പുരുഷന്മാരും ലുങ്കിയും


വസ്ത്രത്തിന്റെ കാര്യത്തില്‍ പുതുമ നോക്കുന്നവരാണ് ഭൂരിഭാഗം പയ്യന്‍മാരും.എന്നാല്‍ വീട്ടിലാവട്ടെ “ലുങ്കിയന്മാരാണിവര്‍”.

സാധാരണക്കാരന്റെ വസ്ത്ര സങ്കല്പത്തിന് യോജിച്ചാതായിരുന്നു പണ്ടൊക്കെ ലുങ്കി. എന്നാല്‍ ഇന്ന് ലുങ്കിയെ പ്രിയങ്കരമാക്കുന്നതതിന്റെ കളറും ധരിക്കുന്നതിനുള്ള അനായാസതയുമാണ്.

ഈ കാരണം തന്നെയാവാം പുരുഷന്മാര്‍ക്കിടയില്‍ ഇപ്പോഴും ലുങ്കിക്കുള്ള പ്രിയം നശിക്കാത്തതിന് കാരണം.ഇന്നും പുതുമയോടെ നിലനില്‍ക്കുന്ന പഴയ വസ്ത്രവും ലുങ്കിയാണെന്നു തോന്നുന്നു.


പുരുഷന്മാരുടെ ലുങ്കിയോടൊപ്പം തന്നെ സ്ത്രീകള്‍ക്കിടയില്‍ പ്രചാരമുണ്ടായിരുന്ന വസ്ത്രമായിരുന്നു പാവാടയും ബ്ലസും .എന്നാല്‍ ഇന്ന് പാവാടും ബ്ലസുമൊക്കെ കണി കാണാന്‍ പോലും കിട്ടുന്നില്ല.നാടോടുമ്പോള്‍ നടുവേ ഓടുന്നവരാണല്ലോ നമ്മുടെ സ്ത്രീകള്‍ ചിലപ്പോള്‍ ആ ഓട്ടത്തിനിടയില്‍ നഷ്ടപ്പെട്ടതാവാം പാവാട