തടി കുറയ്ക്കാനെന്ന പേരില്‍ വീഴ്ത്തുന്ന പരസ്യത്തിന്‍െറ അകമ്പടിയോടെ വരുന്ന മരുന്നകളൊക്കെ വാങ്ങി പ്രയോഗിച്ച് നിരാശരായവരാണോ നിങ്ങള്‍? പോക്കറ്റ് മെലിയുന്നതല്ലാതെ ശരീരത്തില്‍ മറ്റൊരു അദ്ഭുതവും സംഭവിക്കാത്തവരുമാണോ? എങ്കില്‍ നിത്യവും കഴിക്കുന്ന ഭക്ഷണത്തില്‍ ഇനി പറയുന്ന ചില ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിനോക്കൂ മാറ്റം അനുഭവിച്ചറിയാന്‍ കഴിഞ്ഞേക്കും. പരമ്പരാഗതമായി ഇന്ത്യക്കാര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി വരുന്ന 12 വിഭവങ്ങളാണ് അവ. ഇവയില്‍ എല്ലാംകൂടി ഒന്നിച്ച് അകത്താക്കേണ്ട. മാറിമാറി ആഹാരത്തിന്‍െറ ഭാഗമാക്കാവുന്നതാണ്.
1. മഞ്ഞള്‍: ഇതില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ പൊണ്ണത്തടി കുറയ്ക്കാന്‍ അത്യുത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രക്തത്തിലെ അപകടകാരിയായ കൊളസ്ട്രോളിന്‍െറ അളവ് കുറയ്ക്കാന്‍ കഴിയും. രക്തസമ്മര്‍ദവും ഹൃദയത്തിന്‍െറ ധമനികളിലുണ്ടാകുന്ന വീക്കം തടയാനും മഞ്ഞളിന് കഴിവുണ്ട്.
2. ഏലം: ശരീരത്തിലെ രക്തചംക്രമണത്തെ ത്വരിതപ്പെടുത്തി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ചെറുക്കാന്‍ ഏലത്തിന് കഴിവുണ്ട്. ദഹനപ്രക്രിയയെ സഹായിക്കാനും ഏലത്തിന് കഴിവുണ്ട്.
3. മുളക്: രക്തത്തിലെ കൊഴുപ്പിനെ വന്‍തോതില്‍ എരിച്ചു കളയാനുള്ള ശേഷിയുണ്ട് മുളകിന്. പച്ചമുളകാണ് ഏറ്റവും നല്ലത്. ഉണക്കമുളക് അത്രകണ്ട് നന്നല്ല. എല്ലാത്തരം അസുഖങ്ങള്‍ക്കും എരിവ് കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. പ്രത്യേകിച്ച് ആയുര്‍വേദക്കാര്‍. അപ്പോള്‍ പച്ചമുളകോ കുരുമുളകോ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. കൊളസ്ട്രോള്‍ കുറയുകയും ചെയ്യും.
4. കറിവേപ്പ്്: ഭക്ഷണത്തിന് മണവും രുചിയും നല്‍കാന്‍ മാത്രമല്ല തികഞ്ഞ ഒരു ഒൗഷധവുമാണ് കറിവേപ്പില. ദിവസവും എട്ടോ പത്തോ കറിവേപ്പില ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് നന്നായിരിക്കും. ഏതെങ്കിലും സ്വാഭാവികമായ പാനീയത്തിനൊപ്പം ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ അതായിരിക്കും ഉത്തമം. അമിത ഭാരം നിയന്ത്രിക്കാന്‍ വേപ്പിലയിലെ ചില സവിശേഷ ഘടകങ്ങള്‍ക്ക് കഴിയും.
5. വെളുത്തുള്ളി: പണ്ടേക്കു പണ്ടേ നമ്മുടെ പൂര്‍വികര്‍ ഭക്ഷണത്തിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ചേരുവയായി ഉപയോഗിച്ചുവരുന്നതാണ് വെളുത്തുള്ളി. ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ ബാക്ടീരിയകളെ തുരത്തുന്നതിലും മുന്നിലാണ്.
