ദൈവത്തിന്‍റെ പൊല്ലാപ്പ്.........

ദൈവം മനുഷ്യരെ സൃഷ്ടിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍, അവരുടെ  Ratio  യില്‍ ഒരു പൊരുത്തക്കേട്‌ കണ്ടു.  തന്മൂലം, കാര്യങ്ങള്‍  നല്ല രീതിയില്‍ പോകുന്നു. മായാ വൈഭവം ഏല്‍ക്കുന്നില്ല....  ദൈവം കുറച്ചു കൂടി  സ്ത്രീകളെ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.... അപ്പോള്‍ പിന്നെ ആരും സത്യത്തെ അന്വേഷിച്ചു ദൈവത്തെ ബുദ്ധി മുട്ടിക്കില്ലല്ലോ....അതായിരുന്നു ബുദ്ധി....

ദൈവം വന്നു...... സ്ത്രീകളുടെ  കുറച്ചു രൂപങ്ങള്‍ സ്വന്തം കൈ കൊണ്ട്തന്നെ സൃഷ്ടിച്ചു.... കാറ്റൂതിയില്ല.....ച്ചാല്‍...ജീവന്‍ കൊടുത്തില്ല ....അത് ആവശ്യാനുസാരം കുറേശെ കൊടുക്കാം.....


എല്ലാ സ്ത്രീരൂപങ്ങളും ഒരു ഗുഹയില്‍ ഭദ്രമായി വച്ചു. ഒന്നൊന്നു തൊടാതെയാണ് വച്ചത്....സ്ത്രീകളല്ലേ, ജീവന്‍ ഇല്ലാന്നുള്ളത് കാര്യമല്ല, അടുത്തടുത്ത്‌  വൈക്കാന്‍ കൊള്ളില്ല..... ഗുഹാമുഖം ഭദ്രമായി അടച്ചു......

പോകുന്നവഴി ഒരു സുന്ദരമായ വൃക്ഷം കണ്ടു, അതും നോക്കി താലോലിച്ചു അല്‍പസമയം ചിലവിട്ടു ....

ശേഷം സ്വധാമത്തില്‍ എത്തി.... ഒരു ദീര്‍ഘശ്വാസം വിട്ടു.... വിശ്രമിക്കാന്‍ നിരീച്ചു......ചാര് കസേരയില്‍ കിടന്നു....

അപ്പോളാണ് കണ്ടത്.... മുമ്പ് കണ്ട വൃക്ഷത്തില്‍ വലിയ ആള്‍ക്കൂട്ടം...... ചിലവന്‍മാര്‍ മരത്തില്‍ കയറി ഇരിക്കുന്നു......ചിലവന്‍മാര്‍ കെട്ടിപ്പിടിക്കുന്നു... ചിലര്‍ ഉമ്മ കൊടുക്കുന്നു......ചിലര്‍ അതില്‍ തലവച്ചു കിടക്കുന്നു... ദൈവത്തിനു കോരിത്തരിച്ചു.... തന്‍റെ  സാന്നിധ്യം അറിഞ്ഞു കാണും ........

ദൈവം അടുത്ത് ചെന്ന് കാര്യം ശ്രദ്ധിച്ചു.......അപ്പോഴല്ലേ സംഗതി പുടി കിട്ടിയത്....

ദൈവം സൃഷ്ടി കഴിഞ്ഞു പോയപോക്കില്‍ ആ മരം കണ്ടല്ലോ..... അതിനെ താലോലിച്ചപ്പോള്‍.... കൈയില്‍ പറ്റിയിരുന്ന 'സ്ത്രീ  നിര്‍മ്മാണ സാമഗ്രി ശിഷ്ടം'  അതില്‍ പറ്റിപ്പിടിച്ചു............ അങ്ങനെ വന്നതാണി പൊല്ലാപ്പ്.........

അപ്പോള്‍ ദൈവത്തിന് 'പഞ്ചതന്ത്രം' ഓര്‍മ്മ വന്നു. " ലോകത്ത് സ്വര്‍ഗ്ഗവും നരകവും എല്ലാം സ്ത്രീകളില്‍ തന്നെയാണ് ഉള്ളത്...."

ശേഷം, ദൈവം സമാധാനമായി സ്വധാമം പൂകി...........