എന്താടോ നീയൊന്നും നന്നാവത്തെ ...


   
  
         
-ആന്‍ ലാന്‍ഡേര്‍സ്
ദുഃഖത്തെ മുക്കിക്കൊല്ലാന്‍ ആഗ്രഹിച്ച് മദ്യപിക്കുന്നവരോട്, ദുഃഖത്തിന് നീന്താനറിയുമെന്ന് പറഞ്ഞുകൊടുക്കണം.'

-ഡയാന്‍ അലന്‍ഹാന്‍
'വേദന മറക്കുവാന്‍വേണ്ടി മദ്യപിക്കുന്നവര്‍ മോശക്കാരാണ്. എന്നാല്‍, ആഘോഷവേളയില്‍ തമാശയ്ക്കുവേണ്ടി മദ്യപിക്കുന്നവരാണ് കൂടുതല്‍ മോശക്കാര്‍. കാരണം, അവര്‍ സ്വന്തം സന്തോഷത്തിനുവേണ്ടിയാണ് മദ്യപിക്കുന്നത്. അവരൊറ്റയ്ക്കായിരുന്നെങ്കില്‍ നന്നായേ...നേ. അവര്‍ എപ്പോഴും മറ്റുള്ളവരെക്കൂടി അതില്‍ പങ്കാളിയാക്കുന്നു.'

-ജോയ്‌സ് റിബെറ്റ ബര്‍ഡിത്ത്
'മദ്യാസക്തി കാഴ്ചക്കാരുള്ള ഒരു വിനോദമല്ല. ക്രമേണ കുടുംബാംഗങ്ങളെല്ലാം അതില്‍ കളിക്കാരാവുന്നുവെന്ന് മാത്രം.'

-മാരിലിന്‍ ഡയമണ്ട്
'മദ്യം കരളിന്റെ വിറ്റാമിന്‍-ഡിയെ പ്രവര്‍ത്തിപ്പിക്കുന്ന പ്രക്രിയയെ ബാധിച്ച് കാല്‍സ്യത്തിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. വിറ്റാമിന്‍ -ഡി കാല്‍സ്യത്തിന്റെ ജൈവശാസ്ത്രപരിണാമത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. നാം എത്രത്തോളം ഉപയോഗിക്കുന്നുവോ അത്രത്തോളം ശരീരത്തിന്റെ വളര്‍ച്ചയെ നശിപ്പിക്കുകയും അസ്ഥികളുടെ ആരോഗ്യാവസ്ഥ നിലനിര്‍ത്താനാവാതെ പോകുകയും ചെയ്യുന്നു.'

-തോമസ് ഫുള്ളര്‍
'ഒരു മദ്യപാനിയുടെ മൂക്കിനുതാഴെ അയാളിന്റെ പണം വിഴുങ്ങാനുള്ള ഒരു ദ്വാരമുണ്ട്.'

-തോമസ് ഫുള്ളര്‍
'മദ്യം കടലിനെക്കാള്‍ കൂടുതല്‍ ആളുകളെ മുക്കിക്കൊന്നിരിക്കുന്നു.'

-ഡയാന്‍ അലന്‍ഹാന്‍
'മദ്യം നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതം നശിപ്പിക്കുന്നു. പിന്നീടെന്തിന് ഒരു തവണയെങ്കിലും മദ്യപിക്കണം?'

-കാള്‍ യുങ്
'ഏതുതരത്തിലുള്ള വിധേയത്വവും തെറ്റാണ്. പുകയിലയോ, മദ്യമോ, മോര്‍ഫിനോ ആദര്‍ശം തന്നെയുമോ ആയാലും.'

-ആള്‍ഡസ് ഹക്‌സ്‌ലി
'മദ്യപിച്ചും മയക്കുമരുന്നുപയോഗിച്ചും മരിച്ചവര്‍ മതത്തിനോ രാജ്യത്തിനോ വേണ്ടി മരിച്ചവരേക്കാള്‍ കൂടുതലാണെന്ന് ചരിത്രത്തില്‍നിന്ന് മനസ്സിലാക്കാം.'

