കാര്യങ്ങള്‍ നിയന്ത്രിക്കുകയാവും നല്ലത്.........


സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളായ ഫേസ്‍ബുക്കും ട്വിറ്ററുമെല്ലാം ആശയവിനിമയത്തിനുള്ള അനന്ത സാധ്യതകളാണ് തുറന്നിട്ടുന്നത്. അതിനൊപ്പം തന്നെ ഇവയെല്ലാം വ്യക്തിജീവിതങ്ങളില്‍ പ്രശ്‌നക്കാരാണെന്നും പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

ദിനംപ്രതി ഈ ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ട്. പുതിയൊരു പഠനറിപ്പോര്‍്ട്ടില്‍ പറയുന്നത് ഫേസ്‍ബുക്കും ഗൂഗിളും മദ്യത്തിനോടും മയക്കുമരുന്നിനോടും തോന്നുന്ന തരത്തിലുള്ള അടിമത്തം ആളുകളിലുണ്ടാക്കുമെന്നാണ്.

മദ്യവും മയക്കുമരുന്നു കൃത്യ അളവില്‍ വേണ്ട സമയത്ത് കിട്ടാതെ വരുമ്പോള്‍ ഇതിന് അടിമകളായവര്‍ കാണിക്കുന്ന തരത്തിലുള്ള അസ്വാസ്ഥ്യങ്ങളാണ് ഫേസ്‍ബുക്കിനും ഗൂഗിളിനും അടിമപ്പെട്ടവര്‍ നെറ്റ് വര്‍ക്ക് കിട്ടാതാവുമ്പോള്‍ കാണിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇന്റര്‍നെറ്റിന് അടിപ്പെട്ടുകഴിഞ്ഞവര്‍ക്ക് വെറും എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കലും മറ്റു ബോറടിയാണത്രേ. അവര്‍ നെറ്റി കിട്ടിയെങ്കില്‍ മാത്രമേ തൃപ്തരാവുകയുള്ളു.

ഇന്റര്‍നെറ്റിന്റെ അമിതമായ ഉപയോഗം നിര്‍ത്തുകയെന്നത് വ്യക്തികള്‍ക്ക് പുകവലിയും മ്ദ്യപാനവും നിര്‍ത്തുകയെന്നതുപോലെതന്നെ ബുദ്ധിമുട്ടുള്ളകാര്യമാണ്.

ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കപ്പെടുമ്പോള്‍ ഇവര്‍ അസാധാരണമായ അസ്വസ്ഥതയാണത്രേ പ്രകടിപ്പിക്കുന്നത്. നെറ്റ് കിട്ടാതാവുമ്പോള്‍ ഒരു തരം ഒറ്റപ്പെടലും ആകാംഷയുമാണുണ്ടാകുന്നത്.
എന്തായാലും ഇത്തരമൊര അഡിക്ഷനിലേയ്‌ക്കെത്താതെ കാര്യങ്ങള്‍ നിയന്ത്രിക്കുകയാവും നല്ലത്