ഉത്തേജകമരുന്നുകള്‍ ആവശ്യമാണോ?

മലയാളികളുടെ സ്വകാര്യതയിലേക്ക് ലൈംഗിക ഉത്തേജകമരുന്നുകളും കടന്നുവരികയാണ്. ഇവയോടുള്ള നമ്മുടെ സമീപനം എത്രമാത്രം ശരിയാണ്?


  
തൃശൂര്‍ ചാവക്കാട്ടെ ബഷീറിന്റെ അനുഭവം:
ഒരു 'കൊച്ചു പുസ്തക'ത്തിലാണ് ഞാനത് വായിച്ചത്, ''ലിംഗത്തിന്റെ വലുപ്പക്കുറവ് ലൈംഗികജീവിതം അസാധ്യമാക്കും.''


 
എന്റെ ജനനേന്ദ്രിയത്തിന് വലുപ്പമില്ല എന്നു പലരും കളിയാക്കിയപ്പോഴും അതിനെക്കുറിച്ച് ഞാന്‍ ആശങ്കപ്പെട്ടിരുന്നില്ല. പക്ഷേ, കൊച്ചുപുസ്തകത്തിലെ അറിവ് എന്നെ മാനസികമായി തളര്‍ത്തി. വീട്ടുകാര്‍ കല്യാണത്തിന് നിര്‍ബന്ധിച്ചപ്പോഴെല്ലാം ഞാന്‍ ഒഴിഞ്ഞുമാറി. അറിഞ്ഞുകൊണ്ട് ഒരു പെണ്‍കുട്ടിയുടെ ജീവിതമെന്തിന് തകര്‍ക്കണം?