-മാര്‍ഗററ്റ് ഡുറാസ്
'മദ്യം ഒരിക്കലും സാന്ത്വനമോ മനസ്സമാധാനമോ നല്കുന്നില്ല. ദൈവത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അത് മനുഷ്യനെ ആശ്വസിപ്പിക്കുന്നില്ല. മറിച്ച്, തന്റെ മണ്ടത്തരത്തെ പ്രോത്സാഹിപ്പിക്കുന്നു. തന്റെ വിധിനിര്‍ണയിക്കുന്ന അനന്തമേഖലകളിലേക്ക് പറഞ്ഞുവിടുന്നു.'

-സേമി ഡാവിസ്, ജൂനിയര്‍
'മദ്യം നിങ്ങളുടെ വിഡ്ഢിത്തത്തോട് അനന്തമായ ക്ഷമ പ്രകടിപ്പിക്കുന്നു.'

-മെര്‍സിഡസ് മാക് കാംബ്രിഡ്ജ്
'മദ്യം അസാധാരണമായ ക്ഷമ കാണിക്കുന്ന മരുന്നാണ്. അത് മദ്യപാനിക്ക് ഒരു പ്രാവശ്യംകൂടി കുടിക്കാന്‍ അനുവാദം നല്കുന്നു.'

-തോമസ് ജെ. ജാക്‌സണ്‍
'ഞാന്‍ ശത്രുവിന്റെ വെടിയുണ്ടകളെക്കാള്‍ മദ്യത്തെയാണ് ഭയക്കുന്നത്.'

-ജിം കാറി
'മദ്യമോ മയക്കുമരുന്നോ ഇല്ലെങ്കില്‍, ഞാന്‍ ഗൗരവപൂര്‍വം പറയട്ടെ, ജീവിതം കൂടുതല്‍ മനോഹരമാണ്.'

-ജോര്‍ജ് ഗോര്‍ഡന്‍
'ചിന്തകള്‍ക്ക് കുറച്ചുനേരത്തേക്ക് വിരാമമിടുന്നു, അതാണ് മദ്യപാനം.'

-മിഗ്‌നന്‍ മക്‌ലാര്‍ഗിന്‍
'വഴിവിട്ട് പെരുമാറാനും എന്നിട്ട് അതിനു കാരണമായി പഴിചാരാനുമുള്ള ഉപാധിയാണ് എനിക്ക് മദ്യപാനം.'

-ബര്‍ട്രാന്റ് റസ്സല്‍
'താത്കാലികമായ ഒരാത്മഹത്യയാണ് മദ്യപാനം.'

-സെനെക്ക
'മദ്യപാനം മറ്റൊന്നല്ല, താത്കാലികമായ ഒരു ഭ്രാന്തുതന്നെ.'

-ഹെന്റി യങ്‌മെനെന്‍
'മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വായിക്കുമ്പോള്‍, ഞാന്‍ വായന ഉപേക്ഷിക്കുന്നു.'

-ലേഡി ആസ്റ്റര്‍
'ഞാന്‍ മദ്യപിക്കാത്തതിന്റെ ഒരു കാരണം, എപ്പോഴാണെനിക്ക് നല്ലകാലം വന്നെത്തുക എന്നത് തിരിച്ചറിയാനാണ്.

-ഫ്രാന്‍സിസ് എസ്.കെ. ഫിറ്റ്‌സ്‌ഗെരാള്‍ഡ്
'ആദ്യം നിങ്ങള്‍ കുടിക്കുന്നു, പിന്നീട് കുടി കുടിയെ താലോലിക്കുന്നു, ഒടുവില്‍ കുടി നിങ്ങളെ എടുക്കുന്നു.'