മോസ്റ്റ് സെക്‌സിയസ്റ്റ് പരസ്യം പുറത്തിറങ്ങി; കണ്ടത് ഒരാഴ്‌ച്ചയില്‍ നാലരലക്ഷം പേര്‍

              

                                                 


 
















ഡിയോഡ്രന്റ് നിര്‍മാതാക്കളായ ലിന്‍ക്‌സ് തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സെക്‌സിയസ്റ്റായ പരസ്യവുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ രംഗത്തെത്തിയിരിക്കുന്നു. ബോഡി ഓയിലില്‍ കുളിച്ചുനില്‍ക്കുന്ന അര്‍ധനഗ്നകളായ യുവസുന്ദരിമാര്‍ റഗ്ബി റൂളുകള്‍ വിശദീകരിക്കുന്നതായാണ് പരസ്യം. ഓസ്‌ട്രേലിയയില്‍ നിര്‍മിച്ച പരസ്യത്തില്‍ 1950 കളില്‍ ഉപയോഗിച്ചിരുന്ന തരത്തിലുള്ള വോയ്‌സ് ഓവറും ഉപയോഗിക്കുന്നു.

പരസ്യ വീഡിയോ വാര്‍ത്തയുടെ താഴെ നല്‍കിയിട്ടുണ്ട്


റഗ്ബിയുടെ വിവിധ തരത്തിലുള്ള നിയമങ്ങളെക്കുറിച്ച് ഈ വോയ്‌സ് ഓവറില്‍ പറയുമ്പോള്‍ മോഡലുകള്‍ അത് വിശദമാക്കി കാണിച്ചുതരുന്നതയാണ് പരസ്യം. പരസ്പരം പോരാടി പന്തുമായി മുന്നേറുന്ന റഗ്ബിയിലെ മത്സരരീതിയെല്ലാം വളരെ വിശദമായി മോഡലുകള്‍ കൈകാര്യം ചെയ്യുന്നു. കണ്ടിരിക്കുന്നവര്‍ക്ക് ആകെ നയനനാനന്ദകരമായ കാഴ്ചയാണ് ഈ മോഡലുകള്‍ പരസ്യത്തിലൂടെ നല്‍കുന്നത്. സിഡ്‌നിയിലെ ക്രിയേറ്റീവ് ഏജന്‍സിയാണ് പരസ്യം നിര്‍മിച്ചത്. ന്യൂസിലന്‍ഡില്‍ ഇപ്പോള്‍ റഗ്ബി ലോകകപ്പ് നടക്കുന്നതിനാല്‍ ഈ പരസ്യം ഇപ്പോള്‍ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.


പരസ്യം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും നാലരലക്ഷത്തിലേറെ ആളുകളാണ് യൂട്യൂബ് വഴി പരസ്യം കണ്ടുകഴിഞ്ഞത്. പുരുഷന്‍മാര്‍ ഡിയോഡ്രന്റ് അടിച്ച ശേഷം സ്ത്രീകളാല്‍ ചുറ്റപ്പെടുന്നതടക്കമുള്ള പരസ്യങ്ങളാണ് സ്ഥിരമായി ലിന്‍ക്‌സ് നല്‍കുന്നത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പുരുഷന്മാരെ ഏറെ സുഖിപ്പിക്കുന്ന പുതിയ പരസ്യം.


2004ല്‍ വിവാദം സൃഷ്ടിച്ച ഒരു പരസ്യത്തില്‍ ഒരു യുവതിയും യുവാവും കിടക്കയില്‍ നിന്ന് എഴുന്നേറ്റ് വസ്ത്രം ധരിക്കുന്നുതായും പിന്നീട് അവരുടെ ആക്ഷനുകള്‍ പിന്നോട്ടുകാണിക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ അവര്‍ കണ്ടുമുട്ടുകയും ഡിയോ ഉപയോഗിച്ചശേഷം തങ്ങളിലെ ലൈംഗികതൃഷ്ണ ഉണര്‍ന്ന് ഒന്നിക്കുന്നതായുമാണ് പരസ്യം. ഇതില്‍ സെക്‌സിന്റെ അതിപ്രസരമില്ലാത്തതിനാല്‍ വന്‍ വിവാദമുണ്ടായിട്ടും അഡ്വര്‍ട്ടൈസിങ് സ്റ്റാന്‍ഡേര്‍സ് അതോറിറ്റി പരസ്യത്തിനെതിരേ നടപടികള്‍ കൈക്കൊണ്ടതുമില്ല.


പരസ്യത്തെക്കുറിച്ച് അഭിപ്രായങ്ങളും നിരവധി. വനിതാ റഗ്ബി കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഇത്തരത്തിലൊന്ന് ഇതാദ്യമാണെന്നുമായിരുന്നു ഒരാളുടെ അഭിപ്രായം. എന്നാല്‍ തീര്‍ത്തും സെക്‌സിയല്ല പരസ്യമെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.