ടിന്റുവിന്റെ വീട്ടിലും നേഴ്‌സറിയിലും റെയ്ഡ്


നാടായ നാടു മുഴുവന്ഇപ്പോള്ചര്ച്ചാവിഷയം ടിന്റുവാണ്... അവന്റെ വീട്ടിലും നേഴ്സറിയിലും ആദായനികുതിവകുപ്പുദ്യോഗസ്ഥര്നടത്തുന്ന റെയ്ഡാണ്.... ചാനല്തുറന്നാല്റെയ്ഡ് വിശേഷങ്ങള്മാത്രമേ കേള്ക്കാനുള്ളൂ. കുറേ നാളായി വാര്ത്തകള്സൃഷ്ടിക്കാതെ ഒതുങ്ങിക്കഴിഞ്ഞ ടിന്റു അങ്ങനെ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു.

അഭ്യൂഹങ്ങള്പരക്കുന്നതിനു നോ ഹാന്ഡ്സ് ആന്ഡ് മാത്തമാറ്റിക്സ് (ഇത് ടിന്റു ഭാഷയാണ്. കയ്യും കണക്കുമില്ല എന്നു മലയാളം) ടിന്റുവിന്റെ വീട്ടില്നിന്നും ആനയെ കണ്ടെത്തി എന്ന് ആദ്യം കേട്ടു. അടുക്കളയില്തറയില്ഒരു രഹസ്യ അറയുണ്ടെന്നും ടിന്റു വന്ന് ഒരു വളിച്ച കോമഡി അടിച്ചാല്മാത്രമേ അത് തുറക്കൂ എന്നും കേട്ടു. പഴയ ജോസ്പ്രകാശ് സിനിമകളിലേതു പോലെ ഭിത്തിയില്ഒരു രഹസ്യ തുരങ്കമുണ്ടെന്നുള്ള വാര്ത്തയാണു പിന്നീട് പുറത്തുവന്നത്.
കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന റെയ്ഡിന്റെ വിവരങ്ങള്പിന്നീടേ പരസ്യപ്പെടുത്തൂ എന്നാണ് ആദായനികുതി ഉദ്യോഗസ്ഥര്വെളിപ്പെടുത്തിയത്. ടിന്റുവാകട്ടെ, ഇന്റര്നേഴ്സറിയേറ്റ് കുസൃതി മത്സരങ്ങളില്പങ്കെടുക്കാന്വേണ്ടി കഞ്ഞിക്കുഴിക്കു പോയിരിക്കുകയുമാണ്. ഫോണില്ബന്ധപ്പെട്ടപ്പോള്തനിക്കൊന്നും മറച്ചു വെയ്ക്കാനില്ലെന്നും റെയ്ഡ് തുടരട്ടെ എന്നുമാണ് അദ്ദേഹം പറഞ്ഞത്.
ലോകമെമ്പാടുമുള്ള ടിന്റു ആരാധകര്വീടിനു മുമ്പില്തടിച്ചുകൂടി മുദ്രാവാക്യം വിളിക്കുകയാണ്. സ്വന്തം ചോര കൊടുത്തും ടിന്റുവിനെ സംരക്ഷിക്കാന്വേണ്ടി അവര്ഒരു ടിന്റു സംരക്ഷണ സേന രൂപീകരിച്ചു കഴിഞ്ഞു.
ഇതിനിടയില്തമിഴ്നാട്ടിലെ ഇരുപത്തിരണ്ട് ടിന്റു പ്രേമികള്മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീ കൊളുത്തി ആത്മാഹുതി ചെയ്തതായി ചില തമിഴ് ചാനലുകള്റിപ്പോര്ട്ട് ചെയ്തു. നൂറുകണക്കിനാളുകള്മണ്ണെണ്ണപ്പാട്ടയുമായി ജില്ലാ കേന്ദ്രങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന വാര്ത്ത കേട്ട് തമിഴ്നാട് മുഖ്യമന്ത്രി നാട്ടില്‍ 144 പ്രഖ്യാപിച്ചെങ്കിലും അര മണിക്കൂര്കഴിഞ്ഞപ്പോള്അതു പിന്വലിച്ചു. പാട്ടയുമായി വന്നവര്റേഷന്കടയില്നിന്ന് മണ്ണെണ്ണ വാങ്ങിക്കാന്പോയതാണെന്നു മനസ്സിലാക്കിയതിനു ശേഷമായിരുന്നു നടപടി. എന്നാല്ടിന്റു ഫാന്സ് ചെന്നൈ ഘടകം പ്രസിഡന്റ് ശിവാജി പടയപ്പ ബാഷാ അരുണാചലം വെളിപ്പെടുത്തിയത് ഇവരെല്ലാം മണ്ണെണ്ണ വാങ്ങാന്തീരുമാനിച്ചത് ആത്മഹത്യ ചെയ്യാന്വേണ്ടിയാണെന്നാണ്. മണ്ണെണ്ണയും തീപ്പെട്ടിയും വാങ്ങാന്പണമില്ലാത്തവര്ക്കു വേണ്ടി ഒരു പ്രത്യേക സഹായ നിധി രൂപീകരിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തിയ അദ്ദേഹം തങ്ങളുടെ ടോള്ഫ്രീ നമ്പരും പരസ്യപ്പെടുത്തി.
ടിന്റുവിന്റെ എതിരാളികളായ ശശി, ഷിബു, ഡുണ്ടു എന്നിവര്പടക്കം പൊട്ടിച്ചും മദ്യപിച്ച് മദോന്മത്തരായും റെയ്ഡ് വാര്ത്തകള്ആസ്വദിച്ചു.
ഒടുവില്റെയ്ഡ് അവസാനിച്ചു...
ഉദ്യോഗസ്ഥര്കിട്ടിയ തൊണ്ടികളുമായി മടങ്ങി...
അപ്പോഴാണ് തന്റെ തുരുമ്പു പിടിച്ച സൈക്കിളില്ടിന്റു അവിടേക്കെത്തിയത്.
വാര്ത്താലേഖകര്ടിന്റുവിനെ പൊതിഞ്ഞു. എല്ലാവര്ക്കുമായി ടിന്റു ഒരേയൊരു മറുപടിയാണു നല്കിയത്. "എല്ലാം വൈകിട്ടത്തെ പത്രസമ്മേളനത്തില്വെളിപ്പെടുത്തും."
ലോകം മുഴുവന്ടിന്റുവിന്റെ വാക്കുകള്ക്കായി കാതോര്ത്തു...
*** *** ***
"പ്രിയപ്പെട്ടവരേ... ഒരു ഹീറോയായി പിറന്നതാണോ ഞാന്ചെയ്ത തെറ്റ്?" ഗദ്ഗദകണ്ഠനായി ടിന്റു ചോദിച്ചപ്പോള്ചാനല്ക്യാമറകള്ക്കു പോലും കണ്ണു നിറഞ്ഞു.
"എന്റെ വീട്ടില്ആനകളെ വളര്ത്തുന്നുണ്ടെന്നാണ് ചിലര്പറഞ്ഞു പ്രചരിപ്പിച്ചത്... പക്ഷെ അതൊക്കെ വെറും കുഴിയാനകളായിരുന്നു സുഹൃത്തുക്കളേ... കുഴിയാനകള്‍..."
"അപ്പോള്വീട്ടില്നിന്നും ആനയുടെ ചില അവയവങ്ങള്കണ്ടെടുത്തതോ?" ഒരു മാധ്യമപ്രവര്ത്തകന്ചോദിച്ചു.
"എന്തവയവമാണതെന്നു നിങ്ങള്തിരക്കിയോ?" ടിന്റു മറുചോദ്യമുന്നയിച്ചു.
"അതു പിന്നെ വല്ലോ കൊമ്പോ നഖമോ ആയിരിക്കും..."
"അല്ല സുഹൃത്തുക്കളേ... അല്ല... എന്റെ കിടന്നു മുള്ളുന്ന ശീലമൊഴിവാക്കാന്കഴിഞ്ഞ മാസം എന്നെ ആനയുടെ കാലിനടിയിലൂടെ നടത്തിയപ്പോള് പാപ്പാനങ്കിള്തന്ന ആനവാലിനെയാണവര്ആനയുടെ അവയവമെന്നാക്കി മാറ്റിയത്... ഒരാനവാല്മോതിരം കയ്യിലിടുന്നതിന് പ്രത്യേക അനുമതി വേണമെന്ന് ഏതു പീനല്കോഡിലാ പറഞ്ഞിരിക്കുന്നത്?"
"അപ്പോള്അടുക്കളയിലെ രഹസ്യ അറയോ?"
"അത് അമ്മയ്ക്കു വിറകും തൊണ്ടും ശേഖരിക്കാന്വേണ്ടി അച്ഛന്പണിഞ്ഞു കൊടുത്തതാ..."
"അപ്പോള്താങ്കള്വളിച്ച കോമഡിയടിച്ചാലേ അതു തുറക്കൂ എന്നു കേട്ടതോ?"
ടിന്റു ഒന്നു പരുങ്ങി. പിന്നെ മെല്ലെ പറഞ്ഞു. "അതുപിന്നെ... ഞാന്വളിച്ച കോമഡിയടിക്കുമ്പോഴേ സാധാരണ അതു തുറക്കാറുള്ളു. ചീഞ്ഞ കോമഡി കേട്ടു മടുക്കുമ്പോള്എന്നെ പൂട്ടിയിടാന്വേണ്ടിയാ അതു തുറക്കാറ്..."
"അപ്പോള്ഭിത്തിയിലെ തുരങ്കമോ?" ചിന്ത പത്രലേഖകന്സുചിന്തിതമായ ചോദ്യമുന്നയിച്ചപ്പോള്ടിന്റു ഒരുനിമിഷം നിശ്ശബ്ദനായി.
"അത് എന്റെ പിഴ... എന്റെ വലിയ പിഴ.." കുറ്റബോധത്താല്ടിന്റുവിന്റെ തല താണു.
ഇപ്പോള്എന്തോ വെളിപ്പെടുത്തല്നടക്കുമെന്ന തോന്നലില്ചാനല്ക്യാമറകള്ഉഷാറായി.
ടിന്റു മെല്ലെ പറഞ്ഞു. "രാത്രിയില്ഡാഡിയും മമ്മിയും അറിയാതെ അടുത്ത തിയേറ്ററില്തുണ്ടുപടം കാണാന്പോകാന്വേണ്ടി ഞാനുണ്ടാക്കിയ തുരങ്കമാ അത്..."
"കളഞ്ഞിട്ട് വാഡേ... ചീളു കേസ്..." അതും പറഞ്ഞ് ഒരു പത്രലേഖകന്പുറത്തിറങ്ങിയതും അത് കാത്തിരുന്നതു പോലെ മറ്റുള്ളവരും പുറത്തേക്കിറങ്ങി.
അതു കണ്ട് ടിന്റുവിന്റെ ചുണ്ടില്ഒരു പുഞ്ചിരി വിരിഞ്ഞു.
മതി... ഇതുമതി... കുറേനാളായി ചാനലുകാര്ക്കും പത്രക്കാര്ക്കുമൊന്നും ടിന്റുവിനെ ഒരു വിലയുമില്ലായിരുന്നു... ഇപ്പോള്വീണ്ടും ടിന്റു ഫെയ്മസായി
ടിന്റു ഫോണെടുത്ത് ഏതോ നമ്പര്ഡയല്ചെയ്തു.
"ഹലോ... ആദായനികുതി വകുപ്പല്ലേ..? ഞാനാ ടിന്റുവിന്റെ വീട്ടില്കണക്കില്പെടാത്ത സ്വത്തുണ്ടെന്നു വിളിച്ചു പറഞ്ഞ അജ്ഞാതന്‍... താങ്ക്സുണ്ട്ട്ടോ.."
മറുവശത്തു നിന്നും പച്ചത്തെറിയുയരുമ്പോഴേക്കും ടിന്റു ഫോണ്കട്ട് ചെയ്തിരുന്നു.