എണ്ണ കുറയ്ക്കാം ആരോഗ്യം നേടാം ..............

  
ചിപ്സ് പഴംപൊരി ........... കൊതിയൂറുന്ന വിഭവങ്ങള്‍ പക്ഷേ എണ്ണയില്‍ വറുത്തത് എന്ന കാരണത്താല്‍ ഭക്ഷണത്തില്‍ നിന്നും ഔട്ട്‌. എന്നാല്‍ എപ്പോഴും ഇവ ഒഴിവാക്കി സങ്കടപ്പെടേണ്ട. പാകം ചെയ്യുമ്പോയും അതിനു ശേഷവും ചില കാര്യങ്ങള്‍ ശ്രദ്ദിച്ചാല്‍ ആഹാരത്തില്‍ എണ്ണയുടെ അളവ് ഒരു വരെ കുറയ്ക്കാം ഒപ്പം എണ്ണയില്ലാതെ തന്നെ ചിക്കനും മീനുമെല്ലാം വറുത്തെടുത്തു രുചിയോടെ കഴിക്കാം.....
 
പഴംപൊരി സമൂസ പൂരി തുടങ്ങി എണ്ണയില്‍ വരുത്തെടുക്കേണ്ട പലഹാരങ്ങള്‍ പാകം ചെയ്യുമ്പോള്‍ എണ്ണ ചൂടായ ഉടന്‍ അതില്‍ ഒരു നുള്ള് പഞ്ചസാര ഇടുക ഇത്‌ പലഹാരം കൂടുതല്‍ എണ്ണ വലിചെടുക്കതിക്കാന്‍ സഹായിക്കും

ദോശയും അപ്പവും ഉണ്ടാക്കുമ്പോള്‍ കല്ലിലേക്ക് നേരിട്ട് എണ്ണ ഒഴിക്കരുത് തുണികൊണ്ട് ചെറിയൊരു കിഴി പോലെയുണ്ടാക്കി എണ്ണയില്‍ ഇതു മുക്കി കല്ലില്‍ പുരട്ടുക
മീനും ഇറച്ചിയും മസാലപുരട്ടിയ ശേഷം വാഴയിലയില്‍ പൊതിഞ്ഞു കെട്ടി ഇരുമ്പു തവയില്‍ വയുക്കുക ഇത് നന്നായി അടച്ച ശേഷം ആവിയില്‍ വറുത്തെടുക്കാം
 വായ് ഇടുങ്ങിയ കുപ്പിയില്‍ എണ്ണ സൂക്ഷിക്കുക കുപ്പിയില്‍ നിന്നും എണ്ണ എടുക്കുമ്പോള്‍ പാത്രത്തിലേക്ക് ഏറെ വീഴാതെ ഇരിക്കാന്‍ ഇതു സഹായിക്കും
കഴിവതും എണ്ണ നേരിട്ട് പത്രതിലെക്കൊഴിക്കാതെ സ്പൂണില്‍ പകര്‍ന്ന ശേഷം ഒഴിക്കുക
ഗുണമേന്മയുള്ള നോണ്‍സ്റ്റിക്ക് പാനില്‍ പാകം ചെയുന്നതു വഴി എണ്ണയുടെ ഉപയോഗം കുറയ്ക്കാം
 
കഴിവതും സസ്യ എണ്ണകള്‍ ഉപയോഗിക്കുക