ബ്രേക്കുണ്ടോ ന്യൂസേ ?

ബ്രേക്കുണ്ടോ ന്യൂസേ ?

ഓരോ മലയാളിയും വേവലാതിയോടെ കാത്തിരിക്കുന്ന,കേരളം അറിയാനാഗ്രഹിക്കുന്ന,നാടിന്റെ വികസനത്തിനും പുരോഗതിക്കും നാട്ടിലെ പട്ടിണിക്കും ദുരിതങ്ങള്‍ക്കും എല്ലാം പരിഹാരം കണ്ടെത്താനുതകുന്ന സുപ്രധാനമായ ചോദ്യങ്ങള്‍ ഒരിക്കല്‍ക്കൂടി.


1.ബാലകൃഷ്ണപിള്ള ശരിക്കും മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചോ ?

 2.വാളകത്തെ അധ്യാകന്റെ വൈവിധ്യമാര്‍ന്ന മൊഴികളില്‍ ഏതായിരിക്കും സത്യം ?

 3.അധ്യാപകനെ ഇടിച്ചിട്ടു നിര്‍ത്താതെ പോയ കാര്‍ ഓടിച്ചത് പിള്ളയോ ഗണേശനോ ?

 4.ഇടുക്കിയിലെ സിപിഎം ഏരിയ സെക്രട്ടറി വനിതാ നേതാവിനെ എന്താണ് ചെയ്തത് ?

 5.വിഎസിനെ ഫോണിലൂടെ അധിക്ഷേപിച്ചയാള്‍ എന്തു തെറിയാണ് വിളിച്ചത് ?

 6.ഇന്‍ഫോപാര്‍ക്ക് സിഇഒ ആയി സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധുവിനെ നിയമിച്ചത് തെറ്റോ ശരിയോ ?

 7.കണ്ണൂരിലെ അക്രമങ്ങള്‍ക്കു പിന്നില്‍ കെ.സുധാകരന്‍ മാത്രമാണോ ?

 8.പി.രാമകൃഷ്ണന്‍ രാജി വയ്‍ക്കേണ്ട ആവശ്യമുണ്ടായിരുന്നോ ?

 9.എലിപ്പനി ബാധിച്ചു മരിച്ചവരുടെയെല്ലാം കരള്‍ അടിച്ചുപോയിരുന്നോ ?

 10.കൂത്തുപറമ്പ് സംഭവം ആരെക്കൊണ്ട് അന്വേഷിപ്പിക്കണം ?

ഇവയൊക്കെ കവര്‍ ചെയ്തു കഴിഞ്ഞും സമയം ബാക്കിയുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട മേഖലകള്‍.
1.ശോഭാ ജോണ്‍ പറവൂര്‍ പെണ്‍കുട്ടിയെ മാര്‍ക്കറ്റ് ചെയ്തതെങ്ങനെ ?

 2.പറവൂര്‍ ലിസ്റ്റിലെ പ്രസിദ്ധന്മാര്‍ ആരൊക്കെ ?

 3.പി.ജെ.ജോസഫിന്റെ എസ്എംഎസ് കേസില്‍ പി.സി.ജോര്‍ജിന്റെ പങ്കെന്ത് ?

 4.പി.ശശിയുടെ രോഗം എന്തായിരുന്നു ?

 5.കിളിരൂര്‍ കേസിലെ വിഐപി ആരായിരുന്നു ?

 6.പാമൊലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടി കുടുങ്ങുമോ ?

 7.മദനിയ്‍ക്ക് നീതി നിഷേധിക്കുന്നത് ശരിയാണോ ?

 8.മമ്മൂട്ടി-മോഹന്‍ലാല്‍ ആദായനികുതി റെയ്‍ഡില്‍ പിടിച്ച മുതല്‍ എണ്ണിക്കഴിഞ്ഞോ ?

 9.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണത്തിനു വിലയിടിഞ്ഞോ ?

 10.കൈവെട്ടു കേസില്‍ ഇന്റര്‍പോള്‍ അന്വേഷണം തുടങ്ങിയോ ?

എന്നിട്ടും അരിശം തീരുന്നില്ലെങ്കില്‍ ഇതുകൂടി.
1.അടിയന്തരാവസ്ഥ നല്ലതായിരുന്നോ അതോ ചീത്തയോ ?

 2.നക്സലൈറ്റുകള്‍ തെറ്റുതിരുത്തിയത് തെറ്റായിരുന്നോ ?

 3.രാജനെ ഉരുട്ടിക്കൊന്നതോ രാജന്‍ ആത്മഹത്യ ചെയ്തതോ ?

 4.സുകുമാരക്കുറപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ ?

 5.അഭയ കേസിലെ അച്ചന്മാര്‍ ഇപ്പോള്‍ എവിടെയാണ് ?

 6.മുണ്ടശേരിയുടെ വിദ്യാഭ്യാസനയം ശരിയായിരുന്നോ ?

 7.രണ്ടാം വിമോചമസമരം പുരോഗമനപരമായിരുന്നോ ?

 8.ലൗ ജിഹാദും അനബന്ധവിവാദങ്ങളും തട്ടിപ്പായിരുന്നോ ?

 9.ഐസ്ക്രീം-റജീന സുഖമായിരിക്കുന്നോ ?

 10.ഉമ്മന്‍ ചാണ്ടിയോടൊപ്പം അന്നു ട്രെയിനില്‍ ഉണ്ടായിരുന്നത് ആരായിരുന്നു ?