  
ഒരു ദിവസം ഒരു പത്രത്തിന്റെ ക്ലാസിഫൈഡ് പേജില്‍ ഒരു പരസ്യം: ''ലിംഗത്തിന്റെ വലുപ്പവും ശക്തിയും കൂട്ടാന്‍ സന്ദര്‍ശിക്കുക. സേഠ്ജി ക്ലിനിക്, കോഴിക്കോട്.''
എനിക്ക് ആശ്വാസമായി. പിന്നെ താമസിച്ചില്ല. ആയിരം രൂപയുമായി കോഴിക്കോട്ടേക്കു വണ്ടി കയറി. പലരോടും അന്വേഷിച്ച് പാളയത്തെ ഒരു ലോഡ്ജ ിന്റെ നാലാം നിലയില്‍ ഒറ്റ മുറിയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക് കണ്ടെത്തി.
നീണ്ട പരിശോധനയ്ക്കു ശേഷം 'ഡോക്ടര്‍' പറഞ്ഞു.
''പെട്ടെന്ന് ചികിത്സ തുടങ്ങണം. അല്ലെങ്കില്‍ പ്രശ്‌നമാണ്.''
ഉടന്‍ ചികിത്സ തുടങ്ങി. ആഴ്ചയിലൊരു ദിവസം കോഴിക്കോട്ടേക്കു പോകും. നാലു മാസം ചികിത്സിച്ചു. ലേഹ്യവും തൈലവും ഗുളികയുമായി ഒരുപാട് മരുന്നുകള്‍. പതിനായിരത്തിലേറെ രൂപ ചികിത്സയ്ക്കും മരുന്നിനുമായി ചിലവായി. പക്ഷേ, ജനനേന്ദ്രിയത്തിന്റെ വലുപ്പം മാത്രം കൂടിയില്ല. പിന്നീടൊരുനാള്‍ പോയപ്പോള്‍ കണ്ടു. ക്ലിനിക് അടഞ്ഞുകിടക്കുന്നു. എന്നെപ്പോലെ പലരും വഞ്ചിക്കപ്പെട്ടിരുന്നു.
രണ്ടു വര്‍ഷത്തിനു ശേഷം ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യൂറോളജിസ്റ്റിനെ കാണുന്നത്. ലിംഗത്തിന്റെ വലുപ്പം പ്രശ്‌നമല്ലെന്നും എനിക്ക് വിവാഹജീവിതം സാധ്യമാകുമെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. എന്തായാലും ഞാന്‍ വിവാഹത്തിന് തയ്യാറായി. ഇപ്പോള്‍ എനിക്ക് രണ്ടു കുട്ടികളുണ്ട്. സുഖകരമായ ലൈംഗികജീവിതത്തിന് ജനനേന്ദ്രിയത്തിന്റെ വലുപ്പക്കുറവ് ഒരു പ്രശ്‌നമാണെന്നു തോന്നിയിട്ടേയില്ല.
ബഷീറിന്റെ അനുഭവം ഒറ്റപ്പെട്ട സംഭവമല്ല. പനിക്ക് പാരസെറ്റമോള്‍ എന്നപോലെയാണ് ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പലരും മരുന്നു വാങ്ങിക്കഴിക്കുന്നത്.
''ഹൃദയസംബന്ധമായ അസുഖമുള്ള രോഗികളുടെ മരണത്തിന് വഴിതെളിക്കുമെന്നതിനാലും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, മനഃശാസ്ത്രജ്ഞര്‍ക്കും എന്‍ഡോക്രൈനോളജിസ്റ്റുകള്‍ക്കും യൂറോളജിസ്റ്റുകള്‍ക്കും മാത്രമേ 'വയാഗ്ര' രോഗികള്‍ക്ക് എഴുതാന്‍ അനുവാദം നല്‍കിയിട്ടുള്ളു. എന്നിട്ടും കേരളത്തിലെ മരുന്നുകടകളിലൂടെ ഇത് നിര്‍ബാധം വില്‍ക്കപ്പെടുകയാണ്''- കോഴിക്കോട്ടെ ഫാര്‍മസിസ്റ്റായ വേണുഗോപാല്‍.
പല പേരുകള്‍, ഒരു ഗുണം
പെനിഗ്ര, കവേര്‍ട്ട, സിലഗ്ര, എഡിഗ്ര, ആന്‍ഡ്രോക്‌സ്, എറിക്‌സ്, ജുവാന്‍, ആള്‍സിഗ്ര, കാമാഗ്ര, പ്രോഗ്രാ, വിരഹ.  
സി.കെ. രാമചന്ദ്രന്‍ പറയുന്നു.
വയാഗ്ര (സില്‍ഡനാഫില്‍ സിട്രേറ്റ്) എല്ലാവര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാമെന്നു കരുതരുത്. ഹൃദ്രോഗമുള്ളവര്‍ ഒരിക്കലും വയാഗ്ര ഉപയോഗിക്കരുത്. ഇത്തരക്കാരുടെ രക്തസമ്മര്‍ദം കുത്തനെ താഴ്ന്ന് ചിലപ്പോള്‍ മരണംവരെ സംഭവിക്കാം. നൈട്രേറ്റ് ചേര്‍ന്ന മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവരും വയാഗ്ര ഉപയോഗിക്കരുത്. നൈട്രേറ്റ് ചേര്‍ന്ന മരുന്നുകള്‍ക്കൊപ്പം വയാഗ്ര കഴിച്ചാല്‍ രക്തസമ്മര്‍ദം താഴ്ന്ന് തലചുറ്റല്‍, ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അമ്പതു വയസ്സിനു മേല്‍ പ്രായമുള്ളവര്‍, പ്രമേഹരോഗികള്‍, ഹൃദയസംബന്ധമായ അസുഖമുള്ളവര്‍, കരള്‍രോഗികള്‍, വിഷാദരോഗികള്‍, പൈല്‍സ്, രക്താതിസമ്മര്‍ദം, മഞ്ഞപ്പിത്തം ബാധിച്ചവര്‍, വൃക്കരോഗികള്‍ എന്നിവര്‍ ഉത്തേജകമരുന്ന് കഴിക്കുന്നത് അപകടമാണ്. ചിട്ടയായ വ്യായാമം, യോഗ എന്നിവ ശീലിക്കുന്നതിലൂടെ സുരക്ഷിതമായ ലൈംഗികജീവിതം ഇവര്‍ക്ക് ആസ്വദിക്കാവുന്നതേയുള്ളൂ.

ഏറ്റവും അധികം തട്ടിപ്പുകള്‍ നടക്കുന്ന മേഖലകളിലൊന്നു കൂടിയാണ് ലൈംഗിക ഉത്തേജകമരുന്നുകളുടേത്. മുറിവൈദ്യന്മാര്‍ അരങ്ങു വാഴുന്ന രംഗം. പലപ്പോഴും ലൈംഗികപ്രശ്‌നങ്ങള്‍ തുറന്നു സമ്മതിക്കാനുള്ള മടിയും കപടസദാചാരബോധവും കൂടിച്ചേരുമ്പോള്‍ കുഴപ്പങ്ങള്‍ ഏറുകയാണ്. എന്തെങ്കിലും മരുന്ന് എവിടെ നിന്നെങ്കിലും വാങ്ങി എളുപ്പത്തില്‍ പരിഹാരമുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ സ്വന്തം ജീവിതം കൊണ്ടാണ് പരീക്ഷണത്തിന് തുനിയുന്നതെന്ന് മറക്കരുത്.

''ഇന്ന് വിപണിയില്‍ ലഭ്യമായ മരുന്നുകളൊന്നും ലൈംഗിക ഉത്തേജനം ഉണ്ടാക്കാന്‍ പോന്നവയല്ല. പക്ഷേ, ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ ചില മാനസികമാറ്റങ്ങള്‍ക്ക് മരുന്നുകള്‍ വഴിവെക്കാറുണ്ട്. അത് സെക്‌സിന് അനുകൂലമായ ഫലം ചെയ്‌തേക്കാം. ഇത് മിഥ്യാബോധത്തില്‍ നിന്ന് ഉണ്ടാകുന്ന ലൈംഗിക ഊര്‍ജമാണ്. പ്ലാഡിയോ ഇഫക്ട് എന്നാണിതിന് പേര്'', പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജിലെ സെക്‌സോളജിസ്റ്റ് ഡോ. രഘുറാം പറയുന്നു.

എളുപ്പത്തില്‍ കാശുണ്ടാക്കാന്‍ ചിലര്‍ കണ്ടെത്തുന്ന മേഖലയാണ് ലൈംഗിക ഉത്തേജകമരുന്നുകളുടെ വില്‍പന. ശീഘ്രസ്ഖലനം, സ്വപ്നസ്ഖലനം തുടങ്ങിയവയ്ക്ക് പരിഹാരം, എളുപ്പത്തില്‍ ഉദ്ധാരണം എന്നൊക്കെയുള്ള മോഹിപ്പിക്കുന്ന പരസ്യങ്ങളുടെ അകമ്പടിയോടെ വിപണിയില്‍ കിട്ടുന്ന മരുന്നുകള്‍ക്ക് കയ്യും കണക്കുമില്ല. ഒളിച്ചും മറച്ചും വാങ്ങി ഉപയോഗിക്കേണ്ടതല്ല ലൈംഗിക ഉത്തേജകമരുന്നുകള്‍. പ്രശ്‌നമുണ്ടെന്ന് തോന്നിയാല്‍ വിദഗ്ധ ചികിത്സ തേടുകയാണ് വേണ്ടതെന്ന് ഡോ. രഘുറാം.

''ദാമ്പത്യത്തിലായാലും ലൈംഗികതയില്‍ പരാജയപ്പെടുമോ എന്ന ഭയമാണ് ഉത്തേജനം തേടാന്‍ പലരേയും നിര്‍ബന്ധിക്കുന്നത്. പിരിമുറുക്കമേറിയ ജീവിതസാഹചര്യങ്ങളുമായി കഴിയുന്നവരാണ് ഉത്തേജകമരുന്ന് തേടുന്നവരിലധികവും. പ്രത്യേകിച്ച് ഐ.ടി. മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ഉത്തേജകമരുന്ന് തേടിയെത്തുന്നത് താരതമ്യേന കൂടുതലാണ്'', തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ ഗൈനക്കോളജിസ്റ്റ് നിര്‍മലാസുധാകരന്റെ നിരീക്ഷണം.
വില്‍ക്കുന്നത് ഇംഗ്ലീഷ് മരുന്നുകടകളിലൂടെയാണ്. അടങ്ങിയിരിക്കുന്നത് വീര്യം കൂടിയ രാസവസ്തുക്കളും.

മരുന്നാണെന്നും പാര്‍ശ്വഫലങ്ങളില്ലെന്നുമാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. വിശ്വാസ്യതയ്ക്കായി താളിയോലഗ്രന്ഥങ്ങളെ ആസ്
പദമാക്കി നിര്‍മിച്ചത്, പാരമ്പര്യമായി ഉപയോഗിക്കുന്നത് ഋഷിവര്യന്മാര്‍ ഉണ്ടാക്കിയ ചേരുവക്കനുസരിച്ച് ഉണ്ടാക്കിയത് എന്നൊക്കെ അതിവിദഗ്ധമായി ഇവര്‍ ഉപയോഗിക്കുന്നു. ആഹാരസാധനങ്ങളുടെയോ ടോണിക്കിന്റെയോ പേരിലാണ് പലതും വില്‍ക്കുന്നത്. ചില മരുന്നുകളില്‍ ഉല്‍പാദകരുടെ പേരോ, വിലാസമോ കാണാറില്ല.

''ഈ ഉത്തേജകമരുന്നുകളുടെ ശേഷിയെപ്പറ്റി ഇതുവരെ ഒരു പരിശോധനയും നടന്നിട്ടില്ല. ആയുര്‍വേദമെന്ന പേരില്‍ ആളുകള്‍ വാങ്ങിക്കഴിക്കുന്നു. മരുന്നില്‍ അടങ്ങിയവയെന്ന് കമ്പനി അവകാശപ്പെടുന്ന ചേരുവകളൊന്നും ശരീരത്തിന് ദോഷം ചെയ്യുന്നവയാകണമെന്നില്ല. എന്നാല്‍ ചില മരുന്നുകളില്‍ കറപ്പും, കഞ്ചാവുമൊക്കെ ചേര്‍ക്കുന്നുണ്ട്. മരുന്നു വാങ്ങുന്നവര്‍ അഡിക്ടായി വീണ്ടും വീണ്ടും വാങ്ങിക്കഴിക്കുകയാണ്'' ഡോ. സി.കെ. രാമചന്ദ്രന്‍ പറയുന്നു.

മുഖ്യധാരയില്‍ വരാതെ ഒളിഞ്ഞിരുന്ന് ചികിത്സ നടത്തുന്നവരുണ്ട്. അവരാണ് ഇത്തരം മരുന്നുകള്‍ക്ക് പിറകില്‍. വൈദ്യപാരമ്പര്യമെന്നാണ് പറയുക. ഒരു പാരമ്പര്യവും കാണില്ല.

''ആയുര്‍വേദ മരുന്നുകള്‍ക്ക് ശുദ്ധിയുണ്ട്. ഇത് പാലിച്ചുവേണം കഴിക്കാന്‍. നായക്കുരണപരിപ്പ് തന്നെ പാലിലിട്ട് പുഴുങ്ങി ശുദ്ധി വരുത്തിവേണം കഴിക്കാന്‍. വെറുതെ കഴിച്ചാല്‍ പ്രശ്‌നമാകും. ഉത്തേജനം ഉണ്ടാക്കാന്‍ അമിതമായി മെര്‍ക്കുറി കൊടുക്കുന്ന മുറിവൈദ്യന്മാരുണ്ട്. ഇത് ചിലപ്പോള്‍ കിഡ്‌നിപോലും തകരാറിലാക്കും. പാലക്കാട് ജില്ലാ ആയുര്‍വേദാശുപത്രിയിലെ ഡോ. ശ്രീകുമാര്‍ പറയുന്നു.

നായക്കുരണപരിപ്പ്, അമുക്കുരം, ശതാവരി, സഫേദ്മുസ്‌ലി, എല്ലാം വാജീകരത്തില്‍ ഉത്തേജകമരുന്നുകളായി നിര്‍ദശിക്കുന്നുണ്ട്. പക്ഷേ, ഇതൊന്നും പെട്ടെന്ന് ഫലം കാണിക്കുകയില്ല. ആയുര്‍വേദമെന്ന പേരിലിറങ്ങുന്ന മരുന്നു കഴിച്ച് പെട്ടെന്ന് റിസള്‍ട്ട് ഉണ്ടാകുന്നുവെങ്കില്‍ അത് മാനസികമായ മാറ്റം മാത്രമാണെന്ന് ഡോ. ശ്രീകുമാര്‍.
''ലൈംഗിക ഉത്തേജകമരുന്നുകള്‍ ഉപയോഗിക്കുന്നവരിലധികവും പുരുഷന്മാരാണ്. എന്നാല്‍ ഇതിന് പുരുഷന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഭര്‍ത്താക്കന്മാരെ മരുന്നു കഴിക്കാന്‍ പ്രേരിപ്പിക്കുന്ന ഭാര്യമാരുണ്ട്'', കോഴിക്കോട് ബാങ്കുദ്യോഗസ്ഥനായ ബാലഗോപാലിന് സംശയമില്ല.

മോഹിപ്പിക്കുന്ന പരസ്യങ്ങളാണ് ഇത്തരം മരുന്നുകളുടെ വില്‍പനയെ സഹായിക്കുന്നത്. വയാഗ്രയ്ക്ക് 500 രൂപവരെയാണ് വില ഈടാക്കുന്നത്. ലേഹ്യത്തിന് 100 മുതല്‍ മുകളിലേക്ക്. ഇതുതന്നെ മൂന്നു കുപ്പി അടങ്ങിയ ഒരു കോഴ്‌സെങ്കിലും കഴിക്കണമെന്നാണ് ഉപദേശം. ''കടയില്‍ നിന്നു നേരിട്ടു വാങ്ങാന്‍ മടിയുള്ളവര്‍ക്ക് വെബ്‌സൈറ്റ് വഴി ഓര്‍ഡര്‍ കൊടുത്ത് വാങ്ങാനും സൗകര്യമുണ്ട്. ഇങ്ങനെ വരുന്ന പാഴ്‌സലുകളിലധികവും വിദേശത്തുനിന്നാണ്'', തൃശൂരിലെ ഫാര്‍മസിസ്റ്റ് രാമകൃഷ്ണപിഷാരടി പറയുന്നു.
''ഇന്ന മരുന്നുതന്നെ വാങ്ങണം എന്നു ഉദ്ദേശിച്ചു വരുന്നവരല്ല പലരും.


2. സെക്‌സിലേര്‍പ്പെടും മുമ്പ് പങ്കാളിയുമായി ഏറെനേരം സംസാരിച്ചിരിക്കാം. തൊട്ടും തലോടിയും സ്‌നേഹം പങ്കുവെക്കാം. അവസാനം ഇണയുടെ മനസ്സ് സെക്‌സിനായി കൊതിക്കും. അപ്പോള്‍മാത്രം ലൈംഗികബന്ധത്തെക്കുറിച്ച് ചിന്തിക്കുക. പരസ്
പരം സ്‌നേഹം പങ്കുവെക്കാനുള്ള മാര്‍ഗമായി സെക്‌സിനെ കാണാന്‍ ശ്രമിക്കുമല്ലോ.

3. സെക്‌സില്‍ ഞാനൊരു 'ഹീറോ' അല്ലെങ്കില്‍ 'ഹീറോയിന്‍' ആണെന്ന് പങ്കാളിക്കു മുന്നില്‍ തെളിയിക്കാന്‍ ശ്രമിക്കുന്നത് പരാജയത്തിന് ഇടയാക്കിയേക്കും. ലൈംഗികമായി തനിക്കു തോന്നുന്ന കഴിവും കഴിവുകേടും പങ്കാളിയോട് തുറന്നുപറയുന്നതാണ് നല്ലത്.

4. മനസ്സ് ശാന്തമായിരിക്കുമ്പോഴേ സെക്‌സ് പാടുള്ളൂ. ചിട്ടയായ വ്യായാമം, യോഗ എന്നിവ മനസ്സ് ശാന്തമാക്കി ശരീരത്തിലെ രക്തയോട്ടം ക്രമപ്പെടുത്തും. ഇത് സുഖകരമായ ലൈംഗികബന്ധത്തിന് സഹായിക്കും.

5. ഓഫീസിലെ കാര്യങ്ങള്‍ക്ക് കിടപ്പറയിലെങ്കിലും ഒഴിവുനല്‍കുക. നാളെ ചെയ്തുതീര്‍ക്കേണ്ട ഫയലിനെക്കുറിച്ചോ മേലുദ്യോഗസ്ഥന്റെ ശകാരത്തെക്കുറിച്ചോ ഓര്‍ത്ത് സെക്‌സിലേര്‍പ്പെട്ടാല്‍ പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയംവേണ്ട. ഔദ്യോഗികരംഗത്ത് എന്തു തിരക്കുണ്ടായാലും പങ്കാളിയോടൊപ്പം വിനോദത്തിനും യാത്രകള്‍ക്കുമായി കുറച്ചു സമയം മാറ്റിവെക്കാന്‍ ശ്രമിക്കുക.

6. എന്നും ഒരേ മുറി, ഒരേ സമയം, സെക്‌സ് മടുത്തില്ലെങ്കിലേ അതിശയിക്കേണ്ടൂ. ഈ സാഹചര്യങ്ങള്‍ക്കൊക്കെ മാറ്റംവരണം. കട്ടില്‍ സ്ഥലം മാറ്റിയിടുക, കാണാന്‍ ഭംഗിയുള്ള ബെഡ്ഷീറ്റ് വിരിക്കുക, ചുവരില്‍ മനോഹരമായ ചിത്രങ്ങള്‍ തൂക്കിയിടുക, ഇടയ്ക്കിടെ കിടപ്പുമുറിയില്‍ ഇത്തരം മാറ്റങ്ങളൊക്കെ വരുത്തുന്നത് നന്നായിരിക്കും. ആവശ്യത്തിന് ശുദ്ധവായു കിട്ടുന്ന, മറ്റുള്ളവരുടെ ശല്യമേല്‍ക്കാത്ത മുറിയായിരിക്കണം.

7. അരവയറാണ് സെക്‌സിന് നല്ലത്. വയറു നിറയെ ഭക്ഷണം കഴിച്ച് സെക്‌സ് ചെയ്യുന്നത് കിതപ്പ്, ക്ഷീണം, രക്തസമ്മര്‍ദം എന്നിവയ്ക്ക് കാരണമാകും. പുരുഷന്മാരില്‍ ശീഘ്രസ്ഖലനത്തിനും നിറവയര്‍ ഇടയാക്കിയേക്കും.

8. ചെറുപ്പമാണെന്ന ചിന്ത എപ്പോഴും മനസ്സിലുണ്ടാവണം. 'മക്കള്‍ക്ക് കെട്ടുപ്രായമായി, ഇനി എന്തിനാ ഇതൊക്കെ' എന്നു കരുതാതെ മനസ്സില്‍ യൗവനം കരുതിവെക്കുക. സെക്‌സ് തീര്‍ച്ചയായും ആനന്ദകരമാകും.

9. ആരോഗ്യമുള്ള ശരീരവും മനസ്സും ഉള്ളവര്‍ക്കേ സുഖകരമായ സെക്‌സ് ആസ്വദിക്കാനാവൂ. മാസത്തിലൊരിക്കല്‍ പ്രമേഹം, രക്തസമ്മര്‍ദം, ഇ.സി.ജി., എന്നിവ പരിശോധിച്ച് ശരീരം സെക്‌സിന് തയ്യാറാണെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുക.

10. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് സ്ത്രീക്കും പുരുഷനും സെക്‌സിലുള്ള താത്പര്യം കുറയ്ക്കും. പൊണ്ണത്തടി, കുടയവയര്‍ എന്നിവ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിവതും ഉപേക്ഷിക്കുന്നത് നന്ന്.

പുകവലിക്കാര്‍ അറിയാന്‍

രക്തസമ്മര്‍ദം കൂടുതലുള്ള പുകവലിക്കാര്‍ക്ക് പുകവലിക്കാത്തവരേക്കാള്‍ 26 ശതമാനം കൂടുതല്‍ ഉദ്ധാരണത്തകരാറ് ഉണ്ടാകാനിടയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. 2007ല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുവേണ്ടി സ്വതന്ത്ര ഏജന്‍സിയാണ് പഠനം നടത്തിയത്.
ഇവരില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതാണ് കാരണം. പൊണ്ണത്തടി ഉള്ളവരില്‍ 'ടെസ്റ്റോസ്റ്റിറോണ്‍' സ്ത്രീഹോര്‍മോണായ ഈസ്ട്രജനുമായി മാറുന്ന അവസ്ഥയുമുണ്ട്. ഇത് സെക്‌സി‍ പ്രതിഫലിക്കും. വന്ധ്യതയ്ക്കും കാരണമാകാം.