വിവാഹാവശ്യത്തിന് പല ബാങ്കുകളില്‍ നിന്നും വായ്പ ലഭ്യമാണ്...


 
വിവാഹം തീരുമാനിച്ചാല്പ്പിന്നെ ആദ്യത്തെ ടെന്ഷന്ചെലവിനെങ്ങനെ പണം കണ്ടെത്തുമെന്ന് തന്നെ. എളുപ്പം ആശ്രയിക്കാവുന്നത് ബാങ്കുകളെയാണ്. വിവാഹ ആവശ്യത്തിനായി യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ,എച്ച്.ഡി.എഫ്.സി. ബാങ്കുകള്പ്രത്യേക വായ്പ അനുവദിക്കുന്നുണ്ട്. മറ്റ് ബാങ്കുകളില്വിവാഹത്തിന് മാത്രമായി വായ്പാപദ്ധതികള്നിലവിലില്ല. എന്നാല്പേഴ്സണല്ലോണിനത്തില്വിവാഹ ആവശ്യത്തിന് ബാങ്കുകളില്നിന്ന് വായ്പയെടുക്കാം.

പ്രോവിഡണ്ട് ഫണ്ടിന്റെ ഈടിന്മേലാണ് യൂക്കോ ബാങ്ക്് ജീവനക്കാര്ക്ക് വിവാഹ വായ്പ നല്കുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ വായ്പ ലഭിക്കാന്കെട്ടിടമുള്ള ഭൂമി ഈടുനല്കണം. മാസം അയ്യായിരം രൂപയെങ്കിലും വരുമാനമുള്ളവര്ക്കാണ് വായ്പ അനുവദിക്കുന്നത്. ശമ്പളത്തില്പിടുത്തമെല്ലാം കഴിഞ്ഞ് കിട്ടുന്ന തുകയുടെ 30 ഇരട്ടിവരെ വായ്പ ലഭിക്കും. ഈടായി നല്കുന്ന വസ്തുവിന്റെ വിലയുടെ അമ്പത് ശതമാനംവരെയും വായ്പ അനുവദിക്കാറുണ്ട്.

ഇരുപതിനായിരം രൂപ വരുമാനമുള്ള ഒരു മുപ്പതുവയസ്സുകാരന് എച്ച്.ഡി.എഫ്.സി.യുടെ കണക്കനുസരിച്ച് 2.60 ലക്ഷം രൂപ വായ്പ കിട്ടും. മാസം 7672 രൂപ തിരിച്ചടയ്ക്കേണ്ടി വരും. നാലുവര്ഷമാണ് ബാങ്കിന്റെ വായ്പ കാലാവധി. പലിശ 18.25 ശതമാനം. യൂക്കോ ബാങ്കിന്റെ വ്യക്തിഗത വായ്പാ പദ്ധതിയനുസരിച്ചും വിവാഹത്തിന് വായ്പയെടുക്കാം. ഉദ്ദേശിക്കുന്ന ചെലവിന്റെ 90 ശതമാനം വായ്പ കിട്ടും. അതായത് പരമാവധി രണ്ടുലക്ഷം രൂപവരെ. ഇപ്പോഴത്തെ തൊഴിലില്ചുരുങ്ങിയത് മൂന്നുവര്ഷത്തെയെങ്കിലും സേവനകാലാവധി പൂര്ത്തിയാക്കണം. പുതുതായി എടുത്ത വായ്പയിലേക്ക് അടയ്ക്കേണ്ട സംഖ്യയടക്കമുള്ള പിടുത്തം കഴിച്ചാല്ആകെ ശമ്പളത്തിന്റെ 40 ശതമാനം വീട്ടിലേക്ക് കൊണ്ടുപോവാന്കഴിയണം. ടെയ്ക് ഹോം പേ എന്നാണ് രീതിയുടെ സാങ്കേതികനാമം.

തിരിച്ചറിയല്രേഖ

തിരിച്ചറിയല്രേഖ, മേല്വിലാസത്തിനുള്ള തെളിവ്, അവസാനം വാങ്ങിയ ശമ്പളത്തിന്റെ വിശദവിവരങ്ങള്അടങ്ങിയ ശമ്പളസര്ട്ടിഫിക്കറ്റ് തുടങ്ങിയവ തയ്യാറാക്കിവേണം ബാങ്കില്പോവാന്‍. സ്വയം തൊഴില്ഉള്ളവരാണെങ്കില്വരുമാനം തെളിയിക്കാനായി മൂന്നുവര്ഷത്തെ ആദായ നികുതി റിട്ടേണുകളും ഹാജരാക്കേണ്ടി വരും.

തിരിച്ചറിയല്രേഖകളായി വോട്ടേഴ്സ് .ഡി., ഡ്രൈവിങ്ങ് ലൈസന്സ്, പാസ്പോര്ട്ട് എന്നിവയില്ഒന്നുമതി. മേല്വിലാസം തെളിയിക്കാന്ടെലിഫോണ്ബില്‍, റേഷന്കാര്ഡ് എന്നിവയില്ഒന്നുനിര്ബന്ധമാണ്. ഇതൊക്കെയുണ്ടെങ്കിലും കടം തിരിച്ചടയ്ക്കുമെന്ന് ബാങ്കിന് ഉറപ്പുണ്ടെങ്കിലേ വായ്പ അനുവദിക്കൂ. അതവരെ ബോധ്യപ്പെടുത്താന്കഴിയണമെന്നര്ത്ഥം. കിട്ടാവുന്ന വായ്പ എത്രയെന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ തിരിച്ചടവ് ശേഷി ആസ്പദമാക്കിയാണെന്ന് സാരം. ഈട് നല്കാന്വസ്തു ഉണ്ടെങ്കില്ബാങ്കില്നിന്ന് വായ്പ ലഭിക്കുന്നത് കുറെക്കൂടി എളുപ്പമാണ്.