ ഡുണ്ടുവിന്റെ മകന്‍... എനിക്കു പിറക്കാതെ പോയ മകനാണു നീ'
'വായ്ത്താരി വേണ്ട... വേഗം വാളെടുക്കിന്‍.."
ഇന്ദ്രന്‍സ് ശരീരി ജോസ് പ്രകാശിന്റെ ശബ്ദത്തില്‍ അലറി.
"ടിന്റുവമ്മാവനെ തോല്പിച്ചിട്ടു വേണം ഞങ്ങള്‍ക്ക് അടുത്ത അങ്കത്തിനു നാളു കുറിക്കാന്‍..."
ടിന്റു ഒന്നു പുഞ്ചിരിച്ചു.
"അപ്പോ... അതാണു കാര്യം... ടിന്റുവിനെ തോല്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ... ജീവിതത്തില്‍ ടിന്റുവിനെ തോല്പിച്ചവരുണ്ട്... പലരും... പലവട്ടം... കെ.എസ്.ആര്‍.ടി.സി. ബസ്സ് ഓടിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ അച്ഛന്‍ ആദ്യമെന്നെ തോല്പിച്ചു കളഞ്ഞു. ഒന്നാം ക്ലാസ്സില്‍ പഠിക്കാനുള്ളതെല്ലാം പഠിക്കാതെ രണ്ടിലേക്കു കയറ്റിവിടില്ലെന്നു പറഞ്ഞ് ഗുരുനാഥനെന്നെ തോല്പിച്ചു... ക്രിക്കറ്റില്‍ നിരന്തരം സിക്‌സറടിച്ച് ചങ്ങാതിയും എന്നെ തോല്പിച്ചു... ഒടുവില്‍ ചോക്കോബാറിനും മഞ്ചിനുമൊപ്പം പ്രേമം തൂക്കിനോക്കിയപ്പോള്‍ മോഹിച്ച പെണ്ണുമെന്നെ തോല്പിച്ചുകളഞ്ഞു... തോല്‍വികളേറ്റു വാങ്ങാന്‍ ടിന്റുവിന്റെ ജീവിതം പിന്നെയും ബാക്കി..."
"വായ്ത്താരി മതിയാക്കി വാളെടുക്കൂ..."
ഇന്ദ്രന്‍സ് ശരീരി അലറി. കര്‍ണ്ണ കഠോരമായ ആ ശബ്ദത്തിന്റെ ശക്തിയില്‍ ഇന്ദ്രന്‍സ് വേഷധാരി അല്പം പിറകിലോട്ടു വളഞ്ഞു പോയെങ്കിലും എന്‍.എല്‍.ബാലകൃഷ്ണന്‍ ശരീരി അയാളെ മുറുക്കെ പിടിച്ചതു കൊണ്ട് അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല.
"ചതിയന്‍ ടിന്റുവിനുള്ള മറുപടി എന്റെയീ ഉടവാള്‍ നല്‍കും.." ആസ്ത്മാ രോഗിയെപ്പോലെ കിതച്ചുകൊണ്ട് ഇന്ദ്രന്‍സ് ശരീരി ചീറി.
ടിന്റുവിന്റെ മുഖത്ത് വേദനയില്‍ കുതിര്‍ന്ന ഒരു ചിരി വന്നു മാഞ്ഞു.
"ചതിയന്‍ ടിന്റുവിനെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം.. അന്തിക്കു ചന്തക്കു പോയ ചന്തമുള്ള ഡുണ്ടുവിനെ കണ്ണിറുക്കി കാണിച്ചവന്‍ ടിന്റു... കോവിലകത്തെ കൊച്ചമ്മയുടെ കാലിലെ കാപ്പടിച്ചു മാറ്റി കല്ലായിപ്പുഴ നീന്തിക്കടന്നവന്‍ ടിന്റു. ഡാഡിയും മമ്മിയും വീട്ടിലില്ലാത്ത നട്ടപ്പാതിരക്ക് ഡുണ്ടുവിന്റെ ഉറക്കറയില്‍ കയറി സ്‌ളേറ്റ് കൊണ്ട് ഏറു വാങ്ങിച്ചവന്‍ ടിന്റു.... വേറെന്തൊക്കെയാ പാണക്കൂട്ടം നിന്റെയൊക്കെ നാട്ടില്‍ എസ്.എം.എസ്. അയച്ചുകളിക്കുന്നത്.. ? നിങ്ങള്‍ കേട്ടതെല്ലാം ശരിയാണ്... എല്ലാം തെറ്റുമാണ്"
"വെറുതെ വാകൊണ്ട് കളിക്കാതെ താന്‍ വാളെടെടോ..." എന്‍.എല്‍. ബാലകൃഷ്ണന്‍ ശരീരിയുടെ തൊണ്ടയില്‍ നിന്നാണ് ആ ചാന്തുപൊട്ട് സ്വരം പിറന്നത്.
വെറുതെയല്ല ഈ 'ഒന്‍പത്' ഇത്രനേരം വാ തുറക്കാതിരുന്നതെന്ന് ടിന്റുമോന്‍ മനസ്സിലോര്‍ത്തു.
"യുദ്ധത്തില്‍ നിന്ന് ഒളിച്ചോടുന്ന ശീലം ഈ ചതിക്കാത്ത ടിന്റുവിനു പണ്ടേയില്ല... പക്‌ഷെ ഈ പടി കടന്നു വരുന്നവര്‍ക്ക് എന്തെങ്കിലും കുടിക്കാാന്‍ കൊടുത്തിട്ടേ ഞാനെന്തും തുടങ്ങാറുള്ളു... പറ മക്കളേ... നിങ്ങള്‍ക്കെന്താവേണ്ടത്...?"
ആഗതര്‍ ഒരുനിമിഷം പരസ്പരം നോക്കി. ഒരേ സ്വരത്തില്‍ അവര്‍ പറഞ്ഞു. "നല്ല വാറ്റുണ്ടെങ്കില്‍ ഓരോന്ന് എടുക്ക്വ..."
ടിന്റുമോന്റെ കളരിയില്‍ വാറ്റുകുപ്പികള്‍ നിറഞ്ഞു…. പിന്നെ ഒഴിഞ്ഞു.
ഏതാനും നാഴികകള്‍ക്കുള്ളില്‍ ഡുണ്ടുവിന്റെ മകനും മരുമകനും ഫ്‌ളാറ്റായി. പരിഹാസത്തോടെ വാളെടുത്ത ടിന്റു ഒന്നു ചിരിച്ചു
"ആനമയക്കിയാ രണ്ടിനും കലക്കിത്തന്നത് .. മൂന്നാം നാളേ ഉയര്‍ത്തെണീക്കൂ" പിന്നില്‍ എത്തി നിന്ന കുഞ്ഞുണ്ണൂലിയോടായി ടിന്റു തുടര്‍ന്നു. "ഈ തലകള്‍ വെട്ടിയെടുത്ത് ഡുണ്ടുമോള്‍ക്ക് എത്തിച്ചുകൊടുക്കണം... ചതിയന്‍ ടിന്റുവിന്റെ ഈ വീര ഗാഥയും പാണന്മാര്‍ എസ്.എം.എസിലൂടെ പരത്തി നടക്കട്ടെ…"
സത്യം പറഞ്ഞാല്‍ നിലനില്പിനു വേണ്ടിയുള്ള ഇത്തരം കാര്യങ്ങളേ പാവം ടിന്റു ചെയ്തിട്ടുള്ളു. താഴ്‌വാരം സിനിമയിലെ ലാലേട്ടനെ പോലെ ടിന്റു അതു വിശദീകരിക്കും...
"ചുറ്റും ശത്രുക്കളാ... ഏതു വിധേനയും കൊല്ലാനവര്‍ ശ്രിമിക്കും... ചാവാതിരിക്കാന്‍ ഞാനും..."
ഇനി ആരെങ്കിലും ഡുണ്ടുമോളെ ഉപേക്ഷിച്ചതിന്റെ കാരണം തിരക്കിയാല്‍ അതിനുമുണ്ട് ടിന്റുവിന്റെ മറുപടി. തനി എം.ടി. ശൈലിയില്‍ അതങ്ങു വിശദീകരിക്കും
"പ്രണയം ഒരു അഡ്വഞ്ചറാണ്.... മലകയറ്റം പോലെ ഒരു ത്രില്‍... കയറിക്കഴിഞ്ഞ് ഉയരം കൂടിയ പാറമേല്‍ പേരു കൊത്തിവെച്ചു കഴിഞ്ഞാല്‍ തീര്‍ന്നു അതിന്റെ ത്രില്‍.."
ഇത്രയും ശുദ്ധനായ ഒരു മനുഷ്യനെ ചതിയനെന്നു വിളിക്കാമോ?