6. കടുകെണ്ണ: ഉത്തരേന്ത്യക്കാരുടെ ഭക്ഷണത്തിലെ ഒരു മുഖ്യ വിഭവമാണെങ്കിലും കേരളത്തിന് അത്ര പഥ്യമല്ല കടുകെണ്ണ. ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ കടുകെണ്ണ തടികുറയ്ക്കാന്‍ നല്ലതാണ്.
7. കാബേജ്: അധികം വേവിക്കാതെയോ പച്ചയ്ക്കോ കാബേജ് നിത്യവും കഴിക്കുന്നത് തടി കുറയ്ക്കും. പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും കാബേജിന് കഴിയും.
8. ചെറുപയര്‍ പരിപ്പ്: വൈറ്റമിന്‍ എ, ബി, സി,ഇ എന്നിവയുടെ കലവറയാണിത്. കൂടാതെ കാല്‍സ്യവും ഇരുമ്പും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. തടി കൂട്ടാതെ ശരീരത്തിന് ആവശ്യമായ അളവില്‍ മാത്രം പോഷകങ്ങളെ നല്‍കാനുള്ള കഴിവ് ഈ ഭക്ഷണത്തിനുണ്ട്.
9. തേന്‍: പൊണ്ണത്തടി കുറയ്ക്കാന്‍ പതിവായി രാവിലെ വെറും വയറ്റില്‍ തേന്‍ കഴിക്കുന്നത് നല്ലതാണ്. കൂട്ടത്തില്‍ ചൂടുവെള്ളം കൂടി കുടിക്കാന്‍ മറക്കരുത്.
10. മോര്: നമ്മുടെ നാട്ടില്‍ പ്രചാരത്തിലിരുന്ന ഈ പാനീയത്തിന്‍െറ സ്ഥാനത്ത് വിലകൂടിയതും നിറങ്ങള്‍ കലര്‍ന്നതുമായ ധാരാളം പാനീയങ്ങള്‍ കടന്നുവന്നിട്ടുണ്ട്. പക്ഷേ, അവയ്ക്കൊന്നും മോരിനോളം മേന്മ അവകാശപ്പെടാനില്ല. തടി കുറയ്ക്കാനും കഴിയുന്ന ഒരു ഒൗഷധംകൂടിയാണിത്. ഇഞ്ചിയും വേപ്പിലയും ഇതില്‍ അരച്ചു ചേര്‍ത്ത് കഴിക്കുന്നത് അത്യുത്തമാമാണ്.
11. പഞ്ഞിപ്പുല്ല്: ചിലയിടങ്ങളില്‍ മുത്താറി എന്നപേരിലും ഇതറിയപ്പെടും. ഉത്തരേന്ത്യയില്‍ റാഗി എന്ന പേരിലാണ് അറിയപ്പെടുന്നത്. കുഞ്ഞുങ്ങള്‍ക്ക് പണ്ടുമുതലേ കുറുക്കി കൊടുക്കുന്ന ഈ ധാന്യം കാല്‍സ്യത്തിന്‍െറ കലവറ കൂടിയാണ്. തടി കുറയ്ക്കുകയും ചെയ്യും.
12 കറുവാപ്പട്ടയും ഗ്രാമ്പുവും: ഭക്ഷണത്തിന് സുഗന്ധം മാത്രമല്ല ഈ രണ്ട് സുഗന്ധദ്രവ്യങ്ങള്‍ നല്‍കുന്നത്. ആരോഗ്യത്തിന്‍െറ കാവല്‍ക്കാരന്‍ കൂടിയാണ്.
ഇനി തടി കുറയ്ക്കാനുള്ള മരുന്നിന്‍െറ പരസ്യം കണ്ട് മരുന്നു വാങ്ങി പരീക്ഷിക്കുന്നതിന് മുമ്പ് ഈ ഇനങ്ങള്‍കൂടി ഭക്ഷണത്തിന്‍െറ ഭാഗമാക്കി നോക്കൂ. ഫലം അനുഭവിച്ചറിയാന്‍.
(കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ)
(കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